കഥപറയും നിഴലുകൾ…

കൽത്തുറുങ്കുകൾക്കുള്ളിലെ ലോകം സാവധാനം അവൾക്കു പരിചിതമായി. അസ്വാതന്ത്ര്യത്തിന്റെ കാണാച്ചങ്ങലകൾ അവളുടെ സ്വപ്നങ്ങളെപോലും ഇരുട്ട് നിറഞ്ഞതാക്കി. കാരണം മുഷിഞ്ഞു ചുരുണ്ട കിടക്കവിരികൾക്കു മേലിരുന്നാണ് അവൾ തന്റെ കൗമാരം അനുഭവിച്ചത്‌.

ഇവൾ ആരെന്നല്ലേ ?

ഇതാണ് മീര.

ഒരു കുഞ്ഞു ഉറുമ്പിനെപോലും നോവിക്കാതെ അധികാരത്തിന്റെ ഗർവ്വിനാൽ ഇരുട്ടറക്കുള്ളിൽ അടക്കപെട്ടവൾ. നാവിൽ രുചിപച്ചകൾ ഇല്ലാത്ത കണ്ണിൽ വരൾച്ച മാത്രമുള്ള കനൽ കാലങ്ങളിൽ നിന്നും ഓടി ഒളിക്കുവാൻ പറ്റാത്ത വണ്ണമാണ് കാലം മീരയെ കെട്ടിയിട്ടത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന മീര എന്ന പെൺകുട്ടി എങ്ങനെ നിയമത്തിന്റെ നോട്ടത്തിൽ ഒരു കുട്ടികുറ്റവാളി ആയി എന്നും ആരൊക്കെയാണ് അവളുടെ നിഴലുകൾ എന്നുമാണ് ഈ പുസ്‌തകം പറയുന്നത് .

മീരയുടെ ഉള്ളു പുകഞ്ഞുകൊണ്ടിരുന്നു. തന്നെ തന്റെ കുടുംബത്തിൽ നിന്നും അകറ്റിയതിനു മീര വിധിയെ പഴിച്ചില്ല. ഇത് ഈശ്വരന്റെ വിധിയല്ല. ആരോ ഭംഗിയായി എഴുതിത്തയ്യാറാക്കിയ തിരക്കഥയാണ്. ആരൊക്കെയോ കൂടി അത് ഭംഗിയായി അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്തു. ഇത് എഴുതിയവരെയും സംവിധാനം ചെയ്തവരെയും അഭിനയിച്ചു തകർത്തവരെയും താൻ വെളിച്ചത്തു കൊണ്ടുവരും. മുഖമില്ലാത്ത നിഴലുകളായി അവരെപ്പോഴും തന്റെ കൂടെയുണ്ട് താനൊരു കുട്ടി ആയതു കൊണ്ട് പേടിയില്ലാതെ ജീവിക്കുന്നുവെങ്കിൽ അതവരുടെ തെറ്റ്. തന്റെ നിഴൽ അവരുടെ മേൽ ഇരുട്ട് വീഴ്ത്തുന്നുണ്ടാവും. ചെയ്ത തെറ്റിനെക്കുറിച്ചോർത്തു ഭയപ്പെടുന്നുണ്ടാവും.

ഒരു പെൺകുട്ടിയുടെ ജയിൽ ജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. അവളുടെ ബാല്യവും കൗമാരവും ഹോമിക്കപെട്ടതിന്റെ തുടർച്ച ആകേണ്ടുന്ന യൗവ്വനത്തെ അവൾക്കു എങ്ങനെ മാറ്റി മറിക്കാൻ കഴിഞ്ഞു എന്ന സമസ്യയുടെ പൂർണമാണ് ഈ നോവൽ. ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് ആയി വരുന്ന അഭിമന്യുവിന് കണ്ടെത്താൻ സങ്കീർണമായ കഥാവഴികൾ ഒരുക്കുന്നുണ്ട് എഴുത്തുകാരി ഈ കഥയിൽ ഉടനീളം. പക്ഷെ ആവർത്തന വിരസതയോ ചിന്താകുഴപ്പങ്ങളോ ഇല്ലാതെ ഭൂതകാലത്തെയും ഭാവികാലത്തെയും വർത്തമാന കാലത്തോട് ചേർത്ത് നിർത്തുന്ന കയ്യൊതുക്കമാണ് പ്രിയ എന്ന എഴുത്തുകാരി ഈ ആദ്യ പുസ്‌തകത്തിലൂടെ നമുക്ക് തരുന്നത്.

– സനിത അനൂപ് 

Related Posts

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Create AccountLog In Your Account%d bloggers like this: