നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

തീവണ്ടിയുടെ ജാലകത്തിലൂടെ  കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുന്ന നിലമ്പൂര്‍ കാടുകൾ… മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍… അപൂർവതകളുടെ സൗന്ദര്യമാകുന്നു ഇവിടം.  പ്രാചീനകാല ആദിമനിവാസികളായ ചോല നായ്ക്കര്‍, രാജഭരണത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്നും ജീവന്‍ നല്‍കിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന നിലമ്പൂര്‍ കോവിലകം, തേക്കു മ്യൂസിയം, കണ്‍കുളിരുന്ന വെള്ളച്ചാട്ടങ്ങള്‍.
 പ്രകൃതി സ്വയം നെയ്തെടുത്ത പച്ചപ്പിന്‍റെ സ്വാഭാവികതയാണീ ഭൂമിക മുഴുവനും. കാടും പച്ചപ്പും പുഴയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്ന ഇടമാണ് മലപ്പുറത്തെ നിലമ്പൂർ കാടുകൾ.
ചാലിയാർ പുഴയുടെ തീരങ്ങളിൽ…

ചാലിയാർ കടന്നുവേണം നിലമ്പൂർ കാട്ടിലേക്ക് പോകേണ്ടത്. ജലസമൃദ്ധി കൊണ്ട് കേരളത്തിൽ ഒന്നാം സ്ഥാനമുണ്ട് ഈ പുഴയ്ക്ക്. പുഴയ്ക്ക് കുറുകെയുള്ള ഈ പാലം സംസ്ഥാനത്തെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ആളുകൾ കയറുമ്പോൾ പതുക്കെ ഉലയുകയും ചെറിയ കാറ്റിൽ പോലും ചാഞ്ചാടുകയും ചെയ്യുന്ന പാലത്തിന്‍റെ ഉയരത്തിൽ നിന്ന് താഴെയുള്ള ഓളക്കുത്തുകളിലേക്ക് നോക്കുമ്പോൾ ചെറിയ പേടി തോന്നിയേക്കും. ആ തൂക്കുപാലം കടന്നുവേണം കനോലി പ്ലോട്ടിന്‍റെ കരയിലേക്കെത്താൻ.
തേക്കിൻ തോട്ടം …
നിലമ്പൂര്‍ ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍ തോട്ടമാണ് കനോലി പ്ലോട്ട്. പിന്നീടുള്ള നടത്തം മുഴുവന്‍ തേക്കുകള്‍ക്കും മറ്റു വന്‍ മരങ്ങള്‍ക്കും ഇടയിലൂടെയാണ്. 117 തേക്കുകളും മറ്റു മരങ്ങളും നൽകുന്ന തണലും ശുദ്ധമായ വായുവും സുഖമുള്ളൊരു കാറ്റും ആസ്വദിച്ചുകൊണ്ടു അവിടെ കറങ്ങാം.
കൂട്ടത്തില്‍ ചീവീടുകളുടെ ശബ്ദവും അലയടിക്കും. ആ പ്ലോട്ടിന്‍റെ ഒരു വശത്ത് ഏതോ മലനിരയില്‍ നിന്നിറങ്ങി വരുന്ന ഒരു പുഴ ഒഴുകിയെത്തി ചാലിയാറില്‍ ചേരുന്നുണ്ട്.. ചാലിയാര്‍ സമ്പുഷ്ടമാകുന്നത് ഇത്തരത്തിലുള്ള ഒട്ടേറെ കൈവഴികള്‍ ചേരുമ്പോഴാണ്. കനോലി സായ്പിനെ പൂക്കോട്ടൂരില്‍ വെച്ച് വധിച്ചതുള്‍പ്പെടെയുള്ള ചരിത്രത്തിന്‍റെ ഏടുകള്‍ കുറിച്ചുവെച്ചിട്ടുണ്ടിവിടെ.
മന്ദാരം, കാഞ്ഞിരം, ചീനി, തവള തുടങ്ങി വിവിധയിനം മരങ്ങള്‍ അവിടെ കാണാം. അതിന്‍റെയെല്ലാം ശാസ്ത്രീയനാമങ്ങളും അവിടെ എഴുതിവെച്ചിട്ടുണ്ട്. എല്ലാം ചുറ്റിനടന്നു കാണുമ്പോള്‍ 23ാം നമ്പര്‍ തേക്കു കാണാന്‍ മറക്കരുത്. കാരണം അതാണ് കൂട്ടത്തില്‍ വലിയത്. 46.5 മീറ്റര്‍ നീളം. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതാണിത്. അതു രണ്ടുപേര്‍ കൂടി കൈകോര്‍ത്തുപിടിച്ചാല്‍ പോലും വട്ടം ചുറ്റിപിടിക്കാന്‍ കഴിയില്ല.. രാജ്യത്തെ ആദ്യ തേക്ക് മ്യൂസിയം ആസ്വാദനത്തിനപ്പുറം ചരിത്രപരവും സാംസ്കാരികവും ശാസ്ത്രീയവും സൗന്ദര്യശാസ്ത്രപരവുമായ വിവരങ്ങള്‍ നാടിനാകെ സംഭാവനചെയ്യുന്നു. നിലമ്പൂര്‍ തേക്കിന്‍റെ പ്രശസ്തി കടല്‍കടന്നിട്ടും നാളുകയായിരിക്കുന്നു. പ്രകൃതി അണിയിച്ചൊരുക്കിയ അത്ഭുതകരമായ മനോഹാരിത.
ആഢ്യന്‍പാറ വെള്ളച്ചാട്ടം ….
ആഢ്യന്‍പാറ വെള്ളച്ചാട്ടമാണ് മലപ്പുറത്തെ മറ്റൊരു കാഴ്ച.                                                  
 കുറുംപലങ്ങോട് ഗ്രാമത്തിലെ ആഢ്യന്‍പാറ വെള്ളച്ചാട്ടവും സമീപത്തെ, തടികളാല്‍ തീര്‍ത്ത സങ്കേതങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഓരോന്നും ഒന്നിനൊന്ന് പുതുമ നല്‍കുന്ന കാഴ്ച്ചകള്‍. എന്നാല്‍ നിലമ്പൂര്‍ പട്ടണത്തിന്‍റെ പൂമുഖം അത്യന്തം സുന്ദരമാക്കുന്നത് ഇതുമാത്രം കൊണ്ടായിരുന്നില്ല. അവര്‍ണ്ണീനയമായ സൗന്ദര്യം വിളിച്ചോതുന്ന ഏക്കറുകള്‍ നീണ്ടുകിടക്കുന്ന നെടുങ്കയം വനവുമുണ്ട്. ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും യാത്രികരെ സംരക്ഷിക്കാന്‍ വനപാലകര്‍ ഇവിടെ എപ്പോഴുമുണ്ട്. ടൗണില്‍നിന്നും ഒരുമണിക്കൂര്‍ യാത്രചെയ്താല്‍ കരുളായിയിലെത്താം. അവിടെ നിന്നും ഓട്ടോമാർഗം നെടുങ്കയത്തേക്കുള്ള യാത്ര. മഴമേഘങ്ങള്‍ ഭൂമിയെ നനയിക്കാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന പോലെ ഏപ്പോഴും ഇവിടം മൂടിക്കെട്ടിയിരിക്കുന്നു. പോകുന്ന വഴികളാകെ ആള്‍പാര്‍പ്പുള്ള ഇടങ്ങള്‍. നെടുങ്കയം കാട്ടിലേക്കുള്ള അതിര്‍ത്തി വരെ നീളുന്നു അത്. ഇരുപത് രൂപ ടിക്കറ്റെടുത്ത് വനത്തിനകത്തേക്കെത്തുമ്പോള്‍ കാഴ്ച്ചകളൊക്കെ മാറും. വനാതിര്‍ത്തിക്കടുത്ത് വരെ ആനയിറങ്ങും. അതിനാല്‍ നാലു മണിക്ക് ശേഷം പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പ്രകൃതിശാസ്ത്രജ്ഞരും ബോട്ടണിസ്റ്റുകളും തങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്കുവേണ്ടിയും എപ്പോഴുംനിലമ്പൂരിൽ എത്തുന്നു.
കാടിനുള്ളില്‍ ആദിവാസി കോളനിയും വിദ്യാലയവും കളിസ്ഥലവും മറ്റൊരു കാഴ്ചയുണ്ട്. കാടിന്‍റെ സൗന്ദര്യത്തിന് ദോഷം വരാതെയാണ് ഓരോ സ്റ്റേഷനും സായിപ്പന്‍മാര്‍ പണിഞ്ഞിരിക്കുന്നത്. ആല്‍മരങ്ങളില്‍ നിന്നും താഴെ വരെയെത്തുന്ന വള്ളിപ്പടര്‍പ്പുകള്‍. ഓരോ സ്റ്റേഷന്‍റയും ഇരുവശങ്ങളിലായി മഴക്കാടുകള്‍. നിലമ്പൂര്‍റോഡ് സ്റ്റേഷന്‍റെ മോടി ഒന്നുവേറെതന്നെ. തടികൊണ്ടുപോകുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാത ഇപ്പോള്‍ അതിമനോഹരമായ കാഴ്ച്ചകള്‍ക്ക് വഴിമാറുകയാണ്.
അതെ ഇവിടെ കഴെച്ചകൾ അവസാനിക്കുന്നില്ല .വര്ണവിസ്‌മയങ്ങളുടെ കാലിഡോസ്‌കോപ്പുകൾ ആണ് ഓരോ യാത്രയും .
അനൂപ് ചാലിശ്ശേരി
Related Posts

250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Comments Off on 250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

Comments Off on ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

ഒരു പാതിരാമണൽ ട്രിപ്പ്

Comments Off on ഒരു പാതിരാമണൽ ട്രിപ്പ്

വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

Comments Off on വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

Create AccountLog In Your Account%d bloggers like this: