വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

തേക്കിൻകാട് വഴിയരികിലെ മരത്തണലിലിരുന്നു കഥ പറയും പോലെ ഒരു പുസ്‌തകം … ഇടക്ക് ഒരു ചായയോ കടലപ്പൊതിയോ പോലെ വന്നുപോകുന്ന സ്നേഹതന്മാത്രകൾ അതാണ് പി ഉണ്ണിമേനോൻ എഴുതിയ വെണ്ചാമരങ്ങൾ . സൗഹർദം ആഘോഷമാക്കിയ ഒരു ഭൂതകാലം എല്ലാവരിലും ബാക്കിയാകുന്ന നൊസ്റ്റാൾജിയ ആണ് ഇവിടെയും കഥാതന്തു. മുന്നിലും പിന്നിലും പൂക്കളം തീർക്കുന്ന ആ ഓര്മവട്ടങ്ങളിൽ വന്നു പോകുന്നവർ മലയാളിക്കു ഏറെ പ്രിയപ്പെട്ട പദമരാജനും എം ടി യും രാമു കാര്യാട്ടും ജോസഫ് മുണ്ടശ്ശേരിയും ശോഭന പരമേശ്വ രൻ നായരുംഎസ് കെ പൊറ്റെക്കാട്ടും ആണ്.

മഞ്ഞു കഥ എഴുതിയ കാലത്തെ എം ടി യും ആകാശവാണിക്കാരനായിരുന്ന പദമരാജൻ സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുന്നതും രാമുകാര്യാട്ടു ചെമ്മീ ൻ സിനിമയുടെ അമരക്കാരൻ ആകുന്നതും ഉണ്ണിമേനോന്റെ കഴെച്ചവട്ടങ്ങളിലൂടെ ആയിരുന്നു.ഒടുവിൽ ഒരു പെരുമഴയിൽ ഇവരിൽ പലരും കുടിയെടുക്കാതെ യാത്ര പറഞ്ഞു പറന്നു ആ ഗന്ധർവലോകത്തേക്കു പോയതും ഓർമ്മമഴയായി ഇവിടെ പെയേത് ഇറങ്ങുന്നു തൂവാനത്തുമ്പികളിലെ മന്നംതോടിജയകൃഷെണൻറെ ഉമ്മറത്തിണ്ണയിൽ കഥാകാരനൊപ്പം ഒരു വൈകുന്നേരം നാലുമണിച്ചായക്ക് ഇരിക്കുന്ന സുഖമാണ് ഈ പുസ്‌തകത്തിന്റെ വായനാനുഭവം.

പ്രസാധനം: ഗ്രീൻബുക്സ്, വില: 145

Related Posts

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Create AccountLog In Your Account%d bloggers like this: