തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

Comments Off on തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

തൃശ്ശൂരിന്റെ മണ്ണിൽ ജീവിച്ച ആരാണെങ്കിലും……,

ഒരിക്കലെങ്കിലും ഈ കൗണ്ടറിനുള്ളിലൂടെ കടന്നു പോയിട്ടുണ്ടാവും……!!

ഇല്ലെങ്കിൽ അവനൊരു തൃശൂർ ഘടിയല്ല…….!!

പാർക്കിങ് ഏരിയക്ക് അരികിലുള്ള ഉയർന്ന ക്ലാസ്സ് ടിക്കറ്റ്എടുത്താൽ
ചുവന്ന പരവതാനിയിലൂടെ വളഞ്ഞു നടന്നു കയറിയിരുന്നത്
കൊട്ടാരസദൃശ്യമായ ഹാളിന്റെ
വലിയ വാതിലിനു മുൻപിലേക്കാണ്.

പാതികീറിയ ടിക്കറ്റുമായി ഹാളിൽ പ്രവേശിക്കുന്ന ഓരോ പ്രേക്ഷകനെയും വരവേൽക്കുന്നത്……
വിശാലമായ 70mm സ്ക്രീൻ മറച്ചു വെച്ചിരിക്കുന്ന മെറൂൺ കർട്ടനായിരുന്നു.

സിരകളെ ഹരം പിടിപ്പിക്കുന്ന പ്രശസ്തമായ “kraftwerk, men and machine” ന്റെ സംഗീതഅകമ്പടിയോടെ ഉയർന്നു പൊങ്ങുന്ന കർട്ടനും….!!

താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന മുകളിലെ പ്രകാശ ക്രമീകരണവും കൂടി ഏതൊരു പ്രേക്ഷകന്റെയുംഇടതടവില്ലാത്ത കരഘോഷങ്ങൾക്ക് വഴിയൊരുക്കിയിരുന്നു…. !!

70mm എന്ന വിശാലതയിൽ
സ്റ്റീരിയോഫോണിക്കിന്റെ അകമ്പടിയോടെ ബെൻഹറും, പടയോട്ടവും കാതുകളെ പുളകംകൊള്ളിച്ചു കൊണ്ട് കുതിരക്കുളമ്പടിയോടെ ഓരോ പ്രേക്ഷകനെയും ശബ്ദവിസ്മയത്തിന്റെ ഉത്തുംഗശൃംഗത്തിൽ എത്തിച്ചപ്പോൾ…….,,

3d എന്ന മാജിക്കുമായി കുട്ടിച്ചാത്തൻ അന്നേവരെ മലയാളി ദർശിച്ചിട്ടില്ലാത്ത
വിസ്മയത്തിന്റെ ദൃശ്യ ജാലകം തുറന്നു…..!!!

ഡോൾബി സ്റ്റീരിയോ എന്ന
ശബ്ദത്തിന്റെ പൂർണ്ണത
“രാഗം”എന്ന വിസ്മയം ത്രിശൂക്കാരന്റെ അഹങ്കാരത്തെ പ്രശസ്തിയുടെ
ഉയരങ്ങളിൽ എത്തിച്ചു… !!

നെല്ലിൽ തുടങ്ങിയ പ്രയാണം ഇടയ്ക്കു വെച്ച് കിതച്ചെങ്കിലും……..!!

കൂടുതൽ പ്രൗഢിയോടെ വീണ്ടും
ഒരു നവോഢയെ പോലെ
ഏവരുടെയും ശ്രദ്ധ ആകർഷിച്ച്
അണിഞ്ഞൊരുങ്ങിയിരിക്കുന്നു.
മ്മടെ രാഗം….. !!!

തൃശൂർക്കാരന്റെ ഹൃദയസ്പന്ദനമായിരുന്ന
ആ പഴയ ടിക്കറ്റ് കൗണ്ടറിലേക്ക്
ഒരിക്കൽക്കൂടി ഇടിച്ചു കയറട്ടെ,……!!!

അഭ്യാസിയെപോലെ കൗണ്ടറിനു മുകളിലൂടെ ഇറങ്ങി വരുന്ന
“ബ്ലാക്കടിചുള്ളന്മാരെ”കൈയ്യൂക്ക് കൊണ്ട് തള്ളിമാറ്റി………!!!

ആവേശത്തോടെ, മിനിറ്റുകളോളം…. ഒരാൾക്ക്‌ മാത്രം കടന്നു പോകാവുന്ന
ഈ കൗണ്ടറിലൂടെ
വിയർത്തൊലിച്ച് കടന്നു പോയി
ഒരു ടിക്കറ്റ് സ്വന്തമാക്കട്ടെ…..!!!

കൗണ്ടറിനപ്പുറത്തെ ക്യാന്റീനിൽ നിന്നും രാഗത്തിന്റ മാത്രം സ്വന്തംരുചിയായിരുന്ന
ഒന്നര രൂപയുടെ കായബജ്ജിയും വാങ്ങി……..

വലിച്ചു കീറിയ ടിക്കറ്റിന്റെ പാതി
പോക്കെറ്റിൽ തിരുകി……,

മങ്ങിയ വെളിച്ചത്തിൽ തപ്പി തടഞ് A/C യുടെ ശീതളിമയിൽ
ഈ സീറ്റിലൊന്ന് ഞെളിഞ്ഞിരുന്നോട്ടെ….!!

കയ്യിലുള്ള ബജ്ജിയുടെ രുചിയും നുകർന്ന്…….,
വെറുതെയാണെങ്കിൽ കൂടി വിസ്മയത്തിന്റെ ഉറവിടമായ പ്രൊജക്റ്റ്‌റൂമിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി….,

ക്ഷമയോടെ കാത്തിരിക്കാം…..!!
താഴെ ബൾബുകൾ തൂക്കിയിട്ടിരിക്കുന്ന മെറൂൺ ഞൊറികൾ മുകളിലേക്കുയരുന്ന നിമിഷത്തിനായ്..

തൃശൂർ രാഗത്തിന്റെ സ്വന്തം……..
“”kraftwerk, men and machine” എന്ന ത്രസിപ്പിക്കുന്ന മ്യൂസിക്കിനായി…….!!

സഗീതത്തിനോടൊപ്പം ഉയർന്നു പൊങ്ങുന്ന മെറൂൺ കർട്ടനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന തൃശൂർക്കാരുടെ സ്വകാര്യ അഹങ്കാരമായ തിരശീലയിൽ തെളിയുന്ന “സ്വാഗതം” എന്ന വാക്കുകൾക്കൊപ്പം പ്രക്ത്യക്ഷപ്പെടുന്ന “രാഗം” എന്ന പേരിന് അകമ്പടിയായി……… നിങ്ങളുടെ ഇരു കൈകളും അറിയാതെ ഒരു കയ്യടിയിലേക്ക് പോകുന്നുണ്ടെങ്കിൽ കരുതിക്കോളൂ……!!

നിങ്ങൾ ഇരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു സിനിമാ തീയേറ്ററിൽ ആണ് എന്ന്…..!!

ഞങ്ങളുടെ, നിങ്ങളുടെ, മുൻപിൽ….തമ്പാനായും, തച്ചോളി അമ്പുവായും, കുട്ടിച്ചാത്തനായും,നായർസാബായും, ജോർജൂട്ടിയായും, ജെന്റിൽമാൻ ആയും, വിക്രംആയും, ഗബ്ബർസിങ്ങായും, ബെൻഹർ ആയും, ജാക്കായും, 007 ആയും,
ഒക്കെ നമുക്ക് ഒരുപാട് കഥാപാത്രങ്ങളെ കാണുവാൻ സാധിച്ച വിശ്വവിഖ്യാതമായ ആ ഇന്ദ്രജാല തിരശീലക്കു മുൻപിൽ ആണെന്ന്…….!!

ഹാളിലെ ലൈറ്റുകൾ മങ്ങിതുടങ്ങിയിരിക്കുന്നു…..!!
മനോഹരിയായ കർട്ടനു താഴെ തൂങ്ങിക്കിടക്കുന്ന വർണ്ണോജ്വലമായ അലങ്കാര ബൾബുകൾ കണ്ണ്ചിമ്മാൻ ഒരുങ്ങുന്നു……..!!

ആസ്വദിക്കാനൊരുങ്ങട്ടെ……!!
കാതോർക്കട്ടെ…..!!
സിരകളിൽ കത്തിപ്പടരട്ടെ ആ മാസ്മരസംഗീതം…..!!

ടിൻ ടിടിഡിൻ റ്റിഡിൻ റ്റിഡിൻ…..!!
ടിൻ റ്റിഡിൻ റ്റിഡിൻ റ്റിഡിൻ………!!!

അഭിമാനത്തോടെ……….!!!!

നിങ്ങളുടെ…… !!!

കടപ്പാട് :മുരുകേഷ് നടരാജൻ

Related Posts

യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

Comments Off on യവനിക ഉയർന്നപ്പോൾ : സനിത അനൂപ്

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

Comments Off on അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

Comments Off on ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

Comments Off on സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

Create AccountLog In Your Account%d bloggers like this: