മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

മെലഡിയുടെ മാസ്മരികത ഉതിർന്ന് വീഴുന്നതായിരുന്നൂ ആ സംഗീതം. ശ്രൂതി നേർത്ത് നേർത്ത് മായുംപോലെ ആ പാട്ടുകൾ മലയാളിയുടെ എൺപതുളേയും തൊണ്ണൂറുകളേയും സ്വീകരിച്ചു. ആത്മബന്ധങ്ങളുടെ ആഴങ്ങൾ ആ സംഗീതത്തിൽ ഇഴുകി ചേർന്നു. സംഗീതത്തിന്റെ ദേവാങ്കണങ്ങൾ ജോൺസൺ മാഷ് എന്ന പ്രതിഭക്കുമുന്നിൽ എന്നും തെളിഞ്ഞു തന്നെയിരുന്നു .

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം, ഒരു നാൾ ശുഭരാത്രി നേർന്ന്, എന്തേ കണ്ണന് കറുപ്പ് നിറം, ഒന്നു തൊടാനുള്ളിൽ. കറുത്തരാവിന്റെ കന്നിക്കിടാവൊരു. പിൻനിലാവിൽ പൂ വിടർന്നു. ആരോടും മിണ്ടാതെ,അന്തിപ്പൂമാനം, അനുരാഗിണി, അഴകേ നിൻ, ആകാശമാകെ, ആടിവാകാറ്റേ, ആദ്യമായി കണ്ട നാൾ, എത്രനേരമായി ഞാൻ, രാജ ഹംസമേ,, സ്വർണമുകിലേ, ഏതോ ജന്മ കല്പനയിൽ, പൊന്നുരുകും പൂക്കാലം, എന്റെ മൺ വീണയിൽ, മെല്ലെ മെല്ലെ മുഖപടം, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, മന്ദാരച്ചെപ്പുണ്ടോ, ശ്യാമാംബരം നീളെ, മൈനാക പൊന്മുടിയിൽ, മായാമയൂരം, മൗനത്തിൻ ഇടനാഴിയിൽ, പാതിമെയ് മറഞ്ഞതെന്തേ, താനെ പൂവിട്ട മോഹം, ഊഞ്ഞാലുറങ്ങി, മനസ്സിൻ മടിയിലെ മാന്തളിരിൽ, തുടങ്ങിയ എത്രയെത്ര പാട്ടുകളാണ് ആ വഴി കാത്തുനിന്നത്.


പശ്ചാത്തലസംഗീതത്തെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു അദ്ദേഹത്തിന്. മണിച്ചിത്രത്താഴ് തന്നെയാണ് വലിയ ഉദാഹരണം.

ദേവരാജൻ മാസ്റ്ററുടെ സഹായിയായി നിന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം സംഗീതം പഠിച്ചു. ഭരതന്റെ ആരവം എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു സിനിമ ലോകത്തിലേക്കുള്ള തുടക്കം. ഇണയെ തേടി എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി ജോൺസൺ മാഷ് സ്വതന്ത്ര സംഗീത സംവിധാനം നൽകിയത്. തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നല്കിയത്. പിന്നീട് തിരിഞ്ഞ് നോക്കാനവാത്ത അത്ര തിരക്കുമായി ആ സംഗീതയാത്ര തുടർന്നു. ഇടക്ക് നിന്ന് പിന്നെ തിരിച്ചുവന്നപ്പോളും ആ മാസ്മരികത നിലനിർത്താനും അദ്ദേഹത്തിനായി.

ഒടുവിൽ മഞ്ഞിന്റെ നേർത്ത തണുപ്പുള്ള മരണം കൂടെ എത്തുമ്പോഴും ജോൺസൺ മാഷ് എന്ന സംഗീത പ്രതിഭ തല ഉയർത്തി തന്നെ നിന്നു.

പി. രഞ്ജിത്ത്

 

Related Posts

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

പൂങ്കാറ്റിനോടും കിളികളോടും….

Comments Off on പൂങ്കാറ്റിനോടും കിളികളോടും….

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

Comments Off on ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

Comments Off on പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

Create AccountLog In Your Account%d bloggers like this: