Breaking :

ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

 

മാനത്തു നക്ഷത്രങ്ങൾ നിരന്നു
നമ്മെ ചോദ്യം ചെയ്യുമ്പോൾ
നമുക്കാകെയുള്ള മറുപടി
നമ്മുടെ ഉറക്കമാവട്ടെ,
നിഴലുകളെ പുറത്തിട്ടടച്ച
ഒറ്റയൊരു വാതിലാവട്ടെ.”

#പാബ്ലോ #നെരൂദ : ചിലിയിലെ കവിയും എഴുത്തുകാരനും. യഥാർഥ നാമം: റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്.
ജനനം ചിലിയിലെ പാരാലിൽ(Parral) 1904 ജുലൈ‌ 12-ന്‌. പിതാവ് ഒരു സാധാരണ റയിൽവേ ജോലിക്കാരൻ ആയിരുന്നു. അമ്മ ഒരു സ്കൂൾ അദ്ധ്യാപിക ആയിരുന്നു. നെരൂദ ജനിച്ച വർഷം തന്നെ ഓഗസ്റ്റ് മാസത്തിൽ അമ്മ‍ ക്ഷയരോഗം മൂലം മരിച്ചു.

നെരൂദ എന്ന തൂലികാനാമത്തിൽ പത്ത് വയസ്സു മുതൽ തന്നെ കവിതയെഴുതിത്തുടങ്ങി. 12 മത്തെ വയസ്സിൽ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടായി. പ്രസിദ്ധ ചിലിയൻ കവിയായ ഗബ്രിയേല മിസ്റ്റ്രൽ അദ്ദേഹത്തിന്റെ സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കാൻ വളരെയധികം സഹായിച്ചു. 1920 ഒക്ടോബറിൽ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. ആ പേരിൽ പ്രശസ്തനായി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചു.

ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റായ ‘സാൽ‌വദോർ അലെൻഡെ’യുടെ അടുത്ത സുഹൃത്തായി മാറി. നോബൽ സമ്മാനം ലഭിച്ച് (1971) തിരിച്ചുവന്നപ്പോൾ അലെൻഡെ, നെരൂദയെ ചിലിയിലെ ദേശീയ ഫുട്ബോൾ സ്റ്റേഡിയത്തിലേക്കു 70,000 ആളുകളുടെ മുന്നിൽ കവിത ചൊല്ലുവാനായി ക്ഷണിച്ചു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകൾ കേട്ട കവിതാ പാരായണമായി ഇത് വിശേഷിപ്പിക്കപ്പെടുന്നു.

പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബർ 11-ന്‌ ലാ മൊണേഡാ കൊട്ടാരത്തിൽ ബോംബ്‌ വീണു, അല്ലെൻഡേ മരിച്ചു. പിനോഷെ ഭരണം ഏറ്റെടുത്തു. അല്ലെൻഡേയുടെ മരണം നെരൂദയ്ക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തിൽ മനംനൊന്ത്‌ 1973 സപ്തംബർ 23-ന്‌ ആ കാവ്യജീവിതം അവസാനിച്ചു. പട്ടാള വിപ്ലവം കഴിഞ്ഞ് 12 ദിവസത്തിനുശേഷം നെരൂദ ഹൃദയാഘാതം മൂലം മരിച്ചു. നെരൂദയുടെ സ്വാഭാവിക മരണമായിരുന്നില്ല; ‘അതൊരു പട്ടാള ഗൂഢാലോചയുടെ ഫലമായി നടന്ന കൊലപാതകമായിരുന്നു’ എന്ന് കരുതുന്നവരും കുറവല്ല.

നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര (കർഫ്യൂ ലംഘിച്ച്) ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ള ആദ്യപ്രതിഷേധപ്രകടനം കൂടിയായി. പട്ടാളം സാന്തിയാഗോവിലെ നെരൂദയുടെ വീടു തകർത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു. അവസാനകാലത്ത്‌ നെരൂദയെഴുതി: ‘ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു. സൂര്യൻ ഇലകൾ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രൻ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യൻ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.’
____________________
– ആർ. ഗോപാലകൃഷ്ണൻ

Related Posts

നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

Comments Off on നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

വെയിൽ നനച്ചത് – ജീവിതം വിതച്ചത്

Comments Off on വെയിൽ നനച്ചത് – ജീവിതം വിതച്ചത്

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

Comments Off on മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

തട്ടകത്തിന്റെ കഥാകാരൻ ….

Comments Off on തട്ടകത്തിന്റെ കഥാകാരൻ ….

Create AccountLog In Your Account%d bloggers like this: