തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

ഉച്ചയൂണ് കഴിക്കുന്നത് ഒന്നു വെറൈറ്റിയാക്കാൻ താൽപ്പര്യമുണ്ടോ. എന്നാൽ, ടേസ്റ്റ് ഓഫ് ഗഡീസിലേക്ക് പോന്നോളൂ. ഇവിടെ മൺചട്ടിയിൽ നാടൻ ഊണ് ലഭിക്കും. പണ്ടുകാലത്ത് വീടുകളിൽ കഴിച്ച അതേ ഗൃഹാതുരത്വം കാണാം ഇവിടെ. തൃശൂർ പാറയിൽ ലെയ്‌നിൽ പൂത്തോളിലാണ് ടേസ്റ്റ് ഓഫ് ഗഡീസ്. ചട്ടിച്ചോറ് എന്ന ചട്ടിയിലുള്ള ഊണ് കഴിക്കാനാണ് ഇവിടെ കൂടുതൽ പേരും എത്തുന്നത്.

            മീൻകറിയടക്കം 100 രൂപയാണ് ചട്ടിച്ചോറിന്റെ വില. എരിശേരി, മാങ്ങാക്കറി, ഉണക്കച്ചെമ്മീൻ ചമ്മന്തി, ക്യാബേജ് തോരൻ, ഇഞ്ചിക്കറി, പപ്പടം എന്നിവയും ഒപ്പമുണ്ടാകും. സാമ്പാറടക്കം വെജിറ്റേറിയൻ ചട്ടിച്ചോറുമുണ്ട്. വിലയിൽ മാറ്റമില്ല. ബീഫ് കറി, ബീഫ് റോസ്റ്റ്.

ജ്യൂസുകൾ അടക്കം മറ്റു വിഭവങ്ങളും ഇവിടെ കിട്ടും. മൺചട്ടിയിൽ ചൂടോടെ ഭക്ഷണം കഴിക്കുന്നതിലുള്ള പ്രത്യേകതയാണ് ഈ സംരംഭം തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് ഉടമ ഷാജി പറയുന്നു. തിരികയെന്നും തിരുട എന്നും വിളിക്കുന്ന ചുമ്മാട് പോലുള്ള വളയത്തിനു മുകളിലാണ് ചട്ടി വയ്ക്കുന്നത്‌. ഇത് കേച്ചേരിയിൽ വീടുകളിൽ ഉണ്ടാക്കുന്നതാണ്.

പാലക്കാടൻ സ്റ്റൈൽ തലപ്പാക്കെട്ട് ബിരിയാണിയാണ് മറ്റൊരു സ്പെഷ്യൽ. തമിഴ്നാട് രീതിയിലുള്ള ഈ ബിരിയാണിയുടെ ആരാധകരും ഇവിടെ എത്തുന്നുണ്ട്. രാവിലെ 11.00 മുതൽ രാത്രി 11.00. വരെയാണ് ടേസ്റ്റ് ഓഫ് ഗഡീസ് പ്രവർത്തിക്കുന്നത്.

 

അപ്പോ പോരുവല്ലേ ഗഡീസ്

Related Posts

പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

Comments Off on പീച്ചി ഡാം : വാൽവിലെ ചോർച്ച അടയ്‌ക്കാൻ തീവ്രശ്രമം

ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

Comments Off on ഓൺലൈൻ പുലിക്കളിയുമായി അയ്യന്തോൾ ദേശം പുലിക്കളി സമിതി

ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

Comments Off on ട്രാൻസ്ജെൻഡർ സജ്‍ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു

പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

Comments Off on പെരിങ്ങൽക്കുത്ത്: ഒരു സ്ലൂയിസ് തുറന്നു

എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

Comments Off on എസ്.പി. ബാലസുബ്രഹ്മണ്യം വെന്‍റിലേറ്ററിൽ തുടരുന്നു

പടിഞ്ഞാറേ വെമ്പല്ലൂർ എം ഇ എസ് കോളേജ് ഇനി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

Comments Off on പടിഞ്ഞാറേ വെമ്പല്ലൂർ എം ഇ എസ് കോളേജ് ഇനി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

Comments Off on അഞ്ചു മിനിറ്റ് മുൻപും ടിക്കറ്റ് ലഭിക്കും; റെയ്‌ൽവേ ചട്ടങ്ങളിൽ മാറ്റം

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

Comments Off on ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

Comments Off on ജില്ലയിൽ 867 പേർക്ക്  കോവിഡ്; 550 പേർ രോഗമുക്തർ

കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Comments Off on കുന്നംകുളം ഗവ. മോഡൽ ബോയ്സ് സ്കൂൾ സ്റ്റേഡിയം തിങ്കളാഴ്ച ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

Comments Off on ഉറക്കഗുളിക അമിതമായി ഉള്ളിൽ ചെന്നനിലയിൽ ആർ.എൽ.വി.രാമകൃഷ്ണൻ ആശുപത്രിയിൽ

Create AccountLog In Your Account%d bloggers like this: