ഫുഡ്കോർട്ട് @തൃശൂർ

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

 

ആത്മാവിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള ഒരു ശ്രമം തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി . അതിന്റെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസവും പുലർകാലത്ത് തൃശൂർ നഗരമദ്ധ്യത്തിലുണ്ടാവും.

         ആത്മാവിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തോടൊപ്പം ആമാശയത്തെയും തൃപ്തിപ്പെടുത്തണമല്ലോ . അതാണ് എന്നെ തൃശിവപ്പേരൂർ കാപ്പി ക്ലബ്ബിലേക്ക് എത്തിച്ചത്.

          തൃശൂർക്കാർക്ക് കുറേപ്പേർക്കൊക്കെ ഇതിനെക്കുറിച്ചറിയാമായിരിയ്ക്കും . അറിയാത്തവർക്ക് വേണ്ടിയാണ് ഈ കുറിപ്പെഴുതുന്നത്.

                   മാരാർറോഡ് കവലയ്ക്ക് സമീപത്തായി , ‘പഴയനടക്കാവ് വഴി’ അല്ലെങ്കിൽ ‘പാണ്ടി സമൂഹമഠം വഴി’ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന ഒരു വഴി സ്വരാജ് റൗണ്ടിനോട് ചേർന്ന് കാണാം .ആ വഴിയിലേയ്ക്കിറങ്ങിയാൽ ഉടൻ തന്നെ വലതു വശത്തായി കാണുന്നതാണ് പ്രസ്തുത ഭക്ഷണശാല .

              ചായപ്രേമികൾക്ക് ധൈര്യമായി കയറാം ഇവിടെ… കാരണം , അതുപോലൊരു ചായയാണ് ഇവിടെ നിന്നും തരുന്നത്. അതിന് ചേരുന്ന രുചികരമായ ഉപ്പുമാവും ഉണ്ട്.കൂടുതൽ വിശപ്പുള്ളവർക്ക് ഇഡ്ഢലിയും പൂരിയും മസാല ദോശയും ഓർഡർ കൊടുക്കാം.

        ഭക്ഷണത്തേക്കാൾ എടുത്തുപറയേണ്ടത് ഇതിന്റെ ചുവരിൽ കാണുന്ന ചിത്രങ്ങളെക്കുറിച്ചാണ് കേരളത്തിന്റെ സാംസ്കാരികതലസ്ഥാനത്തിന്റെ വിവിധ മുഖഭാവങ്ങൾ ഇവിടെ വരച്ചു ചേർത്തിരിയ്ക്കുന്നു .

       വടക്കുംനാഥനും പാറമേക്കാവും പുത്തൻപള്ളിയും അതേപോലെത്തന്നെ തൊട്ടടുത്ത് കാണാം…കൈനീട്ടിത്തൊടാം.ഓരോ വർഷവും തൃശ്ശൂർ പൂരത്തിന് ശേഷം ഈ ചിത്രങ്ങൾ മാറ്റി വരയ്ക്കും . ഇക്കഴിഞ്ഞ പൂരത്തിന് ശേഷം നമ്മുടെ സ്വന്തം മണിച്ചേട്ടനും ( കലാഭവൻ മണി ) ഇവിടെ സ്ഥാനം പിടിച്ചു .

        ഈ ചിത്രങ്ങൾ ഏതൊരു തൃശ്ശൂർക്കാരനും ഉള്ളിൽ ഒരു അഭിമാനവും അഹങ്കാരവും തോന്നിപ്പിയ്ക്കാൻ പോന്നതാണ്.

                 നീട്ടുന്നില്ല… ഇവിടത്തെ രുചിയും ഉടമ സജീവേട്ടന്റെ സ്നേഹവും അനുഭവിച്ചറിയാൻ ആഗ്രഹിയ്ക്കുന്നവർ കയറിച്ചെല്ലൂ…!

 

#തൃശ്ശൂർ
#തൃശ്ശിവപ്പേരൂർകാപ്പിക്ലബ്ബ്

പ്രമോദ് എ .കെ

Related Posts

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

ടേസ്റ്റി വെറൈറ്റി ദോശ

Comments Off on ടേസ്റ്റി വെറൈറ്റി ദോശ

നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

Comments Off on നാലുമണി ചായക്കൊപ്പം നല്ല ചൂടൻപരിപ്പുവട

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

Comments Off on ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതിമാർക്ക് വിരുന്നൊരുക്കി മോഹൻലാൽ

ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

Comments Off on ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

Comments Off on ന​ല്ല ചൂ​ട​ൻ ക​ട്ട​ൻ ചാ​യ​ക്കൊ​പ്പം പ​രി​പ്പു​വ​ട

ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

Comments Off on ഒരു സിംപിൾ കറി വേണമെങ്കിൽ ഇതാ ഒരു കിടിലൻ റെസിപ്പി :വെ​​ള്ള​​രി​​ക്ക മോ​​രു​​ക​​റി

ചക്കകുരു ഷേക്ക്!!!

Comments Off on ചക്കകുരു ഷേക്ക്!!!

വയണയില അപ്പം

Comments Off on വയണയില അപ്പം

നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

Comments Off on നാലുമണിച്ചയ്ക്കൊപ്പം ബ്രെ​ഡ് മ​സാ​ല

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Create AccountLog In Your Account%d bloggers like this: