ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

 

ദേശാടനക്കിളി കരയാറില്ല…പേര് പോലെ തന്നെ വശ്യമായ ഒരു സിനിമ. രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദത്തിന്റെ കഥ പുതിയ ഫ്ളവറിൽ ആണ് പദമരാജൻ പറഞ്ഞു വെക്കുന്നത് . സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനരീതിയിൽ അക്കാലത്തു ഏറെ പുതുമ നൽകിയ സിനിമ .

നിമ്മിയുടെയും സാലിയുടെയും കൗമാരം സ്കൂൾ അന്തരീക്ഷത്തിൽ തുടങ്ങുന്ന കഥ ദുരന്തപര്യവസാനിയാണ് .ആണ്‍കൂട്ടങ്ങളുടെ പരിസരത്തേക്കാണ് പത്മരാജൻ ദേശാടനക്കിളിയെ പ്രതിഷ്ഠിച്ചത്. സ്വാതന്ത്ര്യത്തിന്‍െറ വിശാലമായ ലോകത്തേക്കു പറക്കുന്ന സാലിയുടെയും നിമ്മിയുടെയും കഥയിൽ നമുക്ക് സൗഹർദം പ്രേണയം സ്വാതന്ത്രം എന്നിങ്ങനെ പല ആംഗിളുകളിൽ വെച്ച ക്യാമറ കാണാം .1986ലാണ് പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല ഇറങ്ങുന്നത്. മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ചിത്രം, സ്വ‍വ‍ർഗാനുരാഗത്തിൻ്റെ സോഫ്റ്റ് പതിപ്പ് എന്നിങ്ങനെ നിരവധി വ്യാഖ്യനങ്ങൾ ചിത്രത്തിനുണ്ട്.

നിമ്മിയുടെയും സാലിയുടെയും ജീവിതത്തിൽ അവർ നടത്തുന്ന ഒരു ഒളിച്ചോട്ടമാണ് ഈ കഥയുടെ ട്വിസ്റ്റ് .അതിലേക്കു ഹരിശങ്കറും ദേവികടീച്ചറും ഫ്രേമിൽ എത്തുന്നതോടെ കഥയുടെ രീതികൾ മാറിമറിയുന്നു .ദേവിക ടീച്ചറുടെയും തന്റെയും വിവാഹവാർത്ത ഹരിശങ്കർ നിമ്മിയെ അറിയിക്കുന്നു. ഹരിശങ്കർ തന്നെ ഇഷ്ടപ്പെടുന്നു എന്ന് തെറ്റിദ്ധരിച്ചിരുന്ന നിമ്മിയെ അത് ഞെട്ടിക്കുന്നു. സ്കൂൾ അധികൃതരുമായി ഉടൻ മടങ്ങി വരാമെന്ന് പറഞ്ഞ് ഹരിശങ്കറും ദേവിക ടീച്ചറും യാത്രയാവുന്നു.

പ്രണയനഷ്ടം പൊതുവേ വിഷാദിയായ നിമ്മിയെ ആകെ തളർത്തുന്നു. സാലി അവളെയും കൂട്ടി രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിമ്മി കൂടെ പോകാൻ തയ്യാറാകുന്നില്ല .അവളുടെ ഉള്ളിലേക്ക് പെയ്യുന്ന വിഷാദത്തിന്റെ മഴയിൽ ആ രണ്ടു കൗമാരജീവിതങ്ങൾ അവർ അവസാനിപ്പിക്കുന്നു .

പിറ്റേ ദിവസം രാവിലെ നിമ്മിയുടെയും സാലിയുടെയും മൃതശരീരങ്ങളാണ്തനമ്മൾ കാണുന്നത് ഈ ലോകത്തിലെ സുരക്ഷിതത്ത്വങ്ങളെ മാനിക്കാതെ ഒരു സുരക്ഷിതമായ ലോകത്തെ സ്വപ്നം കണ്ട നിമ്മിയുടെയും സാലിയുടെയും കഥ പ്രേക്ഷകരെ ദൂരെ ദൂരെ ദേശാടനകിളികളായി പറത്തിവിടുന്നിടത്താണ് ഈ പദമരാജൻ മാജിക് അവസാനിക്കുന്നത് .കാല്പനികതയുടെ ഒരു തേരോട്ടം പോലെ ഒരു ചിത്രം .

എന്റെ സ്കൂൾ ടൈമിൽ ആണ് ഞാൻ ഈ ചിത്രം കാണുന്നത്. ഇപ്പോഴും ഓരോ തവണയും കാണുമ്പോഴും കാർത്തികയുടെ വട്ടപ്പൊട്ടും ശാരിയുടെ പൂച്ചകണ്ണുകളും പുതിയതായി എന്തൊക്കെയോ പറയുന്നു എന്ന തോന്നൽ ആണ് ഈ സിനിമ എനിക്ക് തരുന്നത്

സനിത അനൂപ്

Related Posts

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

Comments Off on അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

മഴയുടെ കാമുകൻ : വിജീഷ് വിജയൻ

Comments Off on മഴയുടെ കാമുകൻ : വിജീഷ് വിജയൻ

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

Comments Off on ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Create AccountLog In Your Account%d bloggers like this: