ഒരു പാതിരാമണൽ ട്രിപ്പ്

കു​​മ​​ര​​ക​​ത്തി​​നും ത​​ണ്ണീ​​ർ​​മു​​ക്ക​​ത്തി​​നും ഇ​​ട​​യി​​ലാ​​യി, വേ​​മ്പ​​നാ​​ട്ട് കാ​​യ​​ലി​​ൽ, 1800 മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലു​​ള്ള ഒ​​രു ചെ​​റു​​ദ്വീ​​പാ​​ണ് പാ​​തി​​രാ​​മ​​ണ​​ൽ. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ല്‍ മു​​ഹ​​മ്മ പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണി​​ത്. ദേ​​ശാ​​ട​​ന പ​​ക്ഷി​​ക​​ളു​​ടെ പ​​റു​​ദീ​​സ​​യാ​​ണ് ഇ​​വി​​ടം, അ​​തു​​കൊ​​ണ്ട് ത​​ന്നെ പ​​ക്ഷി നി​​രീ​​ക്ഷ​​ക​​രു​​ടെ​​യും ഇ​ഷ്ട​സ്ഥ​ല​മാ​ണ്. വ​​ലി​​യ തി​​ര​​ക്കും ബ​​ഹ​​ള​​ങ്ങ​​ളു​​മൊ​​ക്കെ ഇ​​ന്നും അ​​ന്യ​​മാ​​ണ് ഈ ​​ദ്വീ​​പി​​ന്. അ​​തു​​കൊ​​ണ്ടു ത​​ന്നെ പ്ര​​കൃ​​തി​​ദ​​ത്ത​​മാ​​യ മ​​നോ​​ഹാ​​രി​​ത ന​​ഷ്ട​​മാ​​യി​​ട്ടി​​ല്ല. മ​​ണ്ണും ചെ​​ളി​​യും ക​​ല​​ര്‍ന്ന ഭൂ​​പ്ര​​ദേ​​ശ​​മാ​​ണി​​ത്. ഏ​​ക​​ദേ​​ശം 20 ഹെ​​ക്റ്റ​​റി​​ലാ​​യി നി​​ല​​കൊ​​ള്ളു​​ന്നു.

കാ​​യ​​ക​​ണ്ട​​ല്‍, ക​​ര​​ക​​ണ്ട​​ല്‍, ച​​ക്ക​​ര ക​​ണ്ട​​ല്‍, കൊ​​മ്മ​​ട്ടി തു​​ട​​ങ്ങി​​യ ക​​ണ്ട​​ല്‍ ചെ​​ടി​​ക​​ളും പ​​ന്ന​​ല്‍ ചെ​​ടി​​ക​​ള്‍ കു​​റ്റി​​ചെ​​ടി​​ക​​ള്‍ ചെ​​റു സ​​സ്യ​​ങ്ങ​​ള്‍ വ​​ള്ളി​​ചെ​​ടി​​ക​​ള്‍, തു​​ട​​ങ്ങി​​യ​​വ​​യും കൊ​​ണ്ട് നി​​റ​​ഞ്ഞി​​രി​​ക്കു​​ന്നു ഇ​​വി​​ടം. വി​​വി​​ധ ഇ​​നം മ​​ത്സ്യ​​ങ്ങ​​ള്‍, ക​​ക്ക​​ക​​ള്‍ ചെ​​മ്മീ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പ്ര​​ജ​​ന​​ന കേ​​ന്ദ്ര​​വു​​മാ​​ണ്. 24 ല്‍ ​​പ​​രം തു​​മ്പി​​ക​​ള്‍ 34 ഇ​​ല്‍ പ​​രം ചി​​ത്ര​​ശ​​ല​​ഭ​​ങ്ങ​​ള്‍ 23 ല്‍ ​​പ​​രം ചി​​ല​​ന്തി​​ക​​ള്‍ 44 ല്‍ ​​പ​​രം മ​​ത്സ്യ​​ങ്ങ​​ള്‍ പ​​ല​​ത​​രം മൃ​​ഗ​​ങ്ങ​​ള്‍ 93 ല്‍ ​​പ​​രം പ​​ക്ഷി​​ക​​ള്‍ 9ല്‍ ​​പ​​രം സ​​സ്ത​​നി​​ക​​ള്‍ എ​​ന്നി വൈ​​വി​​ധ്യ​​ങ്ങ​​ള്‍ കൊ​​ണ്ട് നി​​റ​​ഞ്ഞ​​താ​​ണ് ഇ​​വി​​ടം.

പാ​​തി​​രാ​​മ​​ണ​​ൽ ദ്വീ​​പി​​നു അ​​ന​​ന്ത​​പ​​ദ്മ​​നാ​​ഭ​​ൻ തോ​​പ്പ് എ​​ന്നും പേ​​രു​​ണ്ട്. കാ​​യ​​ലി​​ൽ സ​​ന്ധ്യാ​​വ​​ന്ദ​​ന​​ത്തി​​നി​​റ​​ങ്ങി​​യ ബ്രാ​​ഹ്മ​​ണ​​നാ​​യ വി​​ല്വ​​മ​​ങ്ക​​ല​​ത്ത് സ്വാ​​മി​​യാ​​രു​​ടെ മു​​ന്നി​​ൽ കാ​​യ​​ൽ വ​​ഴി​​മാ​​റി ക​​ര​​യാ​​യി മാ​​റി​​യ സ്ഥ​​ല​​മാ​​ണ് പാ​​തി​​രാ​​മ​​ണ​​ൽ എ​​ന്ന് ഐ​​തി​​ഹ്യം. പ​​ല ഉ​​ട​​മ​​ക​​ളി​​ലൂ​​ടെ കൈ​​മാ​​റി വ​​ന്ന ഈ ​​ഭൂ​​മി 1979ൽ ​​ഭൂ​​പ​​രി​​ഷ്ക​​ര​​ണ​​നി​​യ​​മം ന​​ട​​പ്പി​​ലാ​​യ സ​​മ​​യ​​ത്ത് ഗ​​വ​​ൺ​​മെ​​ന്‍റ് ഏ​​റ്റെ​​ടു​​ക്കു​​ക​​യും, തു​​ട​​ർ​​ന്ന് വി​​നോ​​ദ​​സ​​ഞ്ചാ​​ര വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലാ​​ക്കു​​ക​​യും ചെ​​യ്തു. ദ്വീ​​പി​​ൽ അ​​ന്ന് താ​​മ​​സ​​മു​​ണ്ടാ​​യി​​രു​​ന്ന പ​​തി​​നാ​​ലു കൂ​​ടും​​ബ​​ങ്ങ​​ളെ മു​​ഹ​​മ്മ​​യി​​ലേ​​ക്ക് പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കു​​ക​​യാ​​ണ് ചെ​​യ്ത​​ത്. ഇ​​പ്പോ​​ൾ ഈ ​​ദ്വീ​​പി​​ൽ മ​​നു​​ഷ്യ വാ​​സം ഒ​​ട്ടും ഇ​​ല്ല. പ്ര​​കൃ​​തി​​യു​​ടെ ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​ക്ക്‌ ഇ​​വി​​ടെ അ​​ധി​​കം കോ​​ട്ടം ത​​ട്ട​​ത്ത​​തു​​കൊ​​ണ്ടാ​​ണി​​വി​​ടം ഒ​​രു പാ​​ട് പ​​ക്ഷി​​ക​​ളു​​ടെ​​യും ചി​​ത്ര​​ശ​​ല​​ഭ​​ങ്ങ​​ളു​​ടെ​​യു​​മൊ​​ക്കെ പ്രി​​യ​​പ്പെ​​ട്ട സ്ഥ​​ല​​മാ​​യ​​ത്. അ​​തു​​പോ​​ലെ ത​​ന്നെ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള ഔ​​ഷ​​ധ സ​​സ്യ​​ങ്ങ​​ളും ഇ​​വി​​ടെ സു​​ല​​ഭ​​മാ​​യി കാ​​ണാം.

എ​​വി​​ടെ നി​​ന്നും നോ​​ക്കി​​യാ​​ലും പേ​​ടി​​പ്പെ​​ടു​​ത്തു​​ന്ന ഒ​​രു പ​​ച്ച​​ത്തു​​രു​​ത്ത്. അ​​താ​​യി​​രു​​ന്നു അ​​ക​​ലെ നി​​ന്നും നോ​​ക്കു​​മ്പോ​​ൾ പാ​​തി​​രാ​​മ​​ണ​​ൽ. അ​​വി​​ടെ ബോ​​ട്ടു​​ക​​ൾ​​ക്കും മ​​റ്റും അ​​ടി​​പ്പി​​ക്കാ​​ൻ ആ​​യി ഒ​​രു ജെ​​ട്ടി​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. ജെ​​ട്ടി​​യി​​ൽ നി​​ന്നും ബോ​​ട്ട് ഇ​​റ​​ങ്ങു​​ന്ന​​ത് ത​​ന്നെ കാ​​ട്ടി​​ലേ​​ക്കാ​​യി​​രു​​ന്നു. കാ​​ട്ടി​​ലൂ​​ടെ ന​​ട​​ക്കാ​​നാ​​യി ക​​ല്ലു​​ക​​ൾ പാ​​കി​​യ ന​​ട​​വ​​ഴി​​ക​​ളു​​മു​​ണ്ട്. ക​​ല്ല്‌ പാ​​കി​​യ ന​​ട​​വ​​ഴി​​ക​​ളി​​ലൂ​​ടെ കാ​​ടി​​നെ ആ​​സ്വ​​ദി​​ച്ചു ന​​ട​​ക്കാം. കാ​​ടി​​ന്‍റെ ഉ​​ള്ളി​​ൽ തെ​​ങ്ങു​​ക​​ളും ക​​ശു​​മാ​​വും മ​​റ്റും വ​​ള​​ർ​​ന്നു നി​​ല്ക്കു​​ന്ന​​തും കാ​​ണാ​​ൻ സാ​​ധി​​ക്കും. മു​​ൻ​​പേ താ​​മ​​സി​​ച്ചി​​രു​​ന്ന ആ​​ളു​​ക​​ൾ ന​​ട്ട ഫ​​ല വൃ​​ക്ഷ​​ങ്ങ​​ൾ ക​​ണ്ട​​ൽ ചെ​​ടി​​ക​​ളോ​​ടും , കാ​​ട്ടു വ​​ള്ളി​​ക​​ളോ​​ടും ചേ​​ർ​​ന്ന് നി​​ല്കു​​ന്ന കാ​​ഴ്ച മ​​നോ​​ഹ​​ര​​വും ഭീ​​ക​​ര​​വു​​മാ​​യി തോ​​ന്നി​​യേ​​ക്കും. പ​​ച്ച നി​​റ​​ത്തി​​ലു​​ള്ള പാ​​യ​​ൽ നി​​റ​​ഞ്ഞു കി​​ട​​ക്കു​​ന്ന വ​​ലി​​യ കു​​ഴി​​ക​​ളും വ​​ഴി​​യി​​ൽ പ​​ല​​യി​​ട​​ത്തും കാ​​ണാം. ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ക​​ണ്ട​​ലു​​ക​​ളും വ​​ള്ളി​​ക​​ളും വ​​ള​​ർ​​ന്നു നി​ൽ​ക്കു​​ന്ന കാ​​ഴ്ച ചി​​ല ഇം​​ഗ്ലീ​​ഷ്‌ പ്രേ​​ത ചി​​ത്ര​​ങ്ങ​​ളി​​ലെ രം​​ഗ​​ങ്ങ​​ളെ ഓ​​ർ​​മി​​പ്പി​​ച്ചേ​​ക്കാം.

എ​​റ​​ണാ​​കു​​ള​​ത്തു നി​​ന്ന് വ​​രു​​മ്പോ​​ൾ ആ​​ല​​പ്പു​​ഴ റൂ​​ട്ടി​​ൽ ചേ​​ർ​​ത്ത​​ല​​ക്ക് ശേ​​ഷം 5 കി​ലോ​മീ​റ്റ​ർ തെ​​ക്കോ​​ട്ട് സ​​ഞ്ച​​രി​​ച്ചാ​​ൽ എ​​ത്തു​​ന്ന തി​​രു​​വി​​ഴ ജം​​ഗ്ഷ​​നി​​ൽ നി​​ന്ന് കി​​ഴ​​ക്കോ​​ട്ട് ഏ​​ക​​ദേ​​ശം 8 കി​ലോ​മീ​റ്റ​ർ സ​​ഞ്ച​​രി​​ച്ചാ​​ൽ കാ​​യി​​പ്പു​​റം ജെ​​ട്ടി​​യി​​ൽ എ​​ത്താം.. കു​​മ​​ര​​ക​​ത്തി​​നും ത​​ണ്ണീ​​ര്‍മു​​ക്കം ബ​​ണ്ടി​​നും ഇ​​ട​​യി​​ലാ​​ണ് ഈ ​​സ്ഥ​​ലം. എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്ത് നി​​ന്ന് വ​​രു​​ന്ന​​വ​​ർ​​ക്ക് ചേ​​ര്‍ത്ത​​ല മു​​ഹ​​മ്മ വ​​ഴി വ​​രാം, കോ​​ട്ട​​യം ഭാ​​ഗ​​ത്ത് നി​​ന്ന് വ​​രു​​ന്ന​​വ​​ര്‍ക്ക് കു​​മ​​ര​​കം വ​​ഴി​​യും ഇ​​വി​​ടെ എ​​ത്തി​​ച്ചേ​​രാം.

Related Posts

നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

Comments Off on നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

Comments Off on വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Comments Off on 250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

Comments Off on ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

Create AccountLog In Your Account%d bloggers like this: