Breaking :

ഓർമകളിൽ ഗന്ധർവൻ …

1971 വർഷത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ “നക്ഷത്രങ്ങളേ കാവൽ” എന്ന നോവൽ എഴുതുമ്പോൾ അയാൾക്ക് കേവലം 24 വയസ്സു മാത്രമായിരുന്നു പ്രായം. പിന്നീട്, ആരും അതുവരെ സഞ്ചരിച്ചിട്ടില്ലാത്ത കഥാപഥങ്ങളിലൂടെ അയാളുടെ തൂലിക നടത്തിയ പ്രയാണത്തിൽ പുസ്തകപ്രേമികളെല്ലാംത്തന്നെ അയാൾ വാക്കുകൾ കൊണ്ട് തീർത്ത ലോകത്തിൽ അഭിരമിച്ചു. മനുഷ്യബന്ധങ്ങളുടെ തീക്ഷ്ണമായതും ആരും പറയാത്തതുമായ ഭാഗങ്ങളും പെർവേഷനുകളും കൊണ്ട് സമ്പന്നമായിരുന്നു അയാളുടെ രചനകൾ. മികവിന്റെ, തികവിന്റെ, കയ്യൊതുക്കത്തിന്റെ ഗന്ധർവ്വ സ്പർശമുള്ള ആ കഥാകാരന്റെ പേര്
പി.പദ്മരാജൻ എന്നായിരുന്നു.

വായനക്കാരെ ഭ്രമാത്മകമായ അസ്വസ്ഥതകളിലേക്ക് എത്തിച്ച പദ്മരാജന്റെ ചെറുകഥാ സമാഹാരങ്ങൾ ആയിരുന്നു പുകക്കണ്ണടയും അപരനും. ആകാശവാണിയിൽ അനൗസൺസർ ആയി സേവനമനുഷ്ഠിച്ചു വരുന്ന കാലയളവിലാണ് അദ്ദേഹം ഈ കൃതികൾ രചിച്ചത്.

കഥയെഴുതുന്നതിലെ അപാരമായ കൺസീവിങ്ങ് വൈഭവം അധികം വൈകാതെ തന്നെ അദ്ദേഹത്തെ സിനിമയിലേക്ക് എത്തിച്ചു. 1975 ൽ പദ്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത പ്രയാണം പുറത്തിറങ്ങി. മലയാള ചലചിത്ര മേഖലയുടെ ഏറ്റവും ക്ലാസ്സിക്കൽ ആയ കാലഘട്ടത്തിന്റെ കൂടി ആരംഭം ആയിരുന്നു അത്. ഇക്കാലയളവിൽ വാണിജ്യ-സമാന്തര സിനിമാ തലങ്ങളുടെ ഇടയിൽ നിന്നു കൊണ്ട് കലാമൂല്യവും ആസ്വാദ്യകരവുമായ ഒട്ടേറെ സിനിമകൾ ഭരതൻ – പദ്മരാജൻ കൂട്ടുകെട്ടിൽ പിറന്നു.

സദാചാരപരമായ പരിമിതികൾ അവരെ ബാധിച്ചതേയില്ല. എല്ലാം കലാപരവും ആസ്വാദ്യവുമായ മേൻമയോടെ അവർ അഭ്രപാളിയിൽ വസന്തങ്ങളാക്കി മാറ്റി. നായികാ- നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി. സവിശേഷമായ അത്തരം സിനിമകളെ നിരൂപകർ “മധ്യവർത്തി” സിനിമകൾ എന്നു വിളിച്ചുപോന്നു.

1979ൽ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ പദ്മരാജൻ ചലച്ചിത്ര സംവിധാനത്തിലേക്കും ചുവടുവച്ചു. താൻ സംവിധാനം ചെയ്ത സിനിമകൾ അടക്കം ഏതാണ്ട് മുപ്പത്തി എട്ടോളം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ രചിച്ചു.

കഥയാകട്ടെ നോവലാകട്ടെ സിനിമയാകട്ടെ, പദ്മരാജൻ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന വിഷയങ്ങൾ അതിനു മുൻപായി ആരും അങ്ങനെ ചെയ്തു കണ്ടിട്ടില്ല. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയും ഓരോ ട്രെൻഡായിരുന്നു.

മലയാള സിനിമയിൽ ഇന്നോളം ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ ഏറ്റവും ക്ലാസ്സിക്കൽ ആയ ഒന്നാണ് തൂവാനത്തുമ്പികൾ. സിനിമയിൽ വന്ന ശേഷം എഴുതിയ “ഉദകപ്പോള” എന്ന തന്റെ തന്നെ നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം തൂവാനത്തുമ്പികൾ സൃഷ്ടിച്ചത്.

ശാപഗ്രസ്തനായി ഭൂമിയിലേക്ക് വരേണ്ടി വന്ന ഗന്ധർവ്വന്റെ കഥ പറഞ്ഞ ‘ഞാൻ ഗന്ധർവ്വൻ’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. ചിത്രം ചെയ്യാൻ നിശ്ചയിച്ചതു മുതൽ അദ്ദേഹം പല ദുർനിമിത്തങ്ങളും നേരിട്ടതായി പത്നി രാധാലക്ഷ്മി പദ്മരാജൻ പദ്മരാജനെ കുറിച്ചെഴുതിയ തന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷെ തികഞ്ഞ നിശ്ചയദാർഢ്യവുമായി പദ്മരാജൻ ചിത്രം പൂർത്തീകരിക്കുകയാണുണ്ടായത്. നിധീഷ് ഭരദ്വാജും സുപർണ്ണയുമായിരുന്നു ചിത്രത്തിലെ നായികാനായകൻമാർ.
22-01-1991 തീയതി രാത്രി കോഴിക്കോടു വച്ച് ചിത്രത്തിന്റെ പ്രിവ്യൂ കണ്ട് ഹോട്ടലിൽ എത്തിയ പദ്മരാജനെ പിറ്റേന്ന് റൂമിൽ മരണപ്പെട്ട നിലയിലാണ് കണ്ടത്. ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതം ദൃശ്യകലയുടെ രസതന്ത്രമറിഞ്ഞ ആ മനുഷ്യനെ ഗന്ധർവ്വലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

കഥകളുടെ ഗന്ധർവ്വൻ വിട പറഞ്ഞു പോയിട്ടിന്നേക്ക് 29 വർഷം തികയുന്നു.

ആദരാഞ്ജലികൾ

arun kunnambath 

Related Posts

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

Comments Off on കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണ അവധി ആവശ്യമില്ല; സർക്കാർ

തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 793 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു

വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

Comments Off on വടക്കുന്നാഥനിൽ പുസ്തകം പൂജയ്ക്ക് വെക്കാം

ജില്ലയിൽ നിരോധനാജ്ഞ തുടരും

Comments Off on ജില്ലയിൽ നിരോധനാജ്ഞ തുടരും

ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

Comments Off on ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പിറന്നാൾ ആശംസകൾ

Comments Off on ആർട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് പിറന്നാൾ ആശംസകൾ

അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

Comments Off on അന്തർദേശീയ നിലവാരത്തിലേക്കുയരാൻ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

Comments Off on വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

ജില്ലയില്‍ ഗ്രീന്‍ കാര്‍പെറ്റ് ഒരുക്കാന്‍ കുടുംബശ്രീ

Comments Off on ജില്ലയില്‍ ഗ്രീന്‍ കാര്‍പെറ്റ് ഒരുക്കാന്‍ കുടുംബശ്രീ

Create AccountLog In Your Account%d bloggers like this: