Breaking :

ഓർമയുടെ ഫ്രെമിൽ ഒരു ശരത്കാലം

 

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കകാലം .

അകത്തിരിയ്ക്കുന്ന സുമുഖനായ ആ യുവാവിനെപ്പോലെത്തന്നെ , അലങ്കരിച്ച ആ വെളുത്ത അംബാസിഡർ കാറും പ്രണയപരവശയാണെന്ന് തോന്നി .

റൊമാൻസിന്റെ വിവിധ ഭാവങ്ങളായ റോസാപുഷ്പങ്ങളും സുഗന്ധദ്രവ്യത്തിന്റെ പരിമളവും സ്റ്റീരിയോ സെറ്റിൽ നിന്നും ഒഴുകിയ പ്രണയാർദ്രമായ സംഗീതവും അതിനെ സാധൂകരിച്ചു .

ആ തോന്നലിനെ കുറ്റപ്പെടുത്താനാവില്ല… അതിന് ന്യായമായ കാരണമുണ്ട് . ആ വാഹനത്തിന്റെ പുറകിലെ സീറ്റിലിരിയ്ക്കുന്ന യുവാവ് , തന്റെ പ്രത്രിശ്രുതവധുവിനെ താലികെട്ടി ഭാര്യയാക്കി കൂടെക്കൊണ്ടു പോരാനുള്ള യാത്രയിലാണ് .

യാഥാസ്ഥിതികനായ ഏതൊരു ‘മൂരാച്ചി’യും പ്രണയാർദ്രനായിപ്പോകുന്ന ഒരു യാത്രാസന്ദർഭമാണല്ലോ ഇത്.

ക്ഷേത്രനടയിലെ താലികെട്ടും കഴിഞ്ഞ് , മണ്ഡപത്തിലെ വിവാഹസദ്യ കഴിച്ചെന്നു വരുത്തി ആ യുവാവ് നവവധുവിനെയും കൂട്ടി , ‘രാജാറാണി ‘ എന്ന പോലെ തികച്ചും രാജകീയമായ ഭാവത്തിൽ കാറിന്റെ പിൻസീറ്റിൽ ചാരിയിരുന്നു . കാർ മെല്ലെ ഒഴുകിയിറങ്ങി . ഇനി വരന്റെ വീട്ടിലേയ്ക്ക്…

പയ്യനെക്കുറിച്ച് പറഞ്ഞില്ല… ല്ലേ?

നമ്മുടെ കഥാനായകന്റെ പേര് സുജിത്ത്.

1969 ഒക്ടോബർ 3ന് വാസുദേവൻ-ഇന്ദിരാദേവി ദമ്പതികളുടെ മകനായി കൊല്ലം ജില്ലയിൽ ജനനം .

സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം , ഏറെ താൽപ്പര്യപ്പെട്ട സംഗീതവും അയാൾ അഭ്യസിച്ചു . അൽപ്പസ്വൽപ്പം ആലാപനവും കീബോർഡ് വായനയുമായി കക്ഷി സംഗീതലോകത്ത് ഒഴുകി നടന്നു .

1990ൽ ‘ക്ഷണക്കത്ത് ‘ എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അയാൾ സ്വന്തം മേൽവിലാസം കണ്ടെത്തി.

ഇനി വീണ്ടും തിരികെ ആ അലങ്കരിച്ച അംബാസിഡറിലേയ്ക്ക്…

“ശ്രീരാഗമോ… തേടുന്നു നീ… ഈ വീണതൻ… പൊൻതന്തിയിൽ…”

പ്രണയാർദ്രമായ വരികൾ ആ വാഹനത്തിൽ യുവമിഥുനങ്ങൾക്കിടയിൽ പ്രണയത്തിന്റെ പരിമളം പരത്തിക്കൊണ്ടിരുന്നു .

നവവധുവിന്റെ കണ്ണുകളിലെ വിഷാദഛവി മാഞ്ഞ് , പകരം പ്രണയത്തിന്റെ മഴവില്ല് വിരിയാൻ തുടങ്ങിയിരുന്നു .

കഥാനായകൻ തന്റെ വിരൽത്തുമ്പ് നീട്ടി ഒന്ന് തൊട്ടപ്പോൾ അവൾ ദ്യുതിയേറ്റെന്ന പോലെ ഒന്ന് പിടഞ്ഞു…പിന്നെ പ്രണയപരവശയായി.

“പ്ലാവിലപ്പൊൻത്തളിയികയിൽ പാൽപ്പായസച്ചോറുണ്ണുവാൻ… “

ദാസേട്ടൻ ആസ്വദിച്ച് പാടിക്കൊണ്ടിരുന്നു . പ്രണയത്തിൽ സംഗീതം ചേർത്തുകൊണ്ട് വരൻ മധുരമായി ചോദിച്ചു…

“എങ്ങനെയുണ്ട് ഈ പാട്ട്?”

” നന്നായിട്ടുണ്ട് ” അവൾ മൊഴിഞ്ഞു.

അവൻ വിടാൻ ഭാവമില്ലായിരുന്നു…
“അങ്ങനെ പറഞ്ഞാൽ പോരല്ലോ. നന്നായിട്ടുണ്ടെന്നത് ശരി . പാടിയതോ വരികളോ സംഗീതമോ… എന്താണ് കൂടുതൽ നന്നായിട്ടുള്ളത്? “

അവളും വിട്ടില്ല . സംഗീതത്തിലെ തന്റെ അറിവ് അവൾ അവിടെ കുടഞ്ഞിട്ടു..
“വരികൾ കവിശ്രേഷ്ഠൻ ഒ.എൻ.വി സാറിന്റെയാണല്ലോ… അപ്പൊപ്പിന്നെ മോശമാവുന്നതെങ്ങനെ?”

“പാടിയത് ദാസേട്ടൻ…. ഇപ്പോൾ പാടിയതിലും നന്നാക്കി ഈ വരികൾ പാടണമെന്ന് ഈ ഭൂമുഖത്ത് ആരും ചിന്തിയ്ക്കുകയേ ഇല്ല… കാരണം, അങ്ങനൊരു ഓപ്ഷൻ ഇല്ലല്ലോ.”

“പിന്നെ, സംഗീതം….”

അവളൊന്ന് നിർത്തി..

നായകൻ ആകാംക്ഷയോടെ നിവർന്നിരുന്നു . അത് കേൾക്കാനാണ് അയാൾ കാത്തിരുന്നത് . നവവരൻ ആകാംക്ഷയോടെ കാത് കൂർപ്പിച്ചു .

അതൊരു കുളിർമഴയായി ഇപ്പോൾ കാതിൽ വീഴുമെന്നോർത്ത് അയാളുടെ ഹൃദയം അതിവേഗത്തിൽ മിടിയ്ക്കാൻ തുടങ്ങി.

പാറിപ്പോയ മുടി മാടിയൊതുക്കിയ ശേഷം കഥാനായിക തുടർന്നു.

“ഇതിന്റെ സംഗീതം… അതു പിന്നെ പറയാനുണ്ടോ?”

നായകൻ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി… പൊങ്ങിപ്പൊങ്ങി തല കാറിന്റെ സീലിംഗിൽ തട്ടിയോ എന്ന് തോന്നിച്ചു.

ഇതൊന്നും ശ്രദ്ധിയ്ക്കാതെ കഥാനായിക കണ്ണടച്ച് കൈകൂപ്പിക്കൊണ്ട് തുടർന്നു…
” രവീന്ദ്രൻ മാഷ്ടെ ഒരു കഴിവേയ്.. ഇങ്ങനൊരു കമ്പോസിങ്ങ് അദ്ദേഹത്തിനേ കഴിയൂ…. ആരും തൊഴുതുപോവും.”

രാമായണത്തിൽ സീതാദേവിയ്ക്ക് ലഭിച്ച ഭാഗ്യം പെട്ടെന്ന് അയാളോർത്തു… അതുപോലെ ഭൂമി പിളർന്ന് ആ പിളർപ്പിലേയ്ക്ക് താണുപോകാൻ ആ നിമിഷം അയാൾ കൊതിച്ചു.

ഇതൊന്നും ശ്രദ്ധിയ്ക്കാതെ അവൾ പാട്ടിൽ ലയിച്ചുകൊണ്ട് സീറ്റിൽ ചാരി , കണ്ണടച്ചു കിടന്നു ; അപമാനഭാരത്തോടെ… ദേഷ്യത്തോടെ…സങ്കടത്തോടെ അവനും.

അവന്റെ സങ്കടം തികച്ചും ന്യായം .

കാരണം , പല രാത്രികളിലും ഉറക്കമിളച്ച്.. തുടർച്ചയായി കട്ടനും കുടിച്ച്.. രാവിനെ പകലുകളാക്കി മാറ്റി , ഈ പാട്ടുകൾക്ക് ജീവൻ നൽകിയത് സുജിത് എന്ന ഈ കഥാനായകൻ പയ്യനായിരുന്നു.

ഈ പാട്ട് ചിട്ടപ്പെടുത്തിയത് അയാളാണെന്ന് ഭൂമിമലയാളത്തിനുമറിയാമെങ്കിലും അതേറ്റവും നന്നായി അറിയേണ്ട ഒരുവൾ മാത്രം അറിഞ്ഞതേയില്ല .

ഒരു പക്ഷേ , ജീവിതത്തിൽ ഒരു ഓസ്കാർ അവാർഡ് കിട്ടിയാൽ പോലും മാഞ്ഞുപോവാത്ത വിഷമം . ഓർക്കുന്തോറും എയർ കണ്ടീഷന്റെ തണുപ്പിലും അയാൾ വിയർത്തുകുളിച്ചു.

“താളമയഞ്ഞു… ഗാനമപൂർണ്ണം… “

അടുത്ത ഘട്ടമായി ദാസേട്ടൻ അപ്പോഴും പാടിക്കൊണ്ടിരുന്നു.

26 വർഷം കഴിഞ്ഞിരിയ്ക്കുന്നു.

1994 ഫെബ്രുവരി 4 . അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു . അന്നായിരുന്നു ‘പവിത്രം ‘ റിലീസായത് .

P. ബാലചന്ദ്രന്റെ തൂലികയിൽ വിരിഞ്ഞ തിരക്കഥയ്ക്കും സംഭാഷണത്തിനും ദൃശ്യഭാഷ്യമൊരുക്കിയത് T.K. രാജീവ് കുമാർ.

‘വിശുദ്ധി’ ഫിലിംസിന്റെ ബാനറിൽ തങ്കച്ചൻ നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവൻ.

ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ സുജിത് എന്ന ആ യുവാവിനെ…കംപോസറെ… സംഗീതജ്ഞനെ… മലയാളചലച്ചിത്രലോകം നിറമനസ്സോടെ #ശരത് എന്ന് വിളിച്ചു….!

Pramod Ak

Related Posts

തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

Comments Off on തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

Comments Off on ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

Comments Off on അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

Comments Off on ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

Comments Off on സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

ഒരു ഗന്ധർവന്റെ കുറുമ്പുകൾ :മോഹൻലാൽ ഓർമകളിൽ സത്യൻ അന്തിക്കാട്

Comments Off on ഒരു ഗന്ധർവന്റെ കുറുമ്പുകൾ :മോഹൻലാൽ ഓർമകളിൽ സത്യൻ അന്തിക്കാട്

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Create AccountLog In Your Account%d bloggers like this: