ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

ചില എളുപ്പ മാര്‍ഗ്ഗങ്ങള്‍

1. ലിഫ്റ്റും എലിവേറ്ററും കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. കോണിപ്പടികള്‍ കയറിയിറങ്ങുക.

2. കസേരയിലോ കിടക്കയിലോ ചടഞ്ഞിരുന്ന് സുഹൃത്തുക്കളോട് ലാത്തി വയ്ക്കുന്നതിനു പകരം വീട്ടിലെ ചില്ലറ ജോലികള്‍ എല്ലാം ചെയ്യുക. പറ്റുമെങ്കില്‍ ചെറിയൊരു നടത്തം ആവാം.

3. രാത്രി അധിക ഭക്ഷണം ഒഴിവാക്കി ഒന്നു നടക്കുകയോ നീന്തല്‍ കുളമുണ്ടെങ്കില്‍ ചെറുതായൊന്ന് നീന്തിക്കുളിക്കുകയോ ചെയ്ത് ലഘുവായ ഭക്ഷണം കഴിക്കുക.

4. ജോലി സ്ഥലത്ത് കോഫി ബ്രേക്കുകള്‍ക്ക് പകരം ‘വാക്ക് ബ്രേക്ക്’ എടുക്കുക. അതായത്, ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. പക്ഷെ, ഇതോടൊപ്പം പുകവലി വേണ്ട.

5. ഇരുചക്ര വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അത് പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക. രാവിലെ നടക്കാനുള്ള മൈതാനത്തിലേക്കോ ലഘുവ്യായാമത്തിനുള്ള ജിമ്മിലേക്കോ ബൈക്ക് ഓടിച്ചു പോകാം.

6. തൂക്കുക, തറ തുടയ്ക്കുക, വസ്ത്രം അടിച്ചു നനയ്ക്കുക. ഇത് ശരീരത്തിലെ പല പേശികള്‍ക്കും വ്യായാമം നല്‍കും.
ഇതെല്ലാം വ്യായാമം ചെയ്യുകയാണെന്ന് നമുക്ക് തോന്നാത്ത വിധം പ്രാവര്‍ത്തികം ആക്കാവുന്ന ചില കാര്യങ്ങളാണ്. പ്രത്യേകിച്ച് ഐ.റ്റി പോലുള്ള രംഗങ്ങളില്‍ ജോലി ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക്.

 

Related Posts

അമിത ഉറക്കവും മറവി രോഗവും

Comments Off on അമിത ഉറക്കവും മറവി രോഗവും

കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

Comments Off on കടലപ്പൊടി ഓട്സ് ഫേസ് പായ്ക്ക്

തടി കുറക്കാൻ പച്ച ചക്ക

Comments Off on തടി കുറക്കാൻ പച്ച ചക്ക

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Create AccountLog In Your Account%d bloggers like this: