Breaking :

ഓർമകളിൽ ഭരതേട്ടൻ…

ഒരു തൊഴിൽ രഹിത കാലം ……..
അന്നൊക്കെ ആ ഒരവസ്ഥയെ അതിജീവിക്കാനെന്നെ പ്രാപ്തനാക്കിയിരുന്നത് കൊച്ചിയിലെ ചില ലൈബ്രറികളും ഫോർട്ടുകൊച്ചി കടപ്പുറവും. ഇന്നത്തെ പോലെ വിഷ മേൽക്കാത്ത ചില സൗഹൃദങ്ങളുമായിരുന്നു ….
ഞാനും എം.ബിയും കടപ്പുറത്തിരുന്നെന്തോ സംസാരിച്ച് കൊണ്ടിരിക്കേ ആളുകളൊക്കെ പായുന്നത് കണ്ട് ഞങ്ങളും എഴുന്നേറ്റ് അവിടേക്ക് നടന്നു. അപ്പോൾ മമ്മൂക്കയും ഉണ്ണിമേരിയും ഒരു കാറിന് പിന്നിൽ നിന്ന് സംസാരിക്കുന്നു.ഇവർക്ക് നിർദ്ദേശങ്ങൾ ഭരതേട്ടനും നിൽപ്പുണ്ട്.മമ്മൂസ് എന്നൊക്കെ വിളിച്ചാണ് ഭരതേട്ടം മമ്മൂക്കയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത് ഭരതേട്ടൻ്റെ അടുത്തായി നഹാസും നസീറും (ഭദ്രച്ചിറ്റ, എന്ന സിനിമയുടെ സംവിധായകൻ എഡിറ്റർ) അജയനും ( തോപ്പിൽ ഭാസിയുടെ മകൻ’ പെരുന്തച്ചൻ എന്ന സിനിമയുടെ സംവിധായകൻ) നിൽപ്പുണ്ട് –


നഹാസ് ഇത്തിരി പൂവേ ചുവന്ന പൂവേ എന്ന ഭരതൻ സിനിമയിൽ അഭിനയിച്ച് നല്ല നടനെന്ന കീർത്തിയൊക്കെ നേടിയിരുന്നു അക്കാലത്ത് – ….
മമ്മൂക്കയെ കൂടാതെ സുഹാസിനി, കൊച്ചിൻ ഹനീഫ അങ്ങനെ പലരും സെറ്റിൽ ഉണ്ടായിരുന്നു ….
ചിത്രീകരണമൊക്കെ കഴിഞ്ഞ് ഒരു മുറിയിൽ ഒറ്റയ്ക്ക് സിഗരറ്റ് പുകച്ച് ഇരിക്കുകയായിരുന്ന ഭരതേട്ടനെ കണ്ട് ഞാനദ്ദേഹത്തിൻ്റെ അടുത്തേക്ക് ചെന്നു.
പേനയില്ല. കടലാസില്ല. ടേപ്പിറക്കാർഡർ ഇല്ല.’ എങ്കിലും ഒരഭിമുഖമമ കാമെന്ന് കരുതി…….
ഓർമ്മയുടെ താളിൽ പകർത്തിയെടുത്തിട്ടു് അതെനിക്കെവിടെയെങ്കിലും അച്ചടിക്കാമല്ലോ……
എനിക്കന്നും ഇന്നും പ്രിയപ്പെട്ട ഒരു ചലച്ചിത്രകാരനാണ് ഭരതേട്ടൻ ……..
ഒരു ഗ്രാമീണ ൻ്റെ സ്വഭാവ നർമ്മല്യമെന്തെന്ന് എന്നെ അനുഭവിപ്പിക്കുകയായിരുന്നു ഭരതേട്ടനുമായി സംസാരിച്ച ഒരോ നിമിഷവും. — ..
ചാട്ട എന്ന സിനിമ ഭരതേട്ടൻ സ്വന്തമായി നിർമ്മിച്ചതാണ്. പി.ആർ.നാഥൻ്റെ ഇതേ പേരിലുള്ള നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ചാട്ട ”. പക്ഷെ ചാട്ട കണ്ടവരാരും ആ സിനിമയെ മറക്കുമെന്ന് തോന്നണില്ല. അത്രയ്ക്ക് ശ്രേഷ്ഠമാണ് ആ സിനിമയുടെ നിർമ്മിതി. പക്ഷെ ആ സിനിമ സാമ്പത്തിക നഷ്ടമൊരു പാട് വരുത്തിവെച്ചു ഭരതേട്ടന്…
സ്വന്തമായി സിനിമ ൾ നിർമ്മിക്കുമ്പോൾ അതൊക്കെ വൻ പരാജയമാകുകയും മറ്റുള്ളവർക്ക് വേണ്ടി സിനിമകൾ ചെയ്യുമ്പോൾ അതൊക്കെ വൻ വിജയമാകുകയും ചെയ്യുന്നൊരു ട്രാജഡി ഭരതേട്ടൻ്റെ ചലച്ചിത്ര ജീവിതത്തിലുണ്ടായിരുന്നു.
സമദേ ഇത് മല്ലിക യൂനുസിൻ്റെ എൻ്റെ ഉപാസന എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ‘ എന്നും ഭരതേട്ടൻ പറഞ്ഞു……
ഭരതേട്ടൻ ഭാഗഭാക്കായ ചലച്ചിത്രങ്ങളുടെ മികവ് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. അതിനായി അദ്ദേഹമെടുക്കുന്ന മാനസ്സികവും ശാരീരികവുമായ സംഘർഷങ്ങളെത്ര മാത്രമാണെന്ന് ആ ഒരൊറ്റ സിനിമയുടെ ചിത്രീകരണ വേളയിൽ നിന്നെനിക്ക് മനസ്സിലായി ” – …
ഭരതേട്ടൻ്റെ സിനിമകളിലെ നിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചാമരമാണെന്ന് പറഞ്ഞപ്പോൾ എൻ്റെ പുറത്തദ്ദേഹം സ്നേഹപൂർവം തട്ടി – ….
പിന്നെ കുറെ നേരം ഹൃദയത്തെ തൊടുന്ന നിഷ്കളങ്കമായ ആ ചിരിയെ അദ്ദേഹം മുഖത്ത് നിർത്തി……..

ഇന്നും ഭരതേട്ടൻ്റെ സിനിമകളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നു് കരുതുന്ന ഒരാളാണ് ഞാൻ.ഭരതൻ സ്കൂളിൽ നിന്ന് വന്ന ആരാണ് സിനിമയിൽ പരാജിതരായിട്ടുള്ളത് ….. കമൽ അജയൻ, ജയരാജ് അങ്ങനെ എത്രയോ പേർ ……
ഭരതേട്ടൻ പിന്നെ എൻ്റെ വ്യക്തിപരമായ വിശേഷങ്ങളിലേക്കും കൂട്ട് വന്നു….. ”
യാത്ര ചോദിച്ചിറങ്ങാൻ മനസ്സുണ്ടായില്ലെങ്കിലും ഇറങ്ങുമ്പോൾ ഭരതേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു ‘സമദിനെ ഞാൻ മറക്കില്ല. പേനയും കടലാസും ടേപ്പിറക്കാർഡറുമില്ലാതെ എന്നെ യദ്യമായി കാണാൻ വന്ന പത്രക്കാരനെന്ന നിലക്ക് – …
ഞാനിങ്ങനെ ഒരാളെയെ കണ്ടിട്ടുള്ളു. അത് ഭരതേട്ടനെയാണ്..-..
ഈ അഭിമുഖം കോഴിക്കോട് നിന്നുള്ള ഒരു പത്രത്തിൽ ഞാൻ ഭരതനുമായി ഒരു അഭിമുഖം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു്
ഭരതേട്ടാ നിങ്ങൾ എന്നെ പോലുള്ളവരുടെ മനസ്സിൽ ഒരു കലാകാരനെന്ന നിലക്കും അതിലുപരി ഒരു മനുഷ്യനെന്നെ നിലക്കും ചാർത്തിയ കയ്യൊപ്പ് ഞങ്ങളുടെയൊക്കെ ആയുസ്സിൻ്റെ അന്ത്യം വരെയുള്ള ഒന്നാണ് :…” ”..

samad panayappilli

Related Posts

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

ഓർമ്മകളിൽ ഭരതൻ ടച്ച് …

Comments Off on ഓർമ്മകളിൽ ഭരതൻ ടച്ച് …

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

Comments Off on ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Create AccountLog In Your Account%d bloggers like this: