Breaking :

വെയിൽ നനച്ചത് – ജീവിതം വിതച്ചത്

“അർത്ഥം അന്വേഷിക്കുമ്പോൾ മാത്രം അർത്ഥം ഇല്ലാതായിപ്പോകുന്ന ഒന്നാണ് ജീവിതം.” അലി കടുകശ്ശേരിയുടെ “വെയിൽ നനച്ചത് ” എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ രചയിതാവ് തന്നെ കുറിച്ച വരികളാണിവ.

കടന്നു വന്ന വഴികളിലേക്കും അനുഭവങ്ങളുടെ മൂശകളിലേക്കും തന്റെ ഓർമ്മകളിലൂടെ സഞ്ചാരം നടത്തുകയാണ് എഴുത്തുകാരൻ. പക്വതയും അപക്വതയും വിശാലതയും സ്വാർത്ഥതയും മൂല്യങ്ങളും മൂല്യമില്ലായ്മകളും മൃഗതൃഷ്ണയും ഈഗോയും വിവിധങ്ങളായ ഇസങ്ങളും ഇസമില്ലായ്മകളും സ്നേഹവും ആദർശവും തിരിച്ചറിവുകളും അമളികളും നേട്ടങ്ങളും സമം ചേർന്നു രൂപമായ തന്റെ നാൾവഴികൾ സധൈര്യം തുറന്നു പറയാൻ എഴുത്തുകാരൻ ഒട്ടും തന്നെ മടിക്കുന്നില്ല. അയത്നലളിതമായ ശൈലിയിൽ അയാൾ എഴുതിയ വരികളിലൂടെ വായനക്കാരനും എഴുത്തുകാരനോടൊപ്പം അയാളുടെ കർമ്മപഥങ്ങളിലേക്കും, കടുകശ്ശേരിയിലെ ഗ്രാമവീഥികളിലേക്കും, റേഷൻ കടയിലേക്ക് അരി വാങ്ങാനും കൂട്ടു പോകുന്നു.

എഴുത്തിന്റെ ചില ഇടങ്ങളിൽ തന്നിലെ നിസ്സാരതകളെ തുറന്നു കാട്ടുന്ന വേളകളിൽ അയാളും വായനക്കാരനും തമ്മിൽ തന്മയത്വം കൈവരിക്കുന്നു.
ജീവിതത്തിൽ താൻ കണ്ടുമുട്ടിയ മറക്കാനാവാത്ത മുഖങ്ങളെ ഓർമ്മിക്കുന്നുണ്ട് അലി തന്റെ പുസ്തകത്തിൽ. “സുരീന്ദർ എന്ന പ്രണയസ്മാരകം” എന്ന അധ്യായത്തിൽ ശരീരത്തിനപ്പുറത്തുള്ള പ്രണയവും സ്നേഹവും അലിക്ക് സുരീന്ദർ ബോധ്യപ്പെടുത്തിക്കൊടുക്കുന്ന വേളയിൽ വായനക്കാരനും ഇടനെഞ്ചു കുതിരുന്നുണ്ട്.

ഒടുവിൽ, തമ്മിലൊരുപാട് സംസാരിച്ചുകൊണ്ടൊരു ദീർഘയാത്ര നടത്തിയ ഭാവത്തിൽ അയാൾ തന്റെ സുഹൃത്തായ വായനക്കാരനെ വരികളുടെ അനുഭൂതിയിൽ നിർത്തി കരുതലോടും അതിലേറെ സ്നേഹത്തോടും ‘ഇനിയും തമ്മിൽ കാണാം’ എന്ന മട്ടിൽ കൈവീശി പുഞ്ചിരി തൂകി യാത്രയാകുന്നു.

 

Arun Kunnambath.

Related Posts

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

Comments Off on മഴ അനുഭവങ്ങളിൽ നനഞ്ഞുനിന്നവർ : പെൺമഴയോർമകൾ സനിത അനൂപ്

നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

Comments Off on നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

തട്ടകത്തിന്റെ കഥാകാരൻ ….

Comments Off on തട്ടകത്തിന്റെ കഥാകാരൻ ….

ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

Comments Off on ഓർമയിൽ തിളങ്ങുന്ന നെരൂദ നക്ഷത്രം …

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Create Account



Log In Your Account



%d bloggers like this: