മൂന്നാർ കൊച്ചി പറന്നെത്താം ഇനി അരമണിക്കൂറിൽ

 

മൂന്നാറിൽ നിന്നും കൊച്ചിയിലേക്ക് എത്താൻ ഇനി വെറും അര മണിക്കൂർ മതി .വെറുതെ കറങ്ങി തിരിയാൻ അല്ലെ കേട്ടോ മൂന്നാറിന്റെ ആകാശകാഴ്ചകൾ കണ്ടു കോടമഞ്ഞിന്റെ നനുത്ത തണുപ്പ് ആസ്വദിച്ച് ഇനി ഉയരങ്ങളിൽ യാത്ര ചെയ്യാം .മൂന്നാറിലേക്ക് വരുമ്പോള്‍ ഇരുവശവും കാണുന്ന തേയില തോട്ടങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. തേയിലതോട്ടത്തിന് നടുവില്‍ നിന്ന് തൊഴിലാളികള്‍ തേയില നുള്ളുന്നതും കാണാനാവും.

മൂന്നാറിന്റെ ആകാശകാഴ്ചകൾ കാണാൻ ഇനി മുതൽ ഹെലിടാക്‌സിയും .
ജില്ലാ വിനോദസഞ്ചാര വകുപ്പും ബോബി ചെമ്മണ്ണൂരിന്റെ എന്‍ഹാന്‍സ് ഏവിയേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഹെലിടാക്‌സി സര്‍വീസ് തുടങ്ങിയത്.ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന യാത്രക്ക് 9500 രൂപയാണ് കൊച്ചിയില്‍ നിന്നും തിരിച്ചുമുള്ള നിരക്ക്. മൂന്നാര്‍ ചുറ്റിക്കറങ്ങുന്നതിന് 10 മിനിറ്റിന് 3500 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.

മഞ്ഞിന്റെ നേർത്ത മൂടുപടങ്ങൾ കണ്ടു തേയിലത്തോട്ടങ്ങളുടെ ഹരിതാഭ ആസ്വദിച്ച്മൂ ന്നാറിലെത്തുന്ന സന്ദര്‍ശകരെ ഉദ്ദേശിച്ചാണ് ഹെലി ടാക്‌സി ആരംഭിച്ചിട്ടുള്ളത് .തേക്കടി-ഇടുക്കി-മൂന്നാര്‍-കൊച്ചി റൂട്ടിലുള്ള വിനോദ സഞ്ചാരം മെച്ചപ്പെടുത്താനും സഞ്ചാരികളുടെ യാത്രാദുരിതങ്ങൾ അവസാനിപ്പിക്കാനുമനു ഹേലി ടാക്സി സർവീസ് ലക്ഷ്യമിടുന്നത് .

ശനിയാഴ്ച രാവിലെ ദേവികുളം ലാക്കാട് എസ്റ്റേറ്റ് മൈതാനത്താണ് ഈ ഹെലിടാക്സി സർവീസിലെ ആദ്യ ഹെലികോപ്റ്റര്‍ ഇറങ്ങിയത്

മൂന്നാറിലെത്തുന്ന സന്ദര്‍ശകര്‍ക്കും ഹെലി ടാക്‌സി സൗകര്യം പ്രയോജനപ്പെടുത്താം.നാളെ മുതൽ കൊച്ചിയുടെയും മൂന്നാറിന്റെയും ആകാശങ്ങളിൽ കാഴ്ചയുടെ ദൃശ്യ വിസ്‌മയമാവാൻ ഹെലിടാക്സികൾ റെഡി ആണ് .

ഇനി തീരുമാനിക്കുക, ഓഫീസ് പിരിമുറുക്കങ്ങളില്‍ നിന്ന് രക്ഷനേടാന്‍ മാളുകളിലും പാര്‍ക്കിലും കറങ്ങുന്നവരുടെ കൂട്ടത്തില്‍ ചേരണോ അതോ പ്രകൃതിയുമായി ഇണങ്ങി മൂന്നാറില്‍ അടിച്ചുപൊളിക്കുന്നവരുടെ കൂട്ടത്തില്‍ ചേരണോ.

Related Posts

എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

Comments Off on എന്താണ് കണ്ടെയ്ൻമെന്റ് സോൺ?

ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

Comments Off on ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ് : പിന്തുണയുമായി യുവ നായികമാരും

ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

Comments Off on ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

Comments Off on മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തി

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

Comments Off on കുന്നംകുളത്ത് മന്ത്രി മൊയ്തീന് നേരെ ബി ജെ പിയുടെ പ്രതിഷേധം.

പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

Comments Off on പുല്ലഴിയിലെ  കേരള ലക്ഷ്‌മി മിൽ വിൽക്കാനുള്ള നീക്കം ശക്തം

തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

Comments Off on തിയറ്ററുകൾ ഉപാധികളോടെ തുറക്കാം; അണ്‍ലോക്ക് അഞ്ചിന്‍റെ മാര്‍ഗനിര്‍ദേശം

തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

Comments Off on തൃശൂർ ജില്ലയിൽ ഇന്ന് 1086 പേർക്ക് കോവിഡ് സ്ഥീരികരിച്ചു

പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

Comments Off on പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

Create AccountLog In Your Account%d bloggers like this: