Breaking :

ചരിത്ര വഴികളിൽ ഒളപ്പമണ്ണ മന

കേരളത്തിലെ പുരാതന ബ്രാഹ്മണ ഇല്ലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒളപ്പമണ്ണ മന. തൌരത്രിക ഗ്രാമം എന്നറിയപ്പെടുന്ന, പഴയ വള്ളുവനാടില്‍ ഉള്‍പ്പെടുന്ന വെള്ളിനേഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്. പുരാതന നാടുവാഴി കുടുംബങ്ങളില്‍ പെട്ട ഒന്നായിരുന്നത്രേ ഒളപ്പമണ്ണ. കേരളത്തിന്‍റെ കലാസാംസ്കാരിക മേഖലകളില്‍ ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്‌.

കഥകളിയില്‍ ഇന്ന് ഏറെ പ്രചാരത്തിലുള്ള കല്ലുവഴി ചിട്ടയുടെ തുടക്കം ഏകദേശം 150 – 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളപ്പമണ്ണയില്‍ ആയിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന ഒളപ്പമണ്ണ കളിയോഗം പിന്നീടു വള്ളത്തോള്‍ കേരള കലാമണ്ഡലത്തോട് കൂട്ടി ചേര്‍ത്തു.
മലയാളത്തിലെ പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്, കവി O. M അനുജന്‍, കുട്ടികളുടെ പ്രിയങ്കരിയായ കഥ മുത്തശ്ശി സുമംഗല തുടങ്ങിയവര്‍ക്കെല്ലാം ജന്മം കൊടുത്തത് ഇവിടമാണ്.

വെള്ളിനേഴിയുടെ പ്രൌഢിക്ക് മാറ്റു കൂട്ടി തലയുയര്‍ത്തി നില്‍ക്കുന്ന ഒളപ്പമണ്ണ മന. 200 വര്‍ഷം പഴക്കമുള്ള മന ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. 20 ഏക്കറിലായി മന വ്യാപിച്ചു കിടക്കുന്നു. ഇപ്പോള്‍ മന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമായ ഒരിടം. സമാധാനവും ശാന്തവുമായ കുറച്ചു ദിവസങ്ങള്‍ നിങ്ങള്‍ക്ക് ഒളപ്പമണ്ണ മനയില്‍ കഴിച്ചു കൂട്ടാം. പഴയ വാസ്തു ശില്‍പ്പ കലയുടെ വൈദഗ്ധ്യം നേരില്‍ കാണാം.

മനയുടെ പ്രധാന കെട്ടിടം എട്ടുകെട്ടാണ്. എല്ലാ ദിശയിലും രണ്ടു വീതം വിശാലമായ ഹാളുകളുണ്ട്. കിടപ്പു മുറികളും റെസ്റ്റ് റൂമുകളും ഒന്നാം നിലയിലാണ്. പടിഞ്ഞാറു വശത്തുള്ള കെട്ടിടം മൂന്നു നിലയാണ്. പ്രധാന കെട്ടിടത്തിന് ചുറ്റുമായി മൂന്നു വലിയ പത്തായപ്പുരകളുണ്ട്.

കുന്തിപുഴയുടെ തീരത്ത്‌ ഉള്ള ഈ മനയില്‍ ഒരുപാട് സിനിമ ഷൂട്ടിംഗ് നടക്കാറുണ്ട്: ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷൻ “എന്ന് നിന്റെ മൊയ്തീൻ ” എന്ന സിനിമയുടെ വളരെ പ്രധാനപെട്ട ഒരു ഭാഗം ഇവിടെയാണ് ഷൂട്ട്‌ ചെയ്തത്.

‘ആറാം തമ്പുരാൻ’ (മഞ്ജു പാട്ടു പഠിപ്പിക്കൂന്നതൊക്കെ ആ മുൻഭാഗത്താണ്), ആകാശഗംഗ, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓട്ടോഗ്രാഫ് (തമിഴ്) എന്നീ ചിത്രങ്ങളെല്ലാം മനയിലും ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി എന്ന് നിന്റെ മൊയ്തീൻ മൊയ്തീന്റെ വീടായി മാറിയതും ഒളപ്പമണ്ണ മന തന്നെ.

 

ഗോപാലകൃഷ്ണൻ

ക്ലിക്കോഗ്രാഫി :anoopchandran

Related Posts

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ഒരു പാതിരാമണൽ ട്രിപ്പ്

Comments Off on ഒരു പാതിരാമണൽ ട്രിപ്പ്

വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

Comments Off on വേളിയില്‍ ഇനി കുട്ടി തീവണ്ടിയും; സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിന്‍ സര്‍വീസ്

250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

Comments Off on 250 രൂപയ്ക്കു ഒരു മൂന്നാർട്രിപ്പ്

നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

Comments Off on നിലമ്പൂരിലേക്ക് ഒരു തീവണ്ടി ടിക്കറ്റ് …

വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

Comments Off on വരു… വിസ്‌മയത്തുമ്പത്ത് :ലോകത്തിലെ ജനവാസമുള്ള ഏറ്റവും ച‌െറിയ ദ്വീപ്

രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Comments Off on രണ്ടരക്കോടി രൂപയുടെ കാർ സ്വന്തമാക്കി സ​ണ്ണി ലി​യോ​ണ്‍

Create AccountLog In Your Account%d bloggers like this: