വയണയില അപ്പം

 

വയണയില അപ്പം / കുമ്പിളപ്പം / തെരളി അപ്പം എന്നപേരിലെല്ലാം അറിയപ്പെടും

അരിപൊടി (വറുത്തത് ) – 2 കപ്പ്‌

ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്‌

ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍ (കുറച്ച് പഞ്ചസാര ചേർത്ത് ​ഗ്രേന്ററിൽ വേ​ഗത്തിൽ പൊടിച്ചെടുക്കാം)

ജീരകം പൊടി – അര ടി സ്പൂണ്‍

ഈർക്കിൽ / ടൂത്ത് പിക് – ഇല കുമ്പിള്‍ കുത്താന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം:
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല. അലിയിച്ചെടുക്കുന്നതിനാൽ ഇതിലെ കല്ലും മറ്റു കരടുകളും നീങ്ങിക്കിട്ടും). ഇതു നല്ലത് പോലെ അരിച്ചെടുക്കുക.

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക .

ഒരു ബൌളില്‍ അരിപൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പാകത്തില്‍ കുഴക്കുക. (ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി ).
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക .

കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി അല്ലെങ്കിൽ ടൂത്ത് പിക് കൊണ്ട് കുത്തി എടുക്കുക. ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .

ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. വേവ് അറിയുന്നതിനായി ഒരു ഈർക്കിൾ ഉപയോ​ഗിച്ച് കുത്തി നോക്കുക. പാകമായാൽ ഈർക്കിലിൽ മാവ് പറ്റിപ്പിടിക്കുകയില്ല.

നമ്മുടെ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.
ഇതുപോലെ തന്നെ പാകമായ വരിക്കചക്ക ഉപയോ​ഗിച്ചും സ്വാദിഷ്ടമായ കുമ്പിളപ്പം തയ്യാറാക്കാം. കുട്ടികൾക്കും വളരെയേറെ ഇഷ്ടപ്പെടും.

മീനാക്ഷി അപ്പുണ്ണി

Related Posts

പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

Comments Off on പ്രതിരോധശക്തി വർധിപ്പിക്കാൻ മുളപ്പിച്ച കശുവണ്ടി

വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

Comments Off on വയറ് കുറയാന്‍ മരുന്ന് ചമ്മന്തി

ഒല്ലൂരിൽ കൊതിയൻ മണമുള്ള പരിപ്പുവടയും മുളകുബജിയും

Comments Off on ഒല്ലൂരിൽ കൊതിയൻ മണമുള്ള പരിപ്പുവടയും മുളകുബജിയും

ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

Comments Off on ചായക്കാശു കൊണ്ട് വിജയൻ്റേയും മോഹനയുടേയും ലോക സഞ്ചാരങ്ങൾ

ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

Comments Off on ലോക് ഡൗണിൽ ഒരു നാരങ്ങ അച്ചാർ റെസിപ്പി

ഫുഡ്കോർട്ട് @തൃശൂർ

Comments Off on ഫുഡ്കോർട്ട് @തൃശൂർ

കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

Comments Off on കത്തിയൊന്നും വേണ്ട, കൈതച്ചക്ക കഴിക്കാം

തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

Comments Off on തൃശ്ശൂരിൽ ചട്ടിച്ചോർ @ 100

ചക്കകുരു ഷേക്ക്!!!

Comments Off on ചക്കകുരു ഷേക്ക്!!!

ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

Comments Off on ജനകീയ ഹോട്ടലുമായി ഏറിയാട് പഞ്ചായത്ത്

സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

Comments Off on സ​വാ​ള സ്പെ​ഷ്യ​ൽ അ​ച്ചാ​ർ.

ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

Comments Off on ഉപ്പേരി ഇല്ലാതെ എന്തുട്ടാ ഓണം…

Create AccountLog In Your Account%d bloggers like this: