Breaking :

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

 

കരിയിലക്കാറ്റുപോലെ… പേരിലെ ഈ കാല്പനികതയാണ് എന്നും പദമരാജന്റെ ഹൈലൈറ്റ്. സ്ത്രീയുടെ പക, പ്രതികാരം എന്ന വികാരങ്ങളെ ഉലയിൽ വെച്ച് ഊതിയൂതി കാച്ചിയെടുത്ത കനൽതിളക്കമാണ് ഈ സിനിമക്കുള്ളത്. അന്വേഷണ ത്രില്ലറിൽ പെടുന്ന ഈ ചിത്രം സുധാകർ മംഗളോദയം എഴുതിയ ‘ശിശിരത്തിൽ ഒരു പ്രഭാതം’ എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട സിനിമയാണ് .

മൾട്ടിസ്റ്റാർ ചിത്രമായ ഇതിൽ നമുക്ക് മോഹൻലാലിനെയോ മമ്മൂട്ടിയെയോ കാണാൻ കഴിയില്ല എന്നിടത്താണ് ഇന്നും ഈ സിനിമയുടെ മൂല്യം തിളങ്ങുന്നത് . രണ്ടു കഥാപാത്രങ്ങൾ മാത്രമായി ലാലും മമ്മൂട്ടിയും തിളങ്ങി നിൽകുമ്പോൾ സുപ്രിയയുടെ കൂർത്ത ആഞ്ഞു തുളയ്ക്കുന്ന നോട്ടം തിയേറ്റർ വിട്ടു ഇറങ്ങുമ്പോഴും പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു.

സുപ്രസിദ്ധനായ സിനിമസംവിധായകൻ ഹരികൃഷ്ണൻ കൊല്ലപ്പെടുന്നിടത്താണ് സിനിമയുടെ തുടക്കം . ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും പോലീസ് ചോദ്യം ചെയ്യുന്നു. പക്ഷേ അന്വേഷണം എങ്ങും എത്താതെ നിൽകുമ്പോൾ ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും പോലീസിന് ലഭിക്കുന്നു.

അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവതി, ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു.

എഴുത്തുകാരനെ സിനിമക്കാരനെ ആരാധിക്കുന്ന ശില്പ കാർത്തികയുടെ കയ്യിൽ ഭദ്രമായിരുന്നു .ആ വലിയ പൊട്ടഴകിൽ ഒരു കൗമാരനക്ഷത്രം പോലെ കാർത്തിക തിളങ്ങി നിന്നു. റഹ്‌മാൻ അവതരിപ്പിച്ച അനിൽ കുമാറിന്റെ മാനറിസങ്ങളും സിനിമയുടെ കഥാഗതിയിൽ നിർണായകമാണ് .ഉണ്ണിമേരിയുടെ കാമുകി വേഷം പ്രേത്യേകിച്ചു ഒന്നും ചെയ്യാനില്ലാതെ പോകുന്നുണ്ട് .കൂട്ടുകാരിയുടെ ജീവിതം തകർന്നതിന്റെ നിരാശയും, സ്വന്തം കാമുകൻ ആണ് അതിന്റെ കാരണം എന്ന തോന്നലും അവരെ സന്യാസ ജീവിതത്തിൽ എത്തിക്കുന്നു .

ശ്രീപ്രിയ അവതരിപ്പിച്ച തുളസി ആണ് ഈ സിനീമയുടെ തുടക്കത്തിലും ഒടുക്കത്തിലും തിളങ്ങുന്നത്. തന്റെ ഇഷ്ടപ്രകാരമല്ലാതെ സ്വന്തം ശരീരം ബലപ്രയോഗത്തിലൂടെ അനുഭവിച്ച പുരുഷനോട് പൊറുക്കാൻ മാത്രം ഉദാരമതി അല്ല അവളിലെ സ്ത്രീത്വം. ഒരു മാത്രപോലും ആഗ്രഹിക്കാതെ തന്റെ ഉള്ളിൽ ജനിച്ച കുട്ടിയെ സ്‌നേഹിക്കുമ്പോൾ അവളിലെ മാതൃത്വം പൂർണമാകുന്നു. കോളേജ് അദ്ധ്യാപികയായും നല്ല ഒരമ്മയായും ജീവിക്കുമ്പോഴും സ്വന്തംജീവിതം ഒരു നിമിഷത്തെ പകപോക്കലിന് വേണ്ടി ഉപയോഗിച്ച ഹരികൃഷ്ണന്‌ അവളിലെ സ്ത്രീ കൊടുക്കുന്ന കാവ്യനീതിയാണ് ഈ
സിനിമയിലെ അവരുടെ വെറുപ്പും വൈരാഗ്യവും

സ്വന്തം മകൾ ആയ ശിൽപയെ പോലും ഹരികൃഷ്ണൻ എന്ന കുത്തഴിഞ്ഞ സിനിമാക്കാരൻ പ്രാപിക്കും എന്ന ചിന്തയാണ് അവരെ ഒരു കൊലപാതകം ചെയ്യാൻ തക്കവണ്ണം ധൈര്യവതിയാക്കുന്നത്. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ സ്വന്തം പ്രണയിനി തനിക്ക് നഷ്ട്ടപെടും എന്ന ആവലാതിയിൽ റഹ്മാന്റെ കഥാപാത്രം ആണ് ഹരികൃഷ്ണനെ കൊലപ്പെടുത്തുന്നത്.
ആകാംഷയും പകയും തിളച്ചുമറിയുന്ന ഭൂതകാലവും ഒരേചരടിൽ കോർത്തെടുക്കുന്ന പല പല ജീവിതങ്ങളും …കണ്ടിറങ്ങുമ്പോൾ കരിയിലക്കാറ്റു പോലെ ആരും ആർക്കും സ്വന്തമല്ല എന്ന ഒരു ശൂന്യത ബാക്കി വെക്കുന്ന സിനിമയാണ് എനിക്ക് ഈ ചിത്രം എന്നും .

കഥക്കും സംഭാഷണങ്ങൾക്കും ഒരുപടി മുന്നിൽ ആണ് ഈ സിനിമയുടെ ബി ജി എം .ശരിക്കും ഒരു ജോൺസൺ മാഷ് മാജിക് .പത്മരാജൻ എന്ന പ്രതിഭയുടെ സിനിമയാണ് ഈ ചിത്രം എല്ലാ അർത്ഥത്തിലും .

@Sanitha Anoop

Related Posts

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

Comments Off on വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടൻ എന്നെ ഒരുപാട് നീറ്റിയിട്ടുണ്ട് : രഘുനാഥ് പലേരി

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Comments Off on പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി

Comments Off on കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

Comments Off on ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു

മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

Comments Off on മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

മാറ്റത്തിന്റെ 40 വര്‍ഷങ്ങള്‍; സിദ്ദിഖ്

Comments Off on മാറ്റത്തിന്റെ 40 വര്‍ഷങ്ങള്‍; സിദ്ദിഖ്

Create AccountLog In Your Account%d bloggers like this: