യവനിക ഉയർന്നപ്പോൾ :സനിത അനൂപ്

മലയാളസിനിമയിൽ മാറ്റം ഉണ്ടെന്നു വിളിച്ചു പറഞ്ഞ സിനിമയാണ് യവനിക . ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ് ഈ കഥ മുന്നോട്ട് പോകുന്നത് . തബലിസ്റ്റ് അയ്യപ്പൻ ആണ് ഈ സിനിമയിലെ നായകൻ .കഥയുടെ ഭൂമികയോ നാടക സമിതി ഓഫീസും അവിടത്തെ കഥാസന്ദർഭങ്ങളും .
കഥാഗതിക്കിടയിൽ നായകൻ ആയ തബലിസ്റ് അയ്യപ്പനെ പെട്ടെന്ന് ഒരുനാൾ മുതൽ കാണാതാകുന്നു .
തുടർന്ന് നടക്കുന്ന പോലീസ് അന്വേഷണം ആണ് കഥയുടെ വേഗം തീരുമാനിക്കുന്നത് .

അയ്യപ്പൻ എവിടെ എന്ന അന്വേഷണങ്ങൾക്കിടയിലൂടെ ആരായിരുന്നു അയ്യപ്പൻ എന്താണ് അയാളുടെ ജീവിതസാഹചര്യം എന്നെല്ലാം നമ്മൾ മനസിലാക്കുന്നു .മദ്യപാനിയും ആഭാസനും ആയ അയ്യപ്പന്റെ ജീവിതം തുറന്നു കാണിക്കുന്നത് അയാളുടെ അരാജകജീവിതത്തെ തന്നെയാണ് .


അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത് യവനികയിലൂടെയാണ്.
പിന്നീട് നമ്മൾ കയ്യടിച്ച പോലീസ് വേഷങ്ങളുടെ തുടർച്ച ഈ സിനിമയിൽ നിന്നായിരുന്നു .

വേണു നാഗവള്ളിയുടെ വില്ലൻ വേഷം പുതിയ അനുഭവം ആയിരുന്നു .ജലജയും തിലകനും നെടുമുടിയും ജഗതിയും ഭാവം പകർന്നത് യഥാർത്ഥ ജീവിതം പോലെയാണ് നമ്മൾ കഴെച്ചക്കാർക്കു തോന്നിയത് .
കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദൻ ആണ്.ഒ എൻ വി കുറുപ്പിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം. ബി. ശ്രീനിവാസൻ ആയിരുന്നു .
ഇന്നത്തെ പല കെട്ടുറപ്പില്ലാത്ത തിരക്കഥകളും സിനിമകളും എടുത്തു സിനിമ മേഖലയെ കൊല്ലാതെ കൊല്ലുന്നവർക് ഒരു മാസ്റ്റർപീസ് സ്റ്റഡി മെറ്റീരിയൽ ആണ് ഈ സിനിമയും ഇതിന്റെ തിരക്കഥയും മേക്കിങ് സ്റ്റൈലും .

സനിത

Related Posts

തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

Comments Off on തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

Comments Off on ‘മണിയറയിലെ അശോകൻ’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Comments Off on വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

Comments Off on സ്വർണലത ഓർമ്മയായിട്ട്, ഇന്ന് ഒരു പതിറ്റാണ്ട്

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Comments Off on എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

വൈറൽ സ്വാസികയുടെ ഫോട്ടോഷൂട്ട്

Comments Off on വൈറൽ സ്വാസികയുടെ ഫോട്ടോഷൂട്ട്

വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Comments Off on വീടിനുള്ളിൽവേണ്ടേ ഒരു അടുക്കും ചിട്ടയും ഒക്കെ

Create AccountLog In Your Account%d bloggers like this: