Breaking :

തൃശൂരിന്റെ വേറിട്ട മുഖങ്ങൾ …അനൂപ് ചാലിശ്ശേരി

ഒരേസമയം ക്യാമറക്കു മുന്നിലും പിന്നിലും തിളങ്ങി നിൽക്കുക. നെറ്റി ചുളിക്കേണ്ട കാരണം ഇത് ഭരിതയാണ് – വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലെ ചാലക്കുടിയിലെ പെൺതാരകം, ദൂരദർശൻ വാർത്തകളിലെയും ആകാശവാണിയിലേയും ചാലക്കുടിയുടെ സ്വന്തം ശബ്ദം!ക്യാമെറക് മുന്നിൽ നിന്ന് വാർത്തകൾ അവതരിപ്പിക്കുന്ന അതേ ആർജവത്തിൽ ക്യാമറക് പിന്നിൽ നിന്ന് സ്റ്റാർട്ട് ആക്ഷൻ കട്ട് പറയാനും ഭരിത മിടുമിടുക്കിയാണ്

സ്ത്രീകൾ വ്യത്യസ്തമായ മേഖലകളിൽ കഴിവ് തെളിയിക്കുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ തനത് ശൈലിയിൽ ശക്തമായ സാന്നിധ്യമാണ് ചാലക്കുടിക്കാരി ഭരിത! ചെയ്യുന്ന പ്രൊഫഷനോടുള്ള അത്മാർത്ഥത തന്നെയാണ് പുരുഷമേധാവിത്തമുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ സ്വന്തം സ്ഥാനം കേരളത്തിൽ നേടിയെടുക്കാൻ ഭരിതയെ പ്രാപ്തയാക്കിയതും ! കേരളത്തിലെ അപൂർവ്വം വനിത വെഡ്ഡിംഗ് ഫോട്ടോഗ്രഫർമാറിൽ വേറിട്ട തിളക്കം ആണ് ഈ പെൺകുട്ടി .

ദൂരദർശൻ മലയാളം ന്യൂസ് ചാനലിൽ ശ്രദ്ധിക്കപ്പെട്ട മാദ്ധ്യമപ്രവർത്തക കൂടിയായ ഭരിത ദൂരദർശൻ മലയാളം പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് . മലയാളം ദൂരദർശൻ വാർത്തകളിൽ ചാലക്കുടിയുടെ സ്വന്തം ശബ്ദമാകുന്നതോടൊപ്പം തൃശൂർ ആകാശവാണിയിലേയും നിറസാന്നിദ്ധ്യമാണിവർ .

കേരളത്തിലെ മാദ്ധ്യമരംഗത്തും വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലും സ്വന്തം അടയാളങ്ങൾ അറിയിച്ച ഭരിത സ്വന്തമായി Bharitha Wedding Company യും നടത്തുന്നുണ്ട്. അച്ഛന്റെ സ്റ്റുഡിയോയിൽ വന്നുള്ള പരിചയം ആണ് തന്നെ ഈ പ്രൊഫെഷണിൽ എത്തിച്ചത് എന്ന് ഇടംവലം നോക്കാതെ ഭരിത പറയുന്നു .

അനൂപ് ചാലിശ്ശേരി
Bharitha Wedding Company 9496125213
https://www.facebook.com/Bharithawedding/

Create Account



Log In Your Account



%d bloggers like this: