ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

ഇന്നലെ എന്നോണമാണ് ജിഷ്ണു പെട്ടെന്ന് പടിയിറങ്ങിയത് .ഓർമകളിൽ ഇപ്പോൾ നാലു വര്ഷം ആകുന്നു ജിഷ്ണു രാഘവൻ നമ്മളിൽ നിന്നുംനടന്നു മറഞ്ഞിട്ടു .
നമ്മൾ എന്ന സിനിമയിലെ കൗമാരക്കാരനായ നായകനെ നമ്മൾ എങനെ മറക്കും .നമ്മുടെ രാഘവന്റെ മകൻ എന്നതിൽ ഉപരി ജിഷ്ണു നമുക്ക് ആത്മവിശ്വാസത്തിന്റെ നേർരൂപം ആയിരുന്നു .
കാൻസർ അതിന്റെ എല്ലാ പാരമ്യതയിലും തൊണ്ടയിൽ പിടിമുറുക്കിയപ്പോഴും നിറഞ്ഞ പുഞ്ചിരിയിൽ രോഗത്തെ സ്വീകരിച്ചവൻ ആയിരുന്നു നമുക്ക് ഈ ചെറുപ്പക്കാരൻ.
മനസ്സിൽ ഇരുട്ട് കൂടു കൂട്ടുമ്പോഴും ഒരു നനുത്ത ചിരിയിൽ നമ്മളെ ജീവിക്കാൻ പ്രേരിപ്പിച്ചവൻ .


1987-ലെ ‘കിളിപ്പാട്ട്‌’ എന്ന സിനിമയിലൂടെ ബാലതാരമായാണ്‌ ജിഷ്ണു അഭിനയലോകത്തെത്തുന്നത്‌. 2002-ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രലോകത്ത് വീണ്ടും സജീവമാകുന്നത്. തമിഴ് ചലച്ചിത്രരംഗത്ത്‍ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. നായക വേഷമുൾപ്പെടെ ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ജിഷ്‌ണുവിന്റെ റിലീസ്‌ ചെയ്‌ത അവസാന ചിത്രം ‘റബേക്ക ഉതുപ്പ്‌ കിഴക്കേമല’യാണ്‌.


സ്ക്രീൻ പ്രസൻസിൽ നമ്മളെ അതിശയിപ്പിച്ച സ്വാഭാവിക അഭിനയം ആയിരുന്നു എന്നും ജിഷ്ണുവിന്റേത് .ചക്കരമുത്തിൽ ദിലീപിന്റെ പ്രതിനായകൻ ആയി കാവ്യക്കൊപ്പംഫ്രെയിമിൽ എത്തുമ്പോൾ എന്ത് തിളക്കം ആയിരുന്നു ജിഷ്ണു നിന്റെ കണ്ണുകളിൽ ….
ഉസ്‌താദ് ഹോട്ടലിൽ ദുൽക്കർ സൽമാനൊപ്പം തകർത്തു മിന്നിയ സീനിൽ നീ അടിച്ചു കസറിയപ്പോൾ എത്ര വട്ടം ആണ് ഞാൻ തിയേറ്ററിലെ തണുപ്പിൽ കയ്യടിച്ചതു.ഓർഡിനറിയിൽ കുഞ്ചാക്കോക്ക് ഒപ്പം എത്തിയപ്പോഴേക്കും രോഗം അതിന്റെ ആക്രമണം നിന്നിൽ തുടങ്ങിയിരുന്നു .ഓരോ സിക്യുൻസിലും കഴുത്തിൽ തോർത്ത് ഇട്ടായിരുന്നു ജിഷ്ണു നീ അന്ന്സ്‌ക്രീനിൽ തെളിഞ്ഞു നിന്നതു .


ഒടുവിലായി ഒന്നും ഒന്നും മിണ്ടാൻ ആവാതെ ഇരുന്നപ്പോഴും നീ സോഷ്യൽ മീഡിയയിൽ ലൈവ് ആയിരുന്നു .എഴുത്തിൽ വായനയിൽ ശുഭചിന്തകളിൽ നീ വായനക്കാരെ അതിശയിപ്പിച്ചു .
ഒടുവിലായി ഒന്നും പറയാതെ നീ പടിയിറങ്ങിയപ്പോൾ പകച്ചു പോയത് ഞങൾ ആയിരുന്നു .നിന്നെ സ്നേഹിച്ച പ്രേക്ഷകർ .

സനീത അനൂപ്

Related Posts

കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

Comments Off on കാറുകളില്‍ ഇരുന്ന് ‘തിയേറ്ററില്‍’ സിനിമ കാണാം; ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം കൊച്ചിയിലും

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

Comments Off on എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

Comments Off on പൃഥ്വിരാജ് : ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

Comments Off on വെള്ളം : മുഴുക്കുടിയനായി ജയസൂര്യ

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

Comments Off on നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു

സംഗീതത്തിന്റെ രാജശിൽപ്പി

Comments Off on സംഗീതത്തിന്റെ രാജശിൽപ്പി

Create AccountLog In Your Account%d bloggers like this: