ഭൂമിയിലെ മാലാഖമാർ …

ഭൂമിയിലെ മാലാഖമാർ …

Comments Off on ഭൂമിയിലെ മാലാഖമാർ …

മാർച്ച്‌ 21
ദിവസകരാറിൽ കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ ജോലി എടുത്തിട്ട് 1 വർഷമാകുന്നു. ഇന്ന് ടെർമിനേഷൻ. പാക്ക് അപ്പ്‌ ചെയ്ത് വീട്ടിലേക്ക് ഇനി എന്ത് എന്ന് വിഷമിച്ചിരിക്കുമ്പോഴാണ് മാർച്ച്‌ 22 dmo ഓഫീസിൽ നിന്നും വിളിക്കുന്നത് corona എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ 3 മാസത്തേക്ക് സ്റ്റാഫിനെ നിയമിക്കുന്നുണ്ട് താല്പര്യമുണ്ടെങ്കിൽ പിറ്റേന്ന് വന്നു ഓർഡർ സ്വീകരിക്കണം ഒട്ടും ആലോചിക്കേണ്ടി വന്നില്ല യെസ് പറയാൻ.

വീട്ടുകാരുടെ സപ്പോർട്ട് പിന്നെ ജോലിയുടെ അത്യാവശ്യം 23 നു വന്നു ഓർഡർ സ്വീകരിച്ചു 24 നു വീണ്ടും ജനറൽ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചു. മുൻപ് തന്നെ കൊറോണ ക്ലാസ്സ്‌ ലഭിച്ചിരുന്നത് കൊണ്ട് അന്ന് തന്നെ 12 to 5 ഷിഫ്റ്റിൽ പേ വാർഡ് ഐസൊലേഷനിൽ എന്റെ കൂടെ ഷീന എന്ന ചേച്ചിയും ചെറിയൊരു പേടിയുണ്ടെങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് പ്രാർത്ഥിച്ചു ജോലിയിലേക്ക്. ഇടയ്ക്കിടെ ഉള്ള വെള്ളം കുടി ഇല്ലാത്തതും വൈകുന്നേരത്തെ ചായകുടിയും ഒക്കെ ഗോവിന്ദ.

അതൊക്കെ സഹിക്കാം ഈ ചൂട് കാലത്ത് ഈ മൂടിക്കെട്ടിയ ഡ്രെസ്സിനുള്ളിൽ വെന്തുരുകി തളർന്നു പോകുന്നത് പോലെ. എന്റെ ഡ്യൂട്ടി തുടങ്ങിയതേ ഉള്ളു. തളരരുത് രാമൻ കുട്ടി തളരരുത് ഈ മഹാമാരിയെ തുടച് നീക്കാൻ മുന്നോട്ട് പോയെ മതിയാകു. എന്റെ സഹപ്രവർത്തകർ മേലുദ്യോഗസ്ഥർ എല്ലാവരും നല്ല സപ്പോർട്ട് ആണ്.

ബുദ്ധിമുട്ടുകൾ ഉണ്ട് എങ്കിലും നമുക്ക് അതിജീവിചേ മതിയാവു. നിപ്പയെ അതിജീവിച്ച പോലെ 2വട്ടം പ്രളയത്തെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനെയും തുരത്തിയോടിച് നമ്മൾ അതിജീവിക്കും.. ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കൂടെ ഉണ്ടാവും നിങ്ങൾ വീട്ടിലിരുന്ന് ഞങ്ങളോട് സഹകരിക്കുക.

മാലാഖ എന്നൊരു ലേബൽ വേണ്ട സീസണൽ മാലാഖ ആയിപോകുന്നുണ്ടോന്നൊരു സംശയം. ഇനിയും ഞങ്ങളുടെ വിഷമതകൾ മനസ്സിലാക്കി ഞങ്ങളെ മനുഷ്യരായി കണ്ടാൽ മതി എന്നൊരു പ്രാർത്ഥന മാത്രേ ഉള്ളൂ….
നമ്മൾ അതിജീവിക്കും
# break the chain
😁 അഞ്ചു ദേവസ്യ

Related Posts

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

കനകമുന്തിരികളിൽ കാതോര്ത്തു ….

Comments Off on കനകമുന്തിരികളിൽ കാതോര്ത്തു ….

വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

Comments Off on വാഴാനിയിലെ ചിത്രശലഭങ്ങൾക്ക് ഇത് പൂക്കാലം

മീശ പിരിച്ച് ചാക്കോച്ചൻ

Comments Off on മീശ പിരിച്ച് ചാക്കോച്ചൻ

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

Comments Off on ദേവാസുരവും വാരിയരും : ഇന്നസെന്റ് ഓർമ്മകൾ

കൈതപ്രം സപ്തതിയുടെ നിറവിൽ

Comments Off on കൈതപ്രം സപ്തതിയുടെ നിറവിൽ

തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

Comments Off on തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

Comments Off on കൊറോണക്കാലങ്ങളിൽ രവിവർമചിത്രം

ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

Comments Off on ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Create AccountLog In Your Account%d bloggers like this: