Breaking :

ഞങ്ങളും ദിവസക്കൂലിക്കാരാണ്, ഉടലില്‍ ഉയിരുള്ളത്രയും നാള്‍ പാടും ആടും:സിത്താര

കൊറോണ കാലത്ത് പാട്ടുകള്‍ പാടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനെയും ഫെയ്സ്ബുക്ക് ലൈവില്‍ വരുന്നതിനെയും വിമര്‍ശിക്കുന്നവരോട് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കയറാമെങ്കില്‍ , കമന്റ് ഇടാമെങ്കില്‍ , ട്രോളുകള്‍ കണ്ടു ചിരിക്കാമെങ്കില്‍ , സിനിമ കാണാമെങ്കില്‍ ,പുസ്തകം വായിക്കാമെങ്കില്‍ ഞങ്ങള്‍ പാടുക തന്നെ ചെയ്യുമെന്ന് സിത്താര ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സിത്താരയുടെ കുറിപ്പ്….

ഒന്നു രണ്ടു ദിവസങ്ങളായി പാട്ടു പാടി പോസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് പലര്‍ക്കും ലഭിച്ച കമന്റുകളില്‍ ചിലത് ഇങ്ങനെയാണ്, ‘ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും’, ‘പാട്ടുപാടാതെ പോയിരുന്നു പ്രാര്‍ത്ഥിക്കൂ’, ‘ലോകം മുഴുവന്‍ പ്രശ്നം നടക്കുമ്പോളാണ് അവന്റെ ഒരു പാട്ട് ‘ !

ഒന്നു പറയട്ടെ സുഹൃത്തേ , നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ കയറാമെങ്കില്‍ , കമന്റ് ഇടാമെങ്കില്‍ , ട്രോളുകള്‍ കണ്ടു ചിരിക്കാമെങ്കില്‍ , സിനിമ കാണാമെങ്കില്‍ ,പുസ്തകം വായിക്കാമെങ്കില്‍ ഞങ്ങള്‍ പാടുക തന്നെ ചെയ്യും ഈ പറയുന്ന വിഷയം എത്രകണ്ട് മനസ്സിലാകും എന്നറിയില്ല ,കലാകാരന്മാര്‍ മിക്കവരും മാസശമ്പളക്കാരല്ല ,ദിവസക്കൂലിക്കാരാണ് ! പലരുടെയും വരുമാനവും നീക്കിയിരിപ്പും ഏറിക്കുറഞ്ഞിരിക്കും എന്നത് വാസ്തവം തന്നെ , പക്ഷെ സ്വരുക്കൂട്ടിയ ഇത്തിരിയും കഴിഞ്ഞാല്‍ പിന്നെ ഒരു തരി വെളിച്ചം ഇല്ല ,ഒരു തിരിച്ചു കയറ്റത്തിന് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ട കൂട്ടര്‍ കലാകാരന്മാര്‍ തന്നെയാവും ! എല്ലാവരും സൗഖ്യമായി , എല്ലാവരും ജോലികള്‍ തുടങ്ങി എന്നുറപ്പായ, ഉറപ്പാക്കിയ ശേഷമേ കലാകാരന് തന്റെ കഴിവ് തൊഴിലാക്കാനുള്ള സാഹചര്യം ഇനിയുള്ളൂ! ഈ സത്യവും, ഈ അനിശ്ചിതാവസ്ഥയും എല്ലാം തിരിച്ചറിയുമ്പോളും, പണത്തേക്കാള്‍ , വരുമാനത്തേക്കാള്‍ പ്രധാനപ്പെട്ടതായി കലാകാരന്മാര്‍ കരുതുന്ന ചിലതുണ്ട് — നില്ക്കാന്‍ ഒരു വേദി , മുന്നില്‍ ഇരിക്കുന്ന ആസ്വാദകര്‍ , ഒരു നല്ല വാക്ക് , ഒരു കയ്യടി , നന്നായി -ഇനിയും നന്നാക്കാം എന്ന വേദിക്കു പുറകുവശത്തെ പ്രോത്സാഹനം !

ഈ ദുരിത സമയത്ത് ലോകാരോഗ്യസംഘടനയും , ഡോക്ടര്‍മാരും , ഇതാ ഇന്ന് സര്‍ക്കാരുകളും എല്ലാം ഓര്‍മിപ്പിക്കുന്നു വരാനിരിക്കുന്ന മാനസീക പിരിമുറുക്കങ്ങളെ കുറിച്ച് , അവ അതിജീവിക്കേണ്ട മാര്‍ഗങ്ങളില്‍ പ്രധാനം നിങ്ങളീ പറയുന്ന പാട്ടും കൂത്തും തന്നെയാണ് ! അതിനാല്‍ ഞങ്ങള്‍ പാട്ടും കൂത്തും നടത്തും , ഞങ്ങളുടെയും നിങ്ങളുടെയും മനസ്സുകള്‍ക്ക് വേണ്ടി , പാട്ടും കൂത്തുമല്ലാതെ മറ്റൊന്നും വശമില്ലതാനും. പ്രാര്‍ത്ഥിക്കാന്‍ പറയുന്നവരോട് , ഇതുതന്നെയാണ് ഞങ്ങളുടെ പ്രാണനും പ്രാര്‍ത്ഥനയും അതിനാല്‍ ഉടലില്‍ ഉയിരുള്ളത്രയും നാള്‍ പാടും ,ആടും,പറയും.

Related Posts

കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി

Comments Off on കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

Comments Off on ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ 29 മുതൽ

തൃശ്ശൂർകാർക്ക് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം : പ്ലസ് വൺ പ്രവേശനത്തിന് ജില്ലയുടെ ആപ്പ് റെഡി

Comments Off on തൃശ്ശൂർകാർക്ക് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം : പ്ലസ് വൺ പ്രവേശനത്തിന് ജില്ലയുടെ ആപ്പ് റെഡി

സംസ്ഥാനത്ത് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

Comments Off on മലക്കപ്പാറയിലെ ഗര്ഭിണിവണ്ടി

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

നഗരം ഇനി ഹൈമാസ്റ്റ് ലൈറ്റിൽ മിന്നും

Comments Off on നഗരം ഇനി ഹൈമാസ്റ്റ് ലൈറ്റിൽ മിന്നും

മാറ്റത്തിന്റെ 40 വര്‍ഷങ്ങള്‍; സിദ്ദിഖ്

Comments Off on മാറ്റത്തിന്റെ 40 വര്‍ഷങ്ങള്‍; സിദ്ദിഖ്

പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Comments Off on പത്മരാജൻ മാജിക്കിന്റെ “കരിയിലക്കാറ്റുപോലെ”

Create AccountLog In Your Account%d bloggers like this: