ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

ഒരു കൂട്ടം പാട്ടോർമ്മകളുമായാണ് ചില ബസ്സുകൾ സഞ്ചരിക്കുന്നത്. എത്രയോ ജൻമമായി കാത്തിരിക്കുന്ന പോലെ പാട്ടുകൾ ഇങ്ങനെ പൊഴിച്ച് അവ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടാവാം വിശാലമായി സഞ്ചരിക്കാമായിരുന്നിട്ടും കെ എസ് ആർ ടി സിയിലെ യാത്രകൾ ഉപേക്ഷിച്ച് ഈ തിരക്കിൽ കാൽമുട്ടുകൾ വേദനിക്കുമ്പോഴും സീറ്റിൽ ഇരുന്ന് പോകുന്നുണ്ടാവുക. സ്വകാര്യ ബസ്സുകളിലെ ഈ യാത്ര ചിലപ്പോൾ ഒരു പാട്ടിന്റെ തുഷാരബിന്ദുപോലെ നമ്മെ എവിടെയൊക്കെയാ കൂട്ടികൊണ്ട് പോവുന്നുണ്ടായിരിക്കാം.

”അലസമനോജ്ഞമവൾ വരുമ്പോൾ… വെള്ളികൊലുസുകൾ പാടുകയായിരുന്നു” എന്ന പാട്ട് കേൾക്കുന്നത് സ്റ്റോപ്പിൽ നിർത്തിയ ബസ്സിലേക്ക് ഇഷ്ടപ്പെട്ടയ്യാൾ കയറി വരുമ്പോളായാലോ. ഒരു മണിക്കൂർ ബസ്സിൽ യാത്രചെയ്യുന്നതിനിടെ ചുരുങ്ങിയത് 12 പാട്ടെങ്കിലും കേൾക്കാമെന്ന് കരുതി ബസ്സിൽ യാത്ര ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. മൊബൈൽ ഫോണോ ഐപോഡോ പ്രചാരത്തിലാവാത്ത കാലത്തിൽനിന്നാണിത്.
തിരക്കിനിടയിൽ നിൽക്കാൻ സ്ഥലമില്ലാത്തെ തൂങ്ങിനിൽക്കുമ്പോഴാവും ”ശരദിന്ദു മലര്‍ദിപ നാളം നീട്ടി” വരിക. അല്ലെങ്കിൽ ജന്മങ്ങള്‍പ്പുറത്തെങ്ങോ ഒരു ചന്ദനം പൂക്കും സുഗന്ധം ഒഴുകി വരിക. എങ്ങിനെയായാലും അതുവരെയുള്ള എല്ലാം പ്രശ്നങ്ങൾക്കും പരിഹാരമാകും. ഒലവക്കോട് റെയിൽവെസ്റ്റേഷനിൽ നിന്ന് താരേക്കാട് സ്റ്റോപ്പിലേക്കുള്ള ആദ്യദിനങ്ങളിലെ യാത്രക്കിടെയാണ് ഒരുപാട് കാലങ്ങൾക്ക് ശേഷം ”പാടറിയേ പടിപ്പറിയേ” എന്ന ഗാനം കേൾക്കുന്നത്. ചിത്രയുടെ മനോഹരസ്വരം. ഇതേ വഴിയുള്ള യാത്രക്കിടെ എത്രതവണ കേട്ടതാണ് ”കൺകൾ ഇരുണ്ടാലും” …. ”എന്നവളെ അടി എന്നവളെയും”.
എത്ര തവണ ഇറങ്ങാനുള്ള സ്റ്റോപ്പെത്തരുതെന്ന് മനസ്സിൽ ആഗ്രഹിച്ച ഒരുപാട് പേരുണ്ടാവും, പൊഴിയുന്ന ഈ പാട്ടുകള്‍ കേട്ട് മതിയാവാതെ.. അപ്പോഴാവും ”പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം” കേൾക്കുക. നമ്മൾ പോലും പ്രതീക്ഷിക്കാത്ത എന്നോ കേട്ട് മറന്ന ഇനി കേൾക്കുമെന്ന് ഒരിക്കലും വിചാരിക്കാത്ത പാട്ടുകൾ നിനച്ചിരിക്കാത്ത ഒരു തൂവൽ പൊഴിയും പോലെ വരും. മൊബൈലിലും മറ്റും ഇനി വരാൻ പോകുന്ന പാട്ട് ഏതാണെന്ന് നമുക്ക് അറിയാൻ പറ്റും. എന്നാൽ ഇവിടം അങ്ങനെയല്ല, ഒരിക്കലും പ്രതീക്ഷകളില്ല. ചിലപ്പോൾ ഏറ്റവും ആഗ്രഹിച്ചിരുന്ന ഒന്നാവാം, അല്ലെങ്കിൽ അല്ലാതാവാം.
തൃക്കരിപ്പൂരിൽ നിന്നും കളിയാട്ടം കണ്ട് കാവിൽ നിന്നുള്ള മടക്കയാത്ര ബസ്സിലായിരുന്നു. നേരിയ ഉറക്കത്തിനിടയിൽ പാട്ടുകൾ ഇങ്ങനെ കേട്ടുകൊണ്ടേയിരുന്നു. അപ്പോഴാണ് തീരെ നിനച്ചിരിക്കാതെ ”കതിവനൂർ വീരനെ നോമ്പുനോറ്റിരുന്നു”…. എന്ന ഗാനം കടന്നെത്തുന്നത്. ചിലപ്പോൾ ബസ്സിന്റെയും മഴയുടേയും ശബ്ദങ്ങൾക്കിടയിൽ ഒരു നുറുങ്ങുകൾ പോലെ പാട്ടുകൾ. നേർത്ത മഴയിൽ സീറ്റിൽ ചാരിയിരുന്ന് കുളിരുമായി മഴത്തുള്ളികൾ കൈകളിൽ പതിക്കുമ്പോൾ ഒരു പാട്ട് കേൾക്കാൻ കൊതിയാവും.

രാത്രിയിൽ ”നീലനിശീഥിനി……..” കേട്ടാൽ എങ്ങിനെയിരിക്കും. കേൾക്കുന്ന പാട്ടുകളിലെ നീ എന്നത് മുഴുവൻ ഞാനാണെന്ന് തോന്നി അല്ലെങ്കിൽ ഞാനാണെന്ന് തന്നെ വിചാരിച്ച് ബസ്സിൽ നിന്ന് ഇറങ്ങാൻ മടിച്ചിരുന്ന സ്റ്റോപ്പെത്തുന്നത് പോലും അറിയാതെ പോയ ഒരു സുഹൃത്തും എനിക്കുണ്ട്.

”താമരപ്പൂങ്കൊടി തങ്കച്ചിലമ്പൊലി നീ മാത്രം ഉറക്കമെന്തേ, പിണക്കമെന്തേ…” ആയാലോ… രാവിലെ ബസ്സില് കാലെടുത്തുവച്ചപ്പോൾ ”കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം” കേട്ടാലോ.. ”കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ…” ആയാലോ.

അങ്ങിനെ പോകുകയാണ് പാട്ടിഷ്ടങ്ങൾ……. ”ഇന്നലെ നീയൊരു സുന്ദര രാഗമായി…” എന്ന പാട്ടുകേട്ടാണ് ഞാൻ ഇന്നലെ ബസ്സിറങ്ങിയത്. ”നീ വരുന്ന വഴിയോര സന്ധ്യയിൽ കാത്തുകാത്തുനിഴലായി ഞാൻ…”
”നീ ഉലാവുമ്പോൾ സ്വർഗം മണ്ണിൽ ഉണരുമ്പോൾ മാഞ്ഞുപോയൊരു പൂത്താരം പോലും…” ”കണ്ണുകൊണ്ടും ഉള്ളു കൊണ്ടും മിണ്ടാതെ മിണ്ടീ പണ്ടേ…..” ഇവയും കേട്ട് സന്തോഷിച്ച ഒരാൾ എഴുതുന്ന കുറിപ്പ്.

ഇതിന് നേരെ വിപരീതമായ അഭിപ്രായവും ഉണ്ടാവും. നല്ല തലവേദനയോ പല്ലുവേദനയോ ആയി ഓഫീസിലേക്ക് അല്ലെങ്കിൽ ‍ഡോക്ടറെ കാണാൻ പോകുന്ന ഒരാൾ പാട്ടുകൾ ഇഷ്ടമാവുമോ എന്ന ചോദ്യം. അതുമല്ലെങ്കിൽ ഒരു മരണ വിവരമറിഞ്ഞ് പോകുമ്പോൾ. ഇതിന് പറയാനുള്ളത് എത്ര വേദനയുണ്ടെങ്കിലും സങ്കടമുണ്ടെങ്കിലും നമ്മൾ ഏറെ ഇഷ്ടമുള്ള ഒരാളോട് കുറ്ച്ച് നേരം മിണ്ടിയാൽ അതിൽ ഒരുപാട് കുറവ് വരാറില്ലേ. അതു പോലെ തന്നെയാണ് ഏറെ ഇഷ്ടമുള്ള പാട്ട് കേൾക്കുമ്പോഴും എന്നാണ് തോന്നൽ. പിന്നെ ഒരു പാട് ശബ്ദത്തിൽ അലോസാരമുണ്ടാക്കി പാട്ട് വെക്കുന്നത് എല്ലാവരിലും അസ്വസ്ഥതയുണ്ടാക്കും. അത് എത്ര നന്നായാലും. പിന്നെയല്ലെ അടിപൊളി പാട്ടുകളാണോ മെലഡിയാണോ എന്നതൊക്കേ.

– പി. രഞ്ജിത്ത്

Related Posts

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ദേവസഭാതലം – ഒരു നിരീക്ഷണം….

Comments Off on ദേവസഭാതലം – ഒരു നിരീക്ഷണം….

പൂങ്കാറ്റിനോടും കിളികളോടും….

Comments Off on പൂങ്കാറ്റിനോടും കിളികളോടും….

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

Comments Off on പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

Comments Off on പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Create AccountLog In Your Account%d bloggers like this: