Breaking :

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

 

ഉച്ചനേരത്ത് ഇരുള്‍ പരന്ന് കിടക്കുന്ന മുറ്റത്ത് വന്യമായ ആസക്തിയോടെ ഇണ ചേരുന്ന രണ്ടു പൂച്ചകള്‍.
വര്‍ഷങ്ങള്‍ക്കിപ്പുറവും അവളെ പിന്തുടരുന്ന ഓര്‍മ്മ.
തന്റെ പാദങ്ങളില്‍ ഒരു മുറിവിന്റെ നീറ്റല്‍ പരക്കുന്നത് അവള്‍
അറിഞ്ഞു.
ആ മുറിവില്‍ നിന്ന് രക്തം ഒഴുകി പരന്നു…..
തണുത്തുറഞ്ഞ മൗനം, പകയുടെ മദിപ്പിക്കുന്ന ലഹരി, വന്യമായ കാമം, ഇതെല്ലാം ചേര്‍ന്നു നില്‍ക്കുന്ന കഥക്കൂട്ടുകളാണ് മരിച്ചവളുടെ ഫേസ്ബുക്ക്.
വായിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ പുസ്തകം ഉള്ളിലുണ്ടാക്കിയ നോവ് ആഴമേറിയതാണ്. സമകാലിക സ്ത്രിജീവിതങ്ങളുടെ ഒറ്റപ്പെടലുകള്‍, പ്രണയ നിരാസങ്ങള്‍, വിഷാദത്തിന്റെ മഴകള്‍…..
തണുത്തുറഞ്ഞ മൗനം ഒരു പുതപ്പ് പോലെ വായനക്കാരനെ മൂടുന്നിടത്താണ് ”മരിച്ചവളുടെ ഫേസ്ബുക്ക്” എന്ന കഥാ സമാഹാരത്തിന്റെ പള്‍സ്.
പന്ത്രണ്ട് കഥകളിലൂടെ പന്ത്രണ്ട് കഥാലോകങ്ങളെയാണ് പാര്‍വ്വതി പി. ചന്ദ്രന്‍ എന്ന എഴുത്തുകാരി അടയാളപ്പെടുത്തുന്നത്.
പെണ്ണുടലുകളുടെ വന്യമായ ആസക്തിയായി ശിവാനിയെന്ന
കഥാപാത്രം വായനക്കപ്പുറവും നമ്മുടെ മനസ്സിനെ കൊളുത്തി വലിക്കുന്നുണ്ട്.
മുറിവുകള്‍ എന്ന കഥ കാലീക പ്രസക്തമായ ഒരു വിഷയത്തെയാണ് പ്രമേയവല്‍ക്കരിക്കുന്നത്. ജാരന്‍ എന്ന വാക്ക് എന്നും ആണത്തത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുമ്പോഴും ഈ കഥയിലെ ശിവാനി ഒരു ചോദ്യചിഹ്നമായി വായനക്കാരുടെ മനസ്സില്‍ ബാക്കി നില്‍ക്കുന്നു. ജമന്തിപ്പൂക്കളില്‍ ഒരു കാലം ബാക്കി വെച്ചുപോയ വേശ്യാകഥാപാത്രങ്ങളുടെ പ്രതീകമായി വാസന്തി കഥ പറയുമ്പോള്‍ നോവുന്നത് നമ്മുടെ നെഞ്ചകങ്ങളാണ്.
‘ഓര്‍മ്മകള്‍ക്ക് കടല്‍ക്കാറ്റിന്റെ ഗന്ധമാണ്. ഉപ്പുരസമുള്ള തീക്ഷ്ണമായ ഗന്ധം’ എന്ന് ചട്ടക്കാരിയിലെ മെറീന പറയുമ്പോള്‍ നമ്മള്‍ എവിടെയൊക്കെയോ മറന്നിട്ടുപോയ ആഗോള ഇന്ത്യ സംസ്‌കാരം ചേര്‍ന്നു നില്‍ക്കുന്നു. സ്വഛന്ത സുന്ദര ഗ്രാമമായ മൈഥിലി ഗ്രാമത്തിലും സ്ത്രീ കച്ചവടചരക്കാവുന്നു. പെണ്ണുടലിന്റെ നോവും നിനവുമായി അജ്ഞനയുടെ ശവശരീരം നമ്മുടെ മനസാക്ഷിക്ക് നേരെ ചോദ്യചിഹ്നമാവുന്നു. മൈഥിലിയുടെ ആവലാതികള്‍ നമ്മുടേതുമാവുന്നു. ഉള്ള് പൊള്ളുന്ന വേദനക്കൊപ്പമാണ് വായനക്കാരനും മൈഥിലിഗ്രാമത്തില്‍ നിന്ന് മടങ്ങുന്നത്.
ഈ കഥയിലൂടനീളം മുറിവുണങ്ങാത്ത ഒരു പുഴയായി സ്ത്രീ വന്നുംപോയുമിരിക്കുന്നു. ചില നേരങ്ങളില്‍ കൊടും വരള്‍ച്ചയില്‍ അവളുടെ ആത്മാവ് ഉഷ്ണമയമായി തീരുന്നുണ്ട്. മഞ്ഞുകാലപ്പക്ഷിയും മരണത്തിന്റെ മണമുള്ള മഴയോര്‍മ്മകളും പതിവ് കഥയെഴുത്തില്‍ നിന്ന് മാറി നടക്കുന്നുണ്ട്. വായനക്കൊടുവില്‍ പുസ്തകം മടക്കിവെക്കുമ്പോള്‍ മഞ്ഞുകാലപക്ഷിയിലെ നീലിമ നമ്മളോട് എന്തൊക്കെയോ പേര്‍ത്തും പേര്‍ത്തും പറയുന്നുണ്ട്.
ഒടുവിലായി മരിച്ചവളുടെ ഫേസ്ബുക്ക് നമ്മളെ ചിന്തയുടെ മുള്‍മുനയില്‍ ഒറ്റുകാരായി നിര്‍ത്തുന്നു. കാരണം നക്ഷത്രങ്ങള്‍ പോലും തണ്ണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു രാത്രിയിലാണ് അവളുടെ പ്രൊഫൈലില്‍ തണുത്ത വിറങ്ങലിച്ച ചില സത്യങ്ങള്‍ തൂങ്ങിയാടിയത്.
ടാഗ് ചെയ്യപ്പെടാത്ത ചില ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇതിലെ ഒരോ കഥയും. പുഴ കടന്നവന് കടല്‍ ഉയര്‍ത്തുന്ന വെല്ലുവിളി പോലെ, ഉയിരിനോട് ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീപക്ഷ രചനകളാണ് ഈ പുസ്തകം.
ബുക്ക് റിവ്യൂ :സനീത അനൂപ്
ഐവറി ബുക്‌സാണ് പ്രസാധകര്‍.
കവർ ഡിസൈൻ : രാജേഷ് ചാലോട്
വില 80 രൂപ
പുസ്തകം ആമസോണിലും ലഭ്യമാണ്.

Related Posts

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

തട്ടകത്തിന്റെ കഥാകാരൻ ….

Comments Off on തട്ടകത്തിന്റെ കഥാകാരൻ ….

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

Comments Off on ഭർത്താവിന്റെ ഹൃദയം മൂന്നുപതിറ്റാണ്ട് മേശവലിപ്പിൽ സൂക്ഷിച്ച ഭാര്യ: കാല്പനിക കവി ഷെല്ലിയുടെ ഓർമദിവസം ഇന്ന്

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

Comments Off on എ. അയ്യപ്പൻ കവിതയിലെ ലോഹ മുഴക്കമുള്ള ശബ്ദം – കുരീപ്പുഴ ശ്രീകുമാർ

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

Comments Off on സി.വി. ശ്രീരാമൻ കഥയിലെ അസ്തമിക്കാത്ത നക്ഷത്രം: വൈശാഖൻ

നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

Comments Off on നിഴലുകൾ കഥ പറയുമ്പോൾ :പ്രിയ വിജയൻ

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Create AccountLog In Your Account%d bloggers like this: