ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

 

ടൈറ്റാനിക്‌ അറ്റ്‌ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടി കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിതാഴ്ന്നിട്ടു ഇന്നലെ 118 വർഷങ്ങളായി.

‘ടൈറ്റാനിക്‌’! ആ പേരു കേൾക്കാത്തവർ ഇല്ല. ആ കഥയറിയാത്തവര്‍ ചുരുക്കം. കപ്പല്‍ച്ചേതത്തിൽപ്പെട്ട യാത്രാകപ്പലായ ടൈറ്റാനിക്കിന് അത്രയ്ക്ക് പ്രചാരം സിദ്ധച്ചതിനു പിന്നിൽ, ‘ടൈറ്റാനിക്’ എന്ന ഹോളിവുഡ് സിനിമ തന്നെയാണ് കാരണമായത്.

ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കം. ഇന്നത്തെപ്പോലെ യാത്രാവിമാനങ്ങൾ അന്ന് രംഗത്തെത്തിയിട്ടില്ല. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ തന്നെ ശരണം. കപ്പൽ കമ്പനികൾ കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേയ്ക്ക് ആകർഷിക്കാനുളള തന്ത്രങ്ങൾ തല പുകഞ്ഞാലോചിക്കുന്ന കാലം.

ഇംഗ്ലണ്ടിലെ ഒന്നാംകിട കപ്പൽ കമ്പനിയാണ് വൈറ്റ് സ്റ്റാർ ലൈൻ. വൈറ്റ് സ്റ്റാർ ലൈനിൻറെ പ്രധാന എതിരാളിയായിരുന്നു ക്യൂനാഡ് എന്ന കമ്പനി. ഇതും ഇംഗ്ലണ്ടിലായിരുന്നു. ഒരിക്കൽ ക്യൂനാഡ് കമ്പനിക്കാർ വേഗം കൂടിയ രണ്ട് കപ്പലുകൾ പുറത്തിറക്കി. ലൂസിറ്റാനിയ, മൌറിറ്റാനിയ എന്നിങ്ങനെയായിരുന്നു ആ കപ്പലുകളുടെ പേരുകൾ. ഇതൊക്കെ കണ്ട് വൈറ്റ് സ്റ്റാർ ലൈൻ കമ്പനി വെറുതെയിരിക്കുമോ? ക്യൂനാഡിൻറെ വേഗം കൂടിയ കപ്പലുകളെ ആഡംബര കപ്പലുകൾ നിർമ്മിച്ച് തോൽപ്പിക്കാം എന്നവർ കണക്കുകൂട്ടി.

ടൈറ്റാനിക് നിർമ്മിച്ച വൈറ്റ് സ്റ്റാർ ലൈൻ കമ്പനിയുടെ ഉടമയായിരുന്നു ജെ.പി മോർഗൻ. ‘വൈറ്റ് സ്റ്റാർ ലൈൻസി’ന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു ‘റോയൽ മെയിൽ സ്റ്റീമർ ടൈറ്റാനിക്’ (RMS Titanic) . അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പലായിരുന്നു ടൈറ്റാനിക്. ഒമ്പതുനില കെട്ടിടത്തിന്റെ ഉയരവും മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയുമായി കടലിലെ രാജകൊട്ടരമെന്നു വിശേഷിപ്പിച്ച ടൈറ്റാനിക്ക് നിര്‍മിച്ചതു ‘ഫര്‍ലാന്‍ഡ് ആന്‍ഡ് റൂള്‍ഫ്’ കമ്പനിയാണ്.

ടൈറ്റാനിക്കിലെ യാത്രയ്ക്ക് ഉടമയായ മോർഗനും ഒരു സീറ്റ് ബുക്ക് ചെയ്തിരുന്നു. പക്ഷേ ബിസിനസ് തിരക്കുകൾ കാരണം അവസാന നിമിഷം അദ്ദേഹം യാത്ര റദ്ദാക്കുകയായിരുന്നു. ടൈറ്റാനിക്കിൻറെ ക്യാപ്റ്റനായി നിയോഗിച്ചത് ഇ.ജെ സ്മിത്തിനെയായിരുന്നു.

ഏതൊരു യാത്രാ കപ്പലിലോ വിമാനത്തിലോ ട്രെയിനിലോ ഉളള പോലെയായിരുന്നു ടൈറ്റാനിക്കിലെ യാത്രക്കാരും. അവരിൽ കോടീശ്വരന്മാർ, വ്യാപാരികൾ, സഞ്ചാരപ്രിയർ, സാധാരണക്കാർ, കൃഷിക്കാർ, അധ്യാപകർ, കുടിയേറ്റക്കാർ, പാവങ്ങൾ അങ്ങനെ അറ്റ്ലാൻറിക്കിൻറെ ഇരു കരകളിലുമുളള എല്ലാ വിഭാഗം ജനങ്ങളുമായി 705 പേരും. അങ്ങനെ മൊത്തം 2228 പേരാണ് കന്നിയാത്രയിൽ കപ്പലിലുണ്ടായിരുന്നത്. 3547 പേർക്കു യാത്ര ചെയ്യാവുന്ന കപ്പലിൽ 1319 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ടൈറ്റാനിക്കിൽ ആവശ്യത്തിനു ലൈഫ് ബോട്ടുകൾ ഇല്ലായിരുന്നുവെന്നതാണ് വിചിത്രമായ ഒരു കാര്യം. 3547 പേർക്ക് യാത്ര ചെയ്യാവുന്ന കപ്പലിൽ മൊത്തം 20 ലൈഫ് ബോട്ടുകളേ ഉണ്ടായിരുന്നുളളൂ.

ഒരിക്കലും മുങ്ങാത്തത് എന്നു വിശേഷിക്കപ്പെട്ട ആ കപ്പൽ, ആദ്യത്തെ യാത്രയിൽ തന്നെ, ഒരു മഞ്ഞുമലയിൽ ഇടിച്ച് (രണ്ട് മണിക്കൂറും 40 മിനുട്ടിനു ശേഷം) മുങ്ങുകയും ആകെയുണ്ടായിരുന്ന 2,223 യാത്രക്കാരിൽ 1,517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ സതാംപ്റ്റൺ തുറമുഖത്തു നിന്നും ന്യൂയോർക്കിലേയ്ക്കായിരുന്നു കപ്പലിന്റെ കന്നി യാത്ര. 2012 -ൽ ടൈറ്റാനിക് തകർന്ന സ്ഥലത്തെ യുണസ്കോ ജലാന്തര സാംസ്കാരിക പൈതൃകപ്രദേശമായി സംരക്ഷിക്കാൻ തീരുമാനിച്ചു.

ദൈവത്തിന് പോലും തകര്‍ക്കാന്‍ പറ്റാത്തതാണ് ടൈറ്റാനിക്കെന്ന വിശ്വാസം അറ്റ്‌ലാന്റിക്കിലെ ഒരുമഞ്ഞുമലയില്‍ തട്ടിയതോടെ അവസാനിച്ചു!

ഏപ്രിൽ 14 ഞായർ. രാത്രി 11.40നാണ് ദുരന്തമുണ്ടായത്. പുലര്‍ച്ചെ 2.20ന് 1,514 യാത്രികരുമായി ടൈറ്റാനിക്ക് അറ്റ്‌ലാന്റിക്കിന്റെ അഗാധതയിലേക്കുള്ള അതിന്റെ അന്ത്യയാത്ര പൂര്‍ത്തിയാക്കി. ലോകം ഇന്നും നടുക്കത്തോടെ മാത്രം ഓര്‍ക്കുന്ന ദുരന്തത്തില്‍ നിന്ന് 710പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

കപ്പല്‍ തകരില്ലെന്ന വിശ്വാസത്തില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകള്‍ കരുതാതിരുന്നതും അറ്റ്‌ലാന്റിക്കിലെ അതിശൈത്യവുമാണ് മരണസംഖ്യ ഇത്രയധികം ഉയരാനിടയാക്കിയത്. അശ്രദ്ധയ്‌ക്കൊപ്പം മനുഷ്യന്റെ അഹന്തയാണ് ലോകത്തേറ്റവും വലിയ കപ്പല്‍ ദുരന്തത്തിന് ഇടയാക്കിയതെന്ന് പിന്നീട് നടന്ന അന്വേഷണങ്ങളിലൂടെ വ്യക്തമായി.മറ്റു കപ്പലുകളുടെ മുന്നറിയിപ്പ് അവഗണിച്ച് അമിത വേഗതയില്‍ കുതിച്ചതാണ് സ്വര്‍ഗ്ഗസമാനമായ യാനപാത്രത്തിന്റെ അന്ത്യവിധിയെഴുതിയത്.

ജെയിംസ് കാമറൂണെന്ന പ്രതിഭാധനന്‍ സംവിധാനം ചെയ്ത ഹോളിവുഡ് സിനിമ ‘ടൈറ്റാനിക്’ ലോകത്തിന് വിസ്മയമാണ് സമ്മാനിച്ചത്. കപ്പല്‍ ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമയുടെ ത്രീഡി പതിപ്പും കാമറൂണ്‍ പുറത്തിറക്കി. നൂറ്റാണ്ട് പിന്നിടുമ്പോഴും അറ്റ്‌ലാന്റിക്കിന്റെ മടിത്തട്ടില്‍ അന്ത്യനിദ്രകൊള്ളുന്ന ‘ടൈറ്റാനിക്ക്’ മനുഷ്യനുള്ള ഓരോര്‍മ്മപ്പെടുത്തലാണ്. എന്തിനെയും കീഴടക്കാമെന്ന അവന്റെ അഹന്തയ്ക്ക് വിരാമമിടാന്‍ ഈ യാനപാത്രത്തിന്റെ ദുരന്തസ്മരണകള്‍ക്ക് കഴിയുമെന്ന് പ്രത്യാശിയ്ക്കാം.
_________________
– ആർ. ഗോപാലകൃഷ്ണൻ |

Related Posts

ഏഴര അടി നീളമുള്ള പടവലം കൗതുകമായി

Comments Off on ഏഴര അടി നീളമുള്ള പടവലം കൗതുകമായി

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

Comments Off on വാഴയിലയില്‍ സദ്യ മാത്രമല്ല, ഐസ്ക്രീമും വിളമ്പാം

മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

Comments Off on മസിൽ മാനായി ടൊവിനോ; അടുത്തത് ബോക്സിംഗ് ഫിലിമാണോ

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Comments Off on എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

Comments Off on സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

പിപിഇ കിറ്റിൽ നടി മീന

Comments Off on പിപിഇ കിറ്റിൽ നടി മീന

കനകമുന്തിരികളിൽ കാതോര്ത്തു ….

Comments Off on കനകമുന്തിരികളിൽ കാതോര്ത്തു ….

ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

Comments Off on ഇത്തവണ നാല് ഓണങ്ങൾക്കുകൂടി കോവിഡ് ഓണമെന്ന് പൊതുവായി പേരിടാം : വൈശാഖൻ

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

Comments Off on മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

Create Account



Log In Your Account



%d bloggers like this: