Breaking :

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

മനുഷ്യാസ്തിത്വത്തെ പറ്റിയുള്ള സങ്കീർണമായ സമസ്യകളും ജീവിതനിഗൂഡതകളും ഇഴ പിരിയുന്ന വായനാനുഭവമാണ്, ജേക്കബ് എബ്രഹാമിന്റെ ‘ഉറക്കം തൂങ്ങി മരങ്ങളുടെ നഗരം ‘ എന്ന കഥാ സമാഹാരം പകർന്നു തരുന്നത്. ‘ഉറക്കം തൂങ്ങി മരങ്ങളുടെ നഗരം ‘എന്ന ശീർഷകം തന്നെ വ്യത്യസ്തമാണ്. പ്രകൃതിയിൽ നിന്നും മനുഷ്യസഹജമായ ആർദ്രതകളിൽ നിന്നും അകന്ന് ജീവിത യാന്ത്രികതകളിലേക്ക് വ്യതിചലിക്കുന്ന ആധുനികാനന്തര മനുഷ്യന്റെ സ്വത്വ പ്രതിസന്ധികളുടെ സൂചകമായി മാറുന്നു ഈ ശീർഷകം.

    നട്ടുച്ചയ്ക്കും തണുത്തു കിടക്കുന്ന കുഞ്ഞൻ മുറികളുള്ള, പച്ചപ്പ് തഴച്ചു കിടക്കുന്ന വന്മരങ്ങളും കുറുക്കൻ കൂവുന്ന കുറ്റിക്കാടുകളും കുന്നിൻ പുറവും അതിരുകളായുള്ള തറവാട്ടിലേക്ക് വധുവായി എത്തിച്ചേർന്നവളാണ് സ്നേഹലത.പ്രകൃതിസ്നേഹിയായ ഭർതൃപിതാവിനോടുള്ള അവളുടെ ആത്മബന്ധം വളരുന്നയിടത്താണ് ‘ഉറക്കം തൂങ്ങി മരങ്ങളുടെ നഗരത്തി’ലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു പോകുവാൻ കഥാനായകൻ തീരുമാനിക്കുന്നത്.ഭാര്യയും അച്ഛനും തമ്മിലുള്ള ആത്മബന്ധം പ്രകൃതിയോളം ആഴമുള്ളതാണെന്ന തിരിച്ചറിവ്‌ അയാളെ വന്നു തൊടുന്നു.

മൃഗരതിയുടെ വന്യവും തീക്ഷ്ണവുമായ ആഖ്യാനം കൊണ്ട് ശ്രദ്ധ നേടുന്നു ‘മൂരി’. കേരളത്തിലെ മലയോര ഗ്രാമങ്ങളിലെ കാർഷിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ ‘മൂരി’യിൽ കാണാം.പ്രകൃതിയുടെ വിളിയാൽ മദാലസയായി തീർന്ന അമ്മിണി പശുവും കാളക്കൂറ്റനും തമ്മിലുള്ള സംഗമം മൃഗരതിയുടെ നേർചിത്രമായി മാറുന്നു.പ്രണയം പ്രാർത്ഥന പോലെ വിശുദ്ധമായ അനുഭവമായി മാറുന്നിടത്താണ് ‘ഒരു ജയകാന്തൻ കഥയിൽ… ‘

വായനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുന്നത്.തമിഴ് സാഹിത്യകാരൻ ജയകാന്തന്റെ ആരാധകരും സഹൃദയരുമായ നായികാ നായകൻമാർ പരസ്പരം കണ്ടു മുട്ടുവാനായി തെരഞ്ഞെടുക്കുന്ന സ്ഥലം ക്ഷേത്രമാണ്. ഫേസ്ബുക്ക്‌ മെസ്സഞ്ചറിന്റെ നീലവെളിച്ചത്തിൽ നിന്നും അയാൾ അവളെ തേടിയിറങ്ങുന്നു. ഒരു ജയകാന്തൻ കഥയിലെന്ന പോലെ കോവിൽ കടൈയ്ക്ക് മുന്നിൽ തന്നെ അയാൾ നിന്നു.സൈബർ ലോകത്തും കളങ്കമില്ലാത്ത ഹൃദയ ബന്ധം സാധ്യമാണെന്ന് ഈ കഥ അടിവരയിട്ട് പറയുന്നു.സമകാല പ്രസക്തമായ വിഷയമാണ് ‘ഘർ വാപസി’യിൽ ഉള്ളത്. ന്യൂനപക്ഷ സമുദായങ്ങളെ മുൻവിധിയോടെ മാത്രം കാണുന്ന പൊതുസമൂഹത്തിന്റെ പ്രവണതകളെ ഈ കഥയിൽ പരിഹാസ രൂപേണ അവതരിപ്പിരിക്കുന്നു.തന്റെ മകളുടെ ബാഗിൽ നിന്നും അവൾക്ക് സമ്മാനമായി കിട്ടിയ ബൈബിൾ കാണുമ്പോൾ ഞെട്ടുന്ന ശ്രീലക്ഷ്മി പ്രതീകവൽക്കരിക്കുന്നത് വർത്തമാന സമൂഹത്തിലെ മനുഷ്യന്റെ പൊള്ളത്തരങ്ങളെയാണ്.തന്റെ അമ്മയുടെ മുന്നിലേയ്ക്ക് ആരതി ബൈബിളിനൊപ്പം കിട്ടിയ ‘ഞാൻ മലാലയും’ ‘ഗീതാഞ്ജലി’യും നീട്ടുമ്പോൾ കഥയിലെ സാമൂഹിക വിമർശനം പരിഹാസത്തിന്റെ മുനയുള്ളതായി മാറുന്നു.

 സമകാല സമൂഹത്തിലെ മനുഷ്യവിരുദ്ധതയെ ആവിഷ്കരിച്ചിരിക്കുന്ന കഥയാണ് ‘ചിന്നു ആന്റ് മിന്നു സ്റ്റോഴ്സ്’. തന്റെ മരിച്ചു പോയ പേരക്കുട്ടികളെ പറ്റിയുള്ള ഓർമ്മകൾ ആണ് രവീന്ദ്രൻ നായരിൽ അവരോട് രൂപസാദൃശ്യമുള്ള പെൺകുട്ടികളോട് വാത്സല്യം ഉണർത്തുന്നത്.മുത്തച്ഛന്റെ വാൽസല്യവും അലിവും ഉണർന്ന വേളയിൽ അയാൾ അവരെ നെഞ്ചോട് ചേർക്കുന്നു.എന്നാൽ അയാളെ പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നു.രവീന്ദ്രൻ നായരും ഭാര്യ ഗോമതിയും വായനക്കാരുടെ മനസ്സിലെ നീറുന്ന ഓർമ്മയായി മാറുന്നു.

വ്യത്യസ്തങ്ങളായ ജീവിത സംസ്കാരത്തെ അടയാളപ്പെടുത്തുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. സമകാല സമൂഹത്തിലെ മൂല്യച്യുതികളെയും വീണ്ടെടുക്കപ്പെടേണ്ട മാനവികസ്നേഹത്തേയും ഈ കഥകൾ ഓർമ്മിപ്പിക്കുന്നു.

പുസ്‌തക നിരൂപണം:പാർവതി പി. ചന്ദ്രൻ.
കൈരളി ബുക്സ് ആണ് പ്രസാധകർ.വില :70 രൂപ

Related Posts

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Create AccountLog In Your Account%d bloggers like this: