ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

പ്ര​കൃ​തി സൗ​ഹാ​ർ​ദ സ​ന്ദേ​ശ​വു​മാ​യി ലോ​ക് ഡൗ​ൺ ദി​ന​ങ്ങ​ളി​ലെ ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് സം​ര​ക്ഷ​ണ​വു​മാ​യി യു​വാ​ക്ക​ൾ. തീ​ർ​ത്തും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു ക​ഴി​യു​ന്ന കു​മ്പ​ള​ങ്ങാ​ട് പ​ടി​ഞ്ഞാ​റെ​ക്ക​ര ചാ​ഴി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ഏ​താ​നും യു​വാ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ വീ​ടി​ന​ടു​ത്തെ ക​നാ​ലി​ന​രി​കി​ലെ മ​തി​ലി​ൽ കു​പ്പി​ക​ളി​ൽ മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ മ​ണി പ്ലാ​ന്‍റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ മ​ദ്യ​കു​പ്പി​ക​ളും മ​റ്റും അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ചെ​ടി​ക​ൾ അ​വ​യി​ൽ ഇ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ശ്ചി​ത അ​ക​ല​ത്തി​ൽ ഭം​ഗി​യു​ള്ള ക​യ​റു​ക​ളി​ൽ തീ​ർ​ത്ത മൂ​ന്നും നാ​ലും വ​രി​ക​ളി​ലാ​യി മ​തി​ലി​ൽ തൂ​ക്കി​യി​ട്ട മ​ണി പ്ലാ​ന്‍റു​ക​ൾ നി​റ​ഞ്ഞ കു​പ്പി​ക​ൾ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും സ​മ്മാ​നി​ക്കു​ന്ന​ത് കൗ​തു​ക​ക്കാ​ഴ്ച ത​ന്നെ. ചാ​ഴി​ക്കു​ളം പ്ര​ദേ​ശ​ത്ത് 20 പേ​ര​ട​ങ്ങു​ന്ന യു​വ കൂ​ട്ടാ​യ്മ​യു​ണ്ടെ​ങ്കി​ലും കൊ​വി​ഡ് – 19 നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​രി​സ​ര​വാ​സി​ക​ളാ​യ വി​പി​ൻ, സ​ന്ദീ​പ്, ര​ഞ്ജു , രോ​ഹി​ത്, സ​ജീ​വ്, അ​രു​ൺ എ​ന്നി​വ​രാ​ണ് ചെ​ടി​ക​ളു​ടെ പ്ര​ധാ​ന പ​രി​പാ​ല​ക​ർ. ഓ​രോ​രു​ത്ത​രും വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ഈ ​നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ൽ ചെ​ടി​ക​ളെ പ​രി​പാ​ലി​ക്കാ​നെ​ത്തു​ന്ന​ത്. കൊ​വി​ഡ് നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ന് ശേ​ഷം ഈ ​കൗ​തു​ക പ​ദ്ധ​തി ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും ഒ​രു​ക്കി​യെ​ടു​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

 

സാ​ധാ​ര​ണ​ക്കാ​രു​ൾ​പ്പ​ടെ എ​ല്ലാ​വ​ർ​ക്കും സ്വ​ന്തം വീ​ട്ടു​മ​തി​ലി​ലും മ​റ്റും എ​ളു​പ്പ​ത്തി​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ ഒ​രു​ക്കാ​വു​ന്ന സം​വി​ധാ​നം കൂ​ടി​യാ​ണി​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഒ​രു പൂ​ന്തോ​ട്ട​ത്തി​നൊ​ടു ചേ​ർ​ന്നാ​ണെ​ങ്കി​ൽ കാ​ഴ്ച അ​തി ഗം​ഭീ​ര​മാ​വും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​വും ഇ​ല​ക്ട്രീ​ഷ്യ​ൻ കൂ​ടി​യാ​യ അ​രു​ൺ പ​റ​യു​ന്നു. ച​ന്ത​മു​ള്ള ഒ​രി​ടം സൃ​ഷ്ടി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ ഒ​രു അ​ന്ത​രീ​ക്ഷം കൂ​ടി ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക എ​ന്ന ചി​ന്ത​യാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നാ​ണ് യു​വാ​ക്ക​ളു​ടെ ഭാ​ഷ്യം. തൂ​ങ്ങി​യാ​ടു​ന്ന പ​ല നി​റ​മു​ള്ള കു​പ്പി​ക​ളി​ൽ പ​ച്ച​പ്പു നി​റ​ഞ്ഞ മ​ണി പ്ലാ​ന്‍റു​ക​ൾ നി​റ​യു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ളും യു​വാ​ക്ക​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​നം അ​റി​യി​ക്കു​ക​യാ​ണ് .

Related Posts

ഈ ഓണം നിയന്ത്രണങ്ങളോടെ

Comments Off on ഈ ഓണം നിയന്ത്രണങ്ങളോടെ

യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

Comments Off on യു.എസിൽ ടിക് ടോക്കിനും വീചാറ്റിനും ഞായറാഴ്ച മുതൽ നിരോധനം

പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

Comments Off on പ്രിയഗായകന്റെ വേർപാടിൽ പ്രമുഖർ

വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

Comments Off on വാഹന പരിശോധന ഇനി ഓൺലൈനിൽ : മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു

ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

Comments Off on ഡിസംബറോടെ എച്ച്ബിഒ ഇന്ത്യയിൽ സംപ്രേഷണം നിർത്തും

തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

Comments Off on തിരുവനന്തപുരം : കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്

കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

Comments Off on കുട്ടനെല്ലൂർ : കുത്തേറ്റ ഡോക്ടര്‍ മരിച്ചു

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

Comments Off on തൃശ്ശൂർ കളക്ടറേറ്റ് കോവിഡ് ഭീതിയിൽ

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

Comments Off on സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

Create AccountLog In Your Account%d bloggers like this: