കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

ജൂത കവി ചാൾസ് റെസ്നിക്കോഫ്‌, (charles Reznikkof)ഒരു വായന-

അടുത്തകാലത്താണ് ജൂത കവിയായ ചാൾസ് റെസ്നിക്കോഫിന്റെ കവിതകൾ വായിച്ചത്.
വ്യക്തവും കൃത്യവുമായ എഴുത്തുരീതി, നിഗൂഢാത്മകത, ചിലപ്പോൾ തീവ്രാനുഭവങ്ങളുടെയും വേദനകളുടെയും ചില സ്പർശങ്ങൾ…. !ഹീബ്രു ഭാഷയുടെ പാരമ്പര്യം ചികഞ്ഞെടുക്കുന്ന ചില സ്പർശങ്ങൾ
അദ്ദേഹത്തിന്റെ ചില കവിതകളിൽ ഉണ്ട്.
ജൂതൻ എന്ന നിലയിൽ, കവി എന്ന നിലയിൽ അനുഭവിക്കുന്ന അന്ത:സംഘർഷങ്ങൾ തന്നെയാണ് ചാൾസ്ന്റെ കവിതകളിൽ പ്രതിഫലിക്കുന്നത്

വായനയിൽ
കവിതയേക്കാൾ ശ്രദ്ധിച്ചത് കവിതയിൽ പടർന്നു പിടിച്ച സംഘർഷാത്മക ജീവിതമായിരുന്നു.

ജീവനും മരണവും നിലനിൽപ്പും പ്രതിഫലിക്കുന്ന സംഘർഷാത്മക ജീവിതം.

ഏതു നിമിഷവും അറ്റ് പോയേക്കാവുന്നത്രയ്ക്ക് അവ്യവസ്ഥിതമായ ജീവൻ…!
ഏകാന്തവും വിരഹാർത്തവുമായ ആയ വരികൾ!.
അവക്കിടയിൽ ഏതുനിമിഷവും അറ്റ്പോയേക്കാവുന്നത്രയ്ക്ക് കനം കുറഞ്ഞ ജീവിതം. അതിൽ ഹിംസയുടെ അധികാരത്തിന്റെ, വിഹ്വലതകൾ, ചീറ്റലുകൾ !

ചാൾസ് എഴുതുമ്പോൾ ചില മർമ്മരങ്ങൾ കേൾക്കാം.
അത് സ്വന്തം ദേശത്തെയും സമൂഹത്തെയോ നിലനിൽപ്പിനെയോ സംബന്ധിക്കുന്ന മർമ്മരങ്ങളാവാം.
.
ഇരുപതാം നൂറ്റാണ്ടിലെ ഏറെ പ്രധാനപ്പെട്ട ഒരു കൃതിയായി കണക്കാക്കുന്ന
അദ്ദേഹത്തിന്റെ പുസ്തകമായ “ടെസ്റ്റിമോണി ”
ഇതിന് കൃത്യമായ ഉദാഹരണമാണ്. മനുഷ്യനും ചെകുത്താനും തമ്മിൽ കലഹിക്കുന്ന നിരവധി യുദ്ധങ്ങൾ റെസ്റണിക്കോഫിന്റെ കവിതകളിൽ കാണാം.

” തൂക്കിയിട്ടിരിക്കുന്നവ
പച്ചയാണ്.
പച്ച കൊണ്ടുതന്നെ
അലങ്കരിച്ച്…
ഒരൊറ്റ വാക്ക് -അതും
ഹീബ്രുവിൽ
‘ഹായ് ‘
‘ജീവിതം ‘എന്നർത്ഥം.
നാം
മുന്നോട്ട് നീങ്ങുമ്പോൾ
മുന്നോട്ടു തന്നെ പോകുന്ന ആളുകൾ.
ആ ചിത്രം ഉപേക്ഷിക്കുന്നു.
അതിനെ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന
ചില്ല്
പൊട്ടി പോകുന്നു
ആ പൊട്ടൽ
ലോകത്തോട്
“ഹായ് ‘ എന്ന് പറയുന്നു.
ചില്ലിൽ ആ പോറൽ അങ്ങനെയാണ്.

ജൂതൻ എന്ന നിലയിലെ അതിജീവനം അങ്ങനെ തന്നെ ഒരു ചില്ലു ചിതറലായി കവിതയിലേക്ക് വരുന്നു. കാലം മനുഷ്യനിൽ ഏൽപ്പിക്കുന്ന വലിയ ആഘാതങ്ങൾ കവിതയിലും പ്രകമ്പനങ്ങൾ തീർക്കുന്നു. ചിലപ്പോൾ തന്റെ വരികളെ താൻ തന്നെ വെട്ടിക്കളയുന്നു. കവിതകളിൽ ഇടങ്ങളുടെ ആഴങ്ങളെ റെസ്റണിക്കോഫ്‌ റദ്ദ് ചെയ്യുന്നു. നിന്നുകൊണ്ടുള്ള മുഴുവനായുള്ള ആഖ്യാന മാതൃകകളെ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
അസാധാരണം, അപ്രസക്തം, അപ്രധാനം എന്ന് തോന്നുന്നവയെ
ആവിഷ്കരിക്കാൻ അദ്ദേഹത്തിന്റെ കവിതകൾ ശ്രമിക്കുന്നു. അതിൽ എലികളുടെ നിശബ്ദ കവാത്തുകളും, ചിതറിയ നക്ഷത്രങ്ങളുടെ പാട്ടുകളും, പൂവരശുകളുടെ നിഴലുകളും ഉണ്ടാകും.
ഒരിക്കലും വീശാനിടപോലുമില്ലാത്ത കാറ്റിനായുള്ള കാത്തിരിപ്പുണ്ടായിരിക്കും. ലോകത്ത് പടരുന്ന അന്ധകാരത്തെ തിന്മയാണ് കവി കാണുന്നത്.
വിശ്വസാഹിത്യത്തിന്റെ കാലത്ത്

“വെളുത്ത
പൂവരശുകൾക്കിടയിൽ ഏകാന്തമായ ചതുപ്പിലൂടെ
ഞാൻ ഒറ്റയ്ക്ക് നടക്കുന്നു”

എന്നാണ് കവി പറയുന്നത്. മനുഷ്യാവസ്ഥയുടെ വ്യതിരിക്തതകളെക്കുറിച്ചുള്ള കുറിച്ചുള്ള അന്തർജ്ഞാനമാണ് ഈ കവിതകളുടെ ആധാരബിന്ദു. ആത്മകഥയെ മറികടക്കാൻ അനുഭവ വിസ്മൃതിയിലേക്ക് ആഴത്തിൽ ഇറങ്ങുകയാണ് കവി. ജീവിതത്തിന്റെ പിടച്ചിലുകളെ പലതരത്തിൽ മായ്ച്ചു വരയ്ക്കുന്നു റെസ്നിക്കോഫിന്റെ കവിതകൾ.

“തെരുവിൽ ആരുമില്ല
പുതഞ്ഞു വരുന്ന
കാറ്റ് മാത്രമുണ്ട്
എരിഞ്ഞ
അപ്പച്ചട്ടികൾക്കു പിന്നിൽ
റാന്തലുകൾ
മുനിഞ്ഞു കത്തുന്നു.
സൂര്യൻ ചിതറിയതു പോലെ നക്ഷത്രങ്ങൾ!

സ്വന്തം സ്വത്വം ദേശം ഭാഷ എന്നിവയോട് അദ്ദേഹം പ്രകടിപ്പിക്കുന്ന ശ്രദ്ധ സൂക്ഷ്മമാണ്.
മനുഷ്യരാശിയുടെ മുഴുവൻ സമാധാനത്തിനു വേണ്ടിയും കവിത നിലകൊള്ളണം എന്ന് റെസ്‌നികോഫ് കരുതുന്നു.കവിതയാണ് തന്റെ രാഷ്ട്രീയസ്വത്വമെന്നു സ്വയം തിരിച്ചറിഞ്ഞ റെസ്‌നികോഫിന്റെ ജീവിതം തന്നെ ആ സ്വത്വത്തിലേക്ക് നടത്തിയ ആത്മഹത്യകളാണ്, ആത്മയുദ്ധങ്ങളാണ് എന്ന് പറയാം. കവിത കൊണ്ട്
തൊട്ടതെല്ലാം വിഷ നീല
പടർത്തിയ അപൂർവ്വഉന്മാദമാണ് അദ്ദേഹത്തിന്റെ കവിതകൾ തരിക.

” ആദ്യം ജനിച്ചവൻ എന്ന നിലയിൽ ഞാൻ ദൈവത്തോട് ചേർന്ന് നിന്നു.
എനിക്ക് മാത്രമായല്ല
ഇംഗ്ലീഷിൽ
എന്റെ പേര് വേറിട്ടുനിന്നു.
ഞാൻ അവന്റെ ഗൃഹത്തിൽ തന്നെയായിരുന്നു.
കാൾസ് എന്നോ ചാൾസ് എന്നോ ചർൾ
എന്നോ
അത് ഉച്ചരിക്കപ്പെട്ടു.
ഹീബ്രുവിൽ എന്റെ പേര്
എസ്‌കി എന്നായിരുന്നു.
(ദൈവം ശക്തനാക്കിയവൻ എന്നർത്ഥം )
അത് കൊണ്ടായിരിക്കാം ഞാൻ ശക്തനായത്.

ചാൾസ് റെസ്‌നികോഫ് സ്വായത്തമാക്കിയ കവിതയുടെ വന്യതയും ആഴവും സ്വാതന്ത്ര്യവുമുണ്ട് മാത്രമേ ഈ കവിയെ പകർത്താൻ കഴിയൂ

കവിതകൾ
***********-
1
മരണപ്പെട്ടവർ
നിശബ്ദരായി
നടന്നു പോകുകയാണ്.
ഞാൻ അവരെ
ആറടിത്താഴ്ചയിൽ. ഭൂമിക്കടിയിലേക്ക്
ആഴ്ത്തിക്കിടത്തിയതാണ്.

മരണപ്പെട്ടവർ
നടന്നുപോകുന്നു
ഒച്ചയുണ്ടാക്കാതെ.
ഞാൻ
തവിട്ടു നിറമുള്ള
ഒരു കുന്നിലേക്ക്
കയറി.
മരണപ്പെട്ടവർ
പതുക്കെ
നടന്നുപോകുന്നു
ഇപ്പോഴും

2

അതുകൊണ്ടുതന്നെ
ഒരു പകലിൽ
ആകാശത്താൽ
ക്ഷീണിതനായി
നക്ഷത്രവ്യൂഹത്താൽ
ചുറ്റപ്പെട്ട്
ഞാൻ കയ്യേറ്റം
ചെയ്യപ്പെടും.
നിഷ്പ്രഭനാക്കപ്പെടും.

3

മീനുകളുടെ
കുളത്തിലേക്ക്
ഞാൻ
കാലെടുത്തു വച്ചു.
തണുപ്പിലേക്ക്..
ഞാനും
രക്തം തണുത്തു
മൂകനായ് തീരും.

4.

മരിച്ച മനുഷ്യൻ
ഇപ്പോഴും ആ
തെരുവിൽ
ഉണ്ട്.
രക്തം വാർന്ന് പോകുന്ന
അവന്റെ ശിരസ്സ്
അവരൊരു ചാക്ക് കൊണ്ട്
മൂടുന്നു.
അത് തൂവുന്നുണ്ട്.
ഓടകളും നടവഴികളും
ഇരുണ്ട് കിടപ്പാണ്.
അവന്റെ ഭാര്യ
അത്താഴവും തയ്യാറാക്കി
മേശയും ഒരുക്കി
ജനൽപ്പടിയിൽ
കാത്തിരിപ്പാണ്.
തണുപ്പിനെ കീറി
മുറിച്ച്
അവൻ
വരുന്നതും കാത്ത്

:രോഷ്‌നി സ്വപ്ന

Related Posts

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

മേഘ്ന രാജ് അമ്മയായി

Comments Off on മേഘ്ന രാജ് അമ്മയായി

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

Comments Off on മരിച്ചവളുടെ ഫേസ്ബുക്കുമായി പാര്‍വ്വതി.

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

Comments Off on കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Create AccountLog In Your Account%d bloggers like this: