Breaking :

മെഹബൂബിൻ്റെ ഓർമദിനം ഇന്ന്

നീലക്കുയിൽ‍’ എന്ന ചിത്രത്തില്‍ പി.ഭാസ്‌കരന്‍ എഴുതി കെ.രാഘവന്‍ ഈണം പകര്‍ന്നു മെഹബൂബ് പാടിയ ‘മാനെന്നും വിളിക്കില്ല’ എന്ന ഗാനം ആ ചിത്രത്തിലെ മറ്റു ഗാനങ്ങളെപ്പോലെ തന്നെ സൂപ്പര്‍ ഹിറ്റ് ഗാനമായിരുന്നു…. “നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍…” എന്ന അഗാധമായ വിഷാദം ശ്രോതാക്കളില്‍ ഉണര്‍ത്തുന്ന ഗാനം പാടിയ മെഹബൂബ് കോമഡിപ്പാട്ടുകളില്‍ ടൈപ്പ് ചെചെയ്യപ്പെടുകയായിരുന്നു. ‘നായര് പിടിച്ച പുലിവാലി’ലെ “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” ഇത്രയും ഗാംഭീര്യത്തോടെ പാടാന്‍ മറ്റാര്‍ക്കും കഴിയില്ല.ഡോക്ടര്‍ എന്ന ചിത്രത്തിലെ ദേവരാജന്റെ ഈണത്തില്‍ പാടിയ “വണ്ടീ വണ്ടീ നിന്നെപ്പോലെ വയറില്‍ എനിക്കും തീയാണ്…” എന്ന ഗാനത്തില്‍ അദ്ദേഹം സ്വന്തം ജീവിതമാണ് പാടിയത്…

കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…’ മെഹബൂബിൻ്റെ സ്മരണ തുടിക്കുന്ന ഗാനം… .
ഇടയിൽ മെഹബൂബിന് ഇടം നൽകിയത്. തുടർന്ന് ബാബുരാജ്, കെ. രാഘവൻ, ദേവരാജൻ, ആർ. കെ. ശേഖർ തുടങ്ങി പ്രഗല്ഭരുടെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ. പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ചുരുക്കം ഗായകരിലൊരാളാണ് മെഹബൂബ്. പി. ഭാസ്കരന്റെ രചനയിലാണ് അദ്ദേഹം കൂടുതലായും പാടിയത്. തമാശരൂപേണയുള്ള ഗാനങ്ങളായിരുന്നു ഇവയിൽ മിക്കതും. സിനിമയിൽ പാടിയതിലും എത്രയോ കൂടുതൽ ഗാനങ്ങൾ സ്വകാര്യവേദികളിലും നാടകങ്ങളിലും മെഹബൂബ് പാടിയിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. മേപ്പള്ളി ബാലൻ എന്ന സുഹൃത്താണ് ഈ ഗാനങ്ങളിൽ പലതിനും സംഗീതം നൽകിയത്.

“മാനെന്നും വിളിക്കില്ല…”(നീലക്കുയിൽ), “തപസ്സു ചെയ്തു തപസ്സു ചെയ്തു…”(മിന്നാമിനുങ്ങ്‌), “ഹാലു പിടിച്ചൊരു പുലിയച്ഛൻ….”, “കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം…” (നായരു പിടിച്ച പുലിവാൽ), “വെളിക്കു കാണുമ്പം…” (ഉമ്മ),”നയാ പൈസയില്ല…”, “ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ…”, “നീയല്ലാതാരുണ്ടെന്നുടെ…” (നീലിസാലി),”കണ്ടം വെച്ചൊരു കോട്ടാണ്‌….”,”ആട്ടെ പോട്ടെ ഇരിക്കട്ടെ ലൈലേ…”, സിന്ദാബാദ്‌ സിന്ദാബാദ്‌ സ്വന്തംകാര്യം….(കണ്ടം വച്ച കോട്ട്‌),”അന്നത്തിനും പഞ്ഞമില്ല….”,”കണ്ണിനകത്തൊരു കണ്ണുണ്ട്‌…”(ലൈലാ മജ്‌നു), “വണ്ടീ പുക വണ്ടീ….”, “കേളെടി നിന്നെ ഞാൻ…” (ഡോക്‌ടർ), “എന്തൊരു തൊന്തരവ്‌…”(മൂടുപടം), “പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ!” (‘രാരിച്ചൻ എന്ന പൗരൻ’) തുടങ്ങി അനേകം ഗാനങ്ങളിലൂടെ മെഹബൂബ്‌ മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു!

“നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ…”:

“പണ്ട് പണ്ട് പണ്ട് നിന്നെ കണ്ട നാളയ്യാ”:

എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യവേദികളുലും മാത്രമായി ഒതുങ്ങിക്കൂടി. അവസാനകാലത്ത് രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22ന് അന്തരിച്ചു.
__________
കടപ്പാട് :ആർ. ഗോപാലകൃഷ്ണൻ

Related Posts

‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

Comments Off on ‘മുന്താനെ മുടിച്ച്’മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം വീണ്ടും

മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

Comments Off on മുല്ലനേഴി മാഷിനെ ഓർക്കുമ്പോൾ….. പ്രത്യുഷ് മുരളി.

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

Comments Off on ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

Comments Off on ദശരഥത്തിന്റെ തുടർക്കഥയാണ് പാഥേയം: വിജയ് ശങ്കര്‍ ലോഹിതദാസ്

അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട് : ശ്രേയ ഘോഷാൽ

Comments Off on അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട് : ശ്രേയ ഘോഷാൽ

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

Comments Off on രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു; നായകനായി ആസിഫ് അലി

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ് ജിതേഷേട്ടൻ :വിയോഗം തീരാനഷ്ട്ടം സംവിധായിക ലീല

Comments Off on കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ് ജിതേഷേട്ടൻ :വിയോഗം തീരാനഷ്ട്ടം സംവിധായിക ലീല

സായ് പല്ലവി കൊറിയോഗ്രാഫിയിലേക്കും

Comments Off on സായ് പല്ലവി കൊറിയോഗ്രാഫിയിലേക്കും

ഹിറ്റായി ‘മറ്റൊരു കടവില്‍ കുളിസീന്‍ 2

Comments Off on ഹിറ്റായി ‘മറ്റൊരു കടവില്‍ കുളിസീന്‍ 2

Create AccountLog In Your Account%d bloggers like this: