കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

നടൻ കരമന ജനാർദ്ദനൻ നായർ വിടപറഞ്ഞിട്ടു ഇന്ന് ഇരുപത് വർഷം. വിടപറഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും മലയാളികൾക്ക്എന്നും ഓർമ്മിക്കാൻ പാകത്തിലുള്ള ഒരു പിടി നല്ല കഥാപാത്രങ്ങൾ ബാക്കി വെച്ചാണ് അദ്ദേഹം തിരശീലക്കു പിന്നിലേക്ക് നടന്നു മറഞ്ഞത് .
തിരുവനന്തപുരം ജില്ലയിലെ കരമന എന്ന സ്ഥലത്തു രാമസ്വാമി അയ്യരുടെയും ഭാർഗവി അമ്മയുടെയും മകനായി ജനിച്ച കരമന വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായതിലൂടെ ആണ് പ്രശസ്‌തനായത് .1981 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകനായിരുന്നു കരമന ജനാർദ്ദനൻ നായർ. കാലഘട്ടത്തിലെ മാറ്റങ്ങളോട് മുഖം തിരിച്ചു കൊണ്ട് നാശോന്മുഖമായി കൊണ്ടിരിക്കുന്ന ഫ്യുഡലിസത്തിൽ, അഭിരമിക്കുന്ന നിഷ്ക്രിയനായ ഉണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ കരമന ഭംഗിയായി അവതരിപ്പിച്ചു.

ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ കരമന “വൈകി വന്ന വെളിച്ചം”, നിന്റെ രാജ്യം വരുന്നു തുടങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങൾക്ക് പുറമെ മറ്റു പല സമിതികളുടെ നാടകങ്ങളിലും സജീവമായിരുന്നു .

1999 ൽ പുറത്തിറങ്ങിയ എഫ്ഐ.ആർ ആയിരുന്നു കരമനയുടെ അവസാന ചിത്രം.ഇരുന്നൂറോളം സിനിമകളിലായി ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സിനിമയുടെ വെള്ളി വെളിച്ചതിനുമപ്പുറം മലയാളിയുടെ ജീവിത പരിസരങ്ങളിൽ എന്നും ജീവിക്കുന്നതായിരുന്നു .

ഒഴിവുകാലം,വെള്ളാനകളുടെ നാട്, ധ്വനി തുടങ്ങിയ സിനിമകളിൽ അദ്ദേഹം മികച്ച അഭിനയമുഹൂർത്തങ്ങൾ കാഴ്ച്ചവെച്ചു. പൊന്മുട്ടയിടുന്ന താറാവിലെ കരമനയുടെ ഹാജിയാർ വേഷം വളരെ പ്രേക്ഷക പ്രീതി നേടിയതായിരുന്നു.
കരമനയുടെ മകൻ സുധീർ കരമന മലയാളസിനിമയിലെ പ്രമുഖ താരം ആണ് .

: സനിത അനൂപ്

Related Posts

ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

Comments Off on ഇ .എം .എസ്‌. സ്‌ക്വയർ ഇന്ന്‌ തുറക്കും

കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

Comments Off on കരിപ്പൂർ വിമാനപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

Comments Off on തിരുവനന്തപുരത്ത് ഒരു കോവിഡ് മരണം കൂടി

രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

Comments Off on രാജമല ; മരണം 26 , മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

Comments Off on അഞ്ചു രൂപ മാസ്കുമായി കൊടുങ്ങല്ലൂർ ടീം

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

Comments Off on കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു:മരണം 16 ആയി

ആരാകും വിജയികൾ ..? സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം 12 .30 ന്

Comments Off on ആരാകും വിജയികൾ ..? സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം 12 .30 ന്

ജില്ലയിൽ 129 പേർക്ക് കോവിഡ്; 110 പേർക്ക് രോഗമുക്തി

Comments Off on ജില്ലയിൽ 129 പേർക്ക് കോവിഡ്; 110 പേർക്ക് രോഗമുക്തി

കേരള ഷോളയാർ ഡാം തുറന്നു

Comments Off on കേരള ഷോളയാർ ഡാം തുറന്നു

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

Comments Off on കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം : തിരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

Comments Off on കണ്ടശാംകടവ് മാർക്കറ്റിൽ കർശന നിയന്ത്രങ്ങൾ

Create AccountLog In Your Account%d bloggers like this: