ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

ആ ചിരി നിലച്ചിട്ട് ഇന്ന് നാലു വര്ഷം .വരയും ചിരിയും ചിന്തയും ആയിരുന്നു മലയാളികൾക്ക് ടോംസ് .ബോബനും മോളിയും പിന്നെ ചേട്ടത്തിയും ചേട്ടനും ഉണ്ണിക്കുട്ടൻ അപ്പിഹിപ്പി കുഞ്ചുക്കുറുപ്പ് ഒക്കെ ടോംസിന്റെ വരയും ചിന്തയും ആയിരുന്നു .നമ്മുടെ ചുറ്റുവട്ടത്തെ ഇത്രമേൽ ചേർത്ത് നിർത്തിയ ഹാസ്യം വേറെ ഉണ്ടാകുമോ എന്ന് സംശയമാണ് .ചെറുപ്പത്തിൽ ആകെ അറിയാവുന്ന ക്രിക്കറ്റ് കളിക്കാരൻ കപിൽ ദേവ് ആയിരുന്നു എന്ന പോലെ ആകെ അറിയാവുന്ന കാർട്ടൂണിസ്റ്റ് ടോംസ് ആയിരുന്നു .ഓർമയിൽ ഉള്ള ഏക കാർട്ടൂണും ബോബനും മോളിയും തന്നെ .


പാചകത്തിൽ പിന്നിലും വാചകത്തിൽ മുന്നിലും ആയ എന്നെ എപ്പോഴും ചാച്ചൻ പറഞ്ഞു കളിയാക്കുന്ന ഒരു സീൻ ഉണ്ട് ബോബൻ മോളിയിൽ .ഒരീസം ബോബൻമോളിയുടെ പപ്പാ ഇറച്ചി വാങ്ങി കൊണ്ടുവന്നു .രണ്ടാളും കൂടി പാചകബുക്ക്നോക്കി അസാധ്യ പാചകത്തിലാണ് .ബുക്കിൽ പറഞ്ഞ എല്ലാ കാര്യവും ചെയ്യ്ത് .ഒരുപാട് നേരം കഴിഞ്ഞിട്ടും ഇറച്ചിക്കറിയുടെ മണം വരുന്നില്ല .ബോബനും മോളിക്കും ആകെ ഡൌട്ട് അടിച്ചു. പൊരിഞ്ഞ ആലോചനകൾക്കൊടുവിൽ ആണ് അവർ ആ സത്യം കണ്ടെത്തിയത് .ബുക്കിൽ ഇറച്ചി ചേരുവകൾ മാത്രേ ഉണ്ടായുള്ളൂ . തീ കത്തിക്കാൻ പറയാത്തതുകൊണ്ട് നുമ്മടെ ടീമ്സ് തീ കത്തിചില്ലായിരുന്നു .ഇപ്പോഴും എന്റെ കുക്കിങ്ങിനു വീട്ടിൽ പറയുന്ന ഒരു കഥ ഇതാണ് .


നിങ്ങൾക്കും കാണും ഇതുപോലെ ഒരു ബോബൻ മോളി ഓർമ്മ .മോളിയുടെ ഉടുപ്പ് ഒക്കെ ഇപ്പോഴും ഓർത്താൽ ഒറ്റക്കിരുന്നു ചിരിച്ചു ചാവും ഞാൻ .
ചിരിയും ചിന്തയും ആയിരുന്നു ടോംസ് നിങ്ങൾ ഞങ്ങൾക്ക് .
:സനീത 

Related Posts

കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

Comments Off on കെ. രാഘവൻ മാസ്റ്റർ ഓർമ്മദിനം

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

Comments Off on മലയാളത്തിന്റെ മുഖശ്രീ : ശ്രീവിദ്യ

ഓർമയുടെ ഫ്രെമിൽ ഒരു ശരത്കാലം

Comments Off on ഓർമയുടെ ഫ്രെമിൽ ഒരു ശരത്കാലം

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

ചില അംബികവിശേഷങ്ങൾ ….

Comments Off on ചില അംബികവിശേഷങ്ങൾ ….

ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

Comments Off on ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

ഒരു ഗന്ധർവന്റെ കുറുമ്പുകൾ :മോഹൻലാൽ ഓർമകളിൽ സത്യൻ അന്തിക്കാട്

Comments Off on ഒരു ഗന്ധർവന്റെ കുറുമ്പുകൾ :മോഹൻലാൽ ഓർമകളിൽ സത്യൻ അന്തിക്കാട്

Create AccountLog In Your Account%d bloggers like this: