തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

Comments Off on തൃശ്ശൂർ പൂരമഹിമ :കെ .ജി അനിൽകുമാർ

തൃശൂർ പൂരം ഉൽസവാഘോഷങ്ങൾ ഈ വർഷം വേണ്ടെന്ന് വയ്ക്കുമ്പോൾ മുൻ വർഷങ്ങളിലെ പൂരത്തിനു പിന്നിലുള്ള കാര്യങ്ങളിലേക്ക് എത്തി നോക്കുകയാണ്.

ലോകം കണ്ടിരുന്ന പൂരം അതിന്റെ പരിപൂർണ്ണതയിൽ എത്തി നിൽക്കുന്നതിന് കുറെയധികം പേരുടെ വൈഭവത്തിൻ്റെയും രാപ്പകലിലിലാത്ത പ്രയക്തത്തിൻ്റെയും ഫലമാണ്..

പൂര കൊടിയേറ്റത്തിന്റെ ശുഭമുഹൂർത്തം കൂറിക്കലിൽ തുടങ്ങുന്നു ഒന്നൊന്നായി.

ഒരോ ക്ഷേത്രങ്ങൾക്കും സമയക്രമങ്ങൾ ഉണ്ട്.(ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിൽ ക്രമീകരിപ്പെട്ടത്)

തൃശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റം ലാലൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിനായതു കൊണ്ടു തന്നെ അതി രാവിലെയുള്ള ശുഭമുഹൂർത്തമാണ് എടുക്കുക തൃശൂർ പൂരത്തിന്റെ വരവറിയിച്ച് ചെണ്ട പുറത്ത് കോല് വയ്ക്കുന്നതും ലാലൂർ ശ്രീകാർത്ത്യായനി ദേവി ക്ഷേത്രനടയിലാണ്.

നാട്ടിലെ തൊടിയിലെ കവുങ്ങ് കണ്ടെത്തി ദേശത്തത്തെ ആശാരിയെ കാണിപ്പിച്ച് “ഇതുമതി കൊടിയേറ്റാൻ ” എന്ന് തീർച്ചപ്പെടുത്തി, വൃക്ഷത്തെ പൂജിച്ച് ക്കൊടിയേറ്റ ദിവസത്തിനു മുൻപായി മുറിച്ച് ഭൂമിയിൽ സ്പർശിക്കാതെ ക്ഷേത്രാങ്കണത്തിലെത്തിച്ച് പ്രത്യേകം തയ്യാറാക്കിയ കവണികളിൽ വച്ച് സമർപ്പിച്ച് ദേശത്തുകാർ മടങ്ങുന്നു.

ദേശത്തെ ആശാരി
കവുങ്ങിനെ കൊടിമരമാക്കി ഒരുക്കിയെടുക്കുന്നു.

നാട്ടുകാർ അലങ്കാരങ്ങൾ ചാർത്തി കൊടിമര പൂജയ്ക്കു ശേഷം കൊടിയേറ്റത്തിന് തയ്യാറെടുന്നു. കൊടിക്കൂറ തയ്യാറാക്കുന്നതും തട്ടകത്തുകാർ തന്നെ.

പൂരം തുടക്കമാകുന്നതിനു മുൻപേ തന്നെ ക്ഷേത്രത്തിനു ചുറ്റുമുള്ള അവശേഷിക്കുന്ന പാടങ്ങളിൽ കൊയ്തതിൽ ഒരു വിഹിതം ക്ഷേത്രനടയിൽ കാഴ്ചവയ്ക്കുന്ന നെൽപ്പറകൾ കൊണ്ട് സമ്പന്നമാകാറുണ്ട്.

ഒരോ ഒരുക്കങ്ങളിലും കണിശതയോടു കൂടിയുള്ള നീക്കങ്ങളും ഒരോ സെക്കൻറിലും വിലയിരുത്തി മുന്നോട്ട് പോകുന്ന ഒരു കൂട്ടം ആളുകൾ പൂരമടുക്കുന്ന സമയങ്ങളിൽ ഒത്തുചേരാറുണ്ട്…

എത്രയെത്ര കാര്യങ്ങളാണ് ഒരോരുത്തരുരും ഏറ്റെടുത്ത് ചെയ്യുന്നതെന്നു പോലും അറിയില്ല. എല്ലാവരും പൂരാഘോഷങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങളായതുകൊണ്ട് ഇത് എന്റെതു കൂടെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ അലിയുമ്പോൾ പൂരം അത് സ്വാർത്ഥകമാകുന്നു

കൊടിയേറ്റ ദിവസം തന്നെ നല്ലൊരു മേളം അമ്പലമുറ്റത്ത് അരങ്ങേറും.. ശീവേലി ആറാട്ട് തുടങ്ങി ക്ഷേത്ര ചടങ്ങുകൾ അനവധിയാണ്. കൊടിയേറ്റം മുതൽ കൊടിക്കൽ പൂരം(കൊടിയിറക്കുന്ന ചടങ്ങ് ) വരെ ഏഴ് ദിവസങ്ങളിൽ വിശേഷാൽ ചടങ്ങുകളാൽ സമൃദ്ധമാണ് ക്ഷേത്രം….

വെടിക്കെട്ട് ഈ ക്ഷേത്രത്തിൽ ഇല്ലാത്തതിനാൽ ആചാരപരമായി കതിന നിറച്ചാണ് പൊട്ടിക്കുക..വളരെയേറെ നിയന്ത്രണമുള്ളതിനാൽ ക്ഷേത്രത്തിലേക്ക് വർഷങ്ങളായി കരിമരുന്ന് തരുന്നത് അടുത്തു തന്നെയുള്ള പടക്ക കടക്കാരനാണ്.

ക്ഷേത്രത്തിൽ കതിന ശേഖരം കുറവായതുകൊണ്ട് കൂടുതൽ കതിനകൾക്കായി തൊട്ടടുത്ത ക്ഷേത്രങ്ങളെയാണ് ആശ്രയിക്കാറ്. ഇതു പോലെ തീവെട്ടിക്കും മറ്റു ക്ഷേത്രങ്ങളെ തന്നെയാണ് ആശ്രയിക്കാറ്.

ക്ഷേത്ര ചടങ്ങുകൾക്കാവശ്യമായ വസ്ത്രം ദേവി തിടമ്പിലേക്കുള്ള ആടകൾ കോലത്തിൽ മാല നിരവധിയായ കാര്യങ്ങൾ എല്ലാ വർഷവും മുടക്കമില്ലാതെ ഭക്തർ നൽകുന്നു

നാട്ടിലെ തന്നെ തെങ്ങുകളിൽ നിന്ന് മുറിച്ചെടുക്കുന്ന കുരുത്തോലകൾ തോരണങ്ങളായി രൂപപ്പെടുത്തി കെട്ടുന്നതിൽ പോലും പൂരത്തിലെ നാട്ടുകാരുടെ ഭാഗധേയത്വം ഒളിഞ്ഞിരിക്കുന്നുണ്ട്.

കുരുത്തോലയുള്ള തെങ്ങുകൾ ആഴ്ചകൾക്കു മുൻപേ കണ്ടെത്തിവയ്ക്കുന്നതും ഒരു ഡ്യൂട്ടിയാണ്. ക്ഷേത്രം അലങ്കരിക്കുന്നതിന് വൈദ്യുത ദീപാലങ്കാരങ്ങളും ദേവി എഴുന്നുള്ളന്ന വഴികളിൽ മാല ബൾബുകളും തോരണങ്ങളും കാഴ്ചപറകളും ഒരുക്കി സ്വീകരിക്കാൻ ആബാലവൃദ്ധം ജനങ്ങൾ ഒരുമയോടെ ഒത്തുചേരുന്നു

പൂരത്തിന്റെ നോട്ടീസ് ഒരുക്കൽ അതിസങ്കീർണ്ണം തന്നെ ഒരു പുള്ളി വള്ളി വിട്ടു പോകാതെ എല്ലാം പ്രൂഫ് നോക്കി ക്രോസ് ചെക്ക് നടത്തുന്നതിന്റെ പണി ചില്ലറയല്ല. ഒപ്പം ബാഡ്ജ് തയ്യാറാക്കൽ വാഹനങ്ങൾക്കുള്ള പാസ്, മേളക്കാർക്കും മറ്റുള്ളവർക്കുമുള്ള ഭക്ഷണം വെള്ളം എന്നിവയുടെ ക്രമീകരണങ്ങൾ സമാന്തരമായി തന്നെ നടക്കുന്നു..

ഫോട്ടോ കടപ്പാട് പ്രണാമം സ്റ്റുഡിയോ അയ്യന്തോൾ

നാദസ്വരത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവി ലാലൂരിൽ നിന്നും എഴുന്നള്ളി ശ്രീ വടക്കുംനാഥന്റെ നടുവിലാലിൽ നിന്ന് ചെണ്ടമേളത്തോടെ കൊട്ടി കയറുന്നു – രണ്ടു നേരവും.

റോഡിലൂടെ നടക്കുമ്പോൾ ആനകൾക്ക് ചൂട് ഏൽക്കാതിരിക്കാനായി റോഡിൽ വെള്ളം പമ്പ് ചെയ്ത് മനസ്സ് തണുപ്പിക്കുന്നവർ..

ചെറിയ ചെറിയ കാര്യങ്ങളാണെങ്കിൽ പോലും എണ്ണിയാലൊടുങ്ങാത്ത പ്രവർത്തികളുടെ സമ്മേളനം കൂടിയാണ് ഒരോ പൂരക്കാലവും..

കൊടിയേറ്റത്തിനുള്ള നല്ല സമയം കണ്ടെത്തി കുറിച്ച് വാങ്ങി കഴിഞ്ഞാൽ പിന്നെ എണ്ണയിട്ട യന്ത്രം പോലെ എല്ലാവരും ചലിക്കുന്നു. ഒരു പിഴവ് വരാൻ അനുവദിക്കാതെ തന്നെ..

എല്ലാത്തിലുമുള്ള സമയക്രമം കൃത്യമായി പാലിക്കേണ്ടതുകൊണ്ട് വളരെയധികം ശ്രദ്ധ അധികാരികളിൽ നിന്നും ലഭിക്കുന്ന സമയക്രമത്തിന് കൊടുക്കാറുണ്ട്..

ആനകൾക്കും പാപ്പാൻമാർക്കും ഇതിന്റെ ഗൗരവം മനസ്സിലാകാത്തതു കൊണ്ടു തന്നെ പലപ്പോഴും അവിചാരിതമായ കാരണങ്ങളാൽ സമയ കാര്യത്തിൽ പാളിച്ചകൾ പറ്റാറുണ്ട്..

നാട്ടിൽ നിന്ന് പിരിച്ചെടുക്കുന്ന അമ്പതും നൂറുമായ സംഭാവനകൾ ചെറിയ കാര്യങ്ങൾക്കായി വിനിയോഗിക്കുമ്പോൾ തന്നെ ഒരിക്കലും തീർന്നു പോകാത്ത തരത്തിൽ അതിങ്ങനെ വന്നു ചേർന്നു കൊണ്ടേയിരിക്കും.

എല്ലാ കാര്യങ്ങളും കൊടിയേറ്റത്തിനു മുൻപേ ഒരുക്കിയും സ്വരൂപിച്ചും വയ്ക്കേണ്ടതുകൊണ്ട് വളരെ മുൻകൂട്ടി ഈക്കാര്യങ്ങളിൽ സജീവമാകേണ്ടണ്ടതുണ്ട്

ക്ഷേത്ര ചടങ്ങുകൾക്കാവശ്യമായ പുഷ്പങ്ങൾ ചമയഅലങ്കാരങ്ങൾ നെയ്യ് ഉണക്കലരി… നീണ്ടുപോകുന്ന ലിസ്റ്റ് തന്നെയുണ്ട്..

പൂജയ്ക്കായി ക്ഷേത്രം തന്ത്രിയെ ക്ഷണിക്കൽ അവർക്കായി വാഹനം തരപ്പെടുത്തൽ….. മറ്റ് ക്ഷേത്രങ്ങളിലെ ഭാരവാഹികൾ, ഉദ്യോഗസ്ഥർ,മുതിർന്നവർ….. തുടങ്ങിയവരെ ക്ഷണിക്കൽ… ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫോറസ്റ്റിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കൽ ഇങ്ങിനെ ബഹുവിധ കാര്യങ്ങൾ നടപ്പിലാക്കൽ… ഒരുക്കങ്ങൾ ജനങ്ങളെ അറിയിക്കാൻ എത്തുന്ന മാധ്യമ പ്രവർത്തകക്കു മുന്നിൽ ഒരുക്കങ്ങൾ വിശദീകരിക്കൽ…

പൂരം അതിന്റെ പരിസമാപ്തിയിലെത്തി കഴിയുമ്പോൾ മറ്റൊരാളിൽ കാണുന്ന ആനന്ദമാണ് ഒരോ പൂരപ്രേമിയുടെ നിർവൃതി.

കൂട്ടായ പ്രവർത്തനത്തിന്റെ നേർക്കാഴ്ചകൾ കൂടിയാണ് പൂരം
ശരിക്കും ഈ പൂര നടത്തിപ്പിനായി തനവും(തനു) മനവും ധനവും തന്ന് കൂടെ കട്ടയ്ക്ക് നിൽക്കുന്നവർ തന്നെയാണ് ശരിക്കും ഹീറോസ്..

പകർച്ചവ്യാധിയുടെ ഭീകരതയാൽ ഇത്തവണ ആഹ്ളാദങ്ങളൊക്കെയും മാറ്റി വയ്ക്കുന്നു അടുത്ത പൂരത്തിനായി… തൃശൂർ ഭാഷയിൽ പറഞ്ഞാൽ…

“..ഡാ കോവിഡേ നിന്നെ പിന്നെ എടുത്തോളാം…”

 

:K.G ANILKUMAR

 

Related Posts

പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

Comments Off on പ്രായം തോല്‍ക്കും ലുക്കിൽ മമ്മൂട്ടി : വർക്ക്‌ @ഹോം

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

Comments Off on ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

Comments Off on സിനിമയില്‍ എനിക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ചിലരുണ്ട് : എ.ആര്‍ റഹ്മാന്‍

പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

Comments Off on പ്രിയപ്പെട്ട ലോഹി…..ഓർമ്മപ്പൂക്കൾ

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

“വാവാ സുരേഷ് മോഡ് ഓണ്‍” :ടോവിനോയുടെ പാമ്പ് വീഡിയോ വൈറൽ

Comments Off on “വാവാ സുരേഷ് മോഡ് ഓണ്‍” :ടോവിനോയുടെ പാമ്പ് വീഡിയോ വൈറൽ

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

Comments Off on അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു;  സിദ്ധാര്‍ഥ് ഭരതന്‍

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

ജാഗ്രതയോടെ… ഏവർക്കും ഓണം ആശംസകൾ

Comments Off on ജാഗ്രതയോടെ… ഏവർക്കും ഓണം ആശംസകൾ

ടാറ്റുക്കാരുടെ ശ്രദ്ധക്ക്

Comments Off on ടാറ്റുക്കാരുടെ ശ്രദ്ധക്ക്

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Create AccountLog In Your Account%d bloggers like this: