ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

Comments Off on ആനകളും അമ്പാരിയുമില്ലാതെ ഇന്ന് പൂരം

ആഘോഷങ്ങളില്ലാതെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി തൃശ്ശൂര്‍ പൂരം ഇന്ന്. കൊറോണയെതുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് പൂരവും ഉപേക്ഷിച്ചത്. ഒമ്പതുമണിയോടെ താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടച്ചു. ഒരു ആനയെ മാത്രം വെച്ച് പൂരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. ലോക്ക്ഡൗണ്‍ രാജ്യത്ത് രണ്ടാഴ്ച കൂടി നീട്ടുകയും ചെയ്തു

കഴിഞ്ഞ കൊല്ലം ആളും ആര്‍പ്പുവിളികളുമായി നിറഞ്ഞുനിന്ന വടക്കുംനാഥ ക്ഷേത്രവും സമീപ പ്രദേശങ്ങളും ഇന്ന് നിശബ്ദമാണ്. ഒരുപൂരം മുതല്‍ അടുത്ത പൂരം വരെയെന്ന തൃശ്ശൂര്‍കാരുടെ കാലഗണനയെയാണ് ഈ നിയന്ത്രണങ്ങള്‍ താളം തെറ്റിച്ചിരിക്കുന്നത്. എങ്കിലും ആളുകള്‍ ഈ യാഥാര്‍ഥ്യത്തോട്‌ പൊരുത്തപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

തിരുവമ്പാടി, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 10 ക്ഷേത്രങ്ങളാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാന്‍ എത്തുന്നതോടു കൂടി ആരംഭിക്കുന്ന പൂരം അടുത്ത ദിവസം ഉച്ചയോടുകൂടിയാണ് അവസാനിക്കുക.

പൂരവുമായി ബന്ധപ്പെട്ട് വലിയ താന്ത്രിക ചടങ്ങുകള്‍ അധികമില്ല. പൂരം കൊടിയേറിയതിന് ശേഷം മറ്റ് ദിവസങ്ങളിലെല്ലാം ആറാട്ട് നടക്കും. ഇതല്ലാതെ പ്രധാനപ്പെട്ട മറ്റ് ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുന്നില്ല. ഇക്കാരണത്താലാണ് ഇന്ന് ഒമ്പതുമണിയോടുകൂടി ക്ഷേത്രം അടയ്ക്കുന്നത്.

മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങി തൃശ്ശൂര്‍ പൂരത്തിന്റെ അടയാളങ്ങള്‍ ഒന്നുംതന്നെ ഇത്തവണയില്ല. ചരിത്രത്തിലെ അപൂര്‍വതയായി ഇത് രേഖപ്പെടുത്തും.

Related Posts

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

Comments Off on തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ

പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

Comments Off on പടിഞ്ഞാറെകോട്ട ഷോപ്പിംഗ് കോംപ്ലക്സും ഫ്ളാറ്റും ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

Comments Off on ഇരിങ്ങാലക്കുട ട്രിപ്പിൾ ലോക് ഡൌൺ :മാർഗ്ഗനിർദ്ദേശങ്ങൾ

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

ജില്ലയിൽ 474 പേർക്ക് കോവിഡ്

Comments Off on ജില്ലയിൽ 474 പേർക്ക് കോവിഡ്

ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

Comments Off on ബലി പെരുന്നാൾ / ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Comments Off on വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

Comments Off on തമിഴ്നടൻ ഫ്ലോറന്‍റ് സി പെരേര കൊവിഡ് ബാധിച്ച് മരിച്ചു

സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ

Comments Off on സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ

തമിഴ്ഊരിന്റെ കഥനോവുകൾ നമുക്ക് നൽകിയ മഹാനായ എഴുത്തുകാരൻ ആണ് പെരുമാൾ മുരുഗൻ:വൈശാഖൻ

Comments Off on തമിഴ്ഊരിന്റെ കഥനോവുകൾ നമുക്ക് നൽകിയ മഹാനായ എഴുത്തുകാരൻ ആണ് പെരുമാൾ മുരുഗൻ:വൈശാഖൻ

ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്

Comments Off on ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ 38 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: