കലയ്ക്ക് ലോക്ക് ഡൗണില്ല – മീനാക്ഷിയമ്മ

 

ജീവിതത്തിലെ ഓരോ ഇടനേരവും സജീവമാക്കുകയാണ് ഈ ‘അമ്മ .ലോക്ഡൗണിലും മഹാമാരിയായ കൊറോണയിലും കൈതുന്നലിൽ സജീവമായിരുന്നു ഈ വീട് .ഓരോ ഉച്ചനേരങ്ങളിലും ഇവിടെ രണ്ടും മൂന്നും മാസ്കുകൾ തുന്നിയെടുത്തു കൈതുന്നലിൽ .ഒന്നരമാസം കൊണ്ട് മാസ്കുകളും ബാഗുകളും പാവകളുമായി ഓരോരോ കലാരൂപങ്ങൾ .


വീട്ടിലേക്കു സാധനം വാങ്ങി കൊണ്ടുവന്നിരുന്ന നിറമുള്ള പ്ലാസ്റ്റിക്കവറുകൾ ഈ അമ്മയുടെ കൈകളിൽ ഭംഗിയുള്ള പൂക്കൾ ആയി മാറുന്നു.എപ്പോഴും നമ്മൾ വലിച്ചെറിയുന്ന മാങ്ങയണ്ടി എലികളായി ഇവിടെ രൂപാന്തരം വരുത്തുന്നു .വെള്ളാരം കല്ലിലും ചപ്പാത്തിക്ക് കുഴക്കുന്ന ഗോതമ്പുമാവിലും ഇവിടെ കുട്ടൂസനും മായാവിയും പിറവിയെടുക്കുന്നു .
ഉപയോഗശൂന്യമായ പഴയ ചുരിദാറും ജീൻസും ഒക്കെ ഭംഗിയുള്ള നിറചിത്രമുള്ള ലേഡീസ് ബാഗുകൾ ആയി മാറ്റപ്പെടുന്നു .ഓരോ പുല്ലിലും പൂവിലും ഇവിടെ കവിത വിരിയിക്കുന്നതു 72കാരിയായ മീനാക്ഷിയാണ് .

ഈ പ്രായത്തിലും കൈവിടാത്ത ആത്‌മവിശ്വാസമാണ് ഈ അമ്മയുടെ കൈമുതൽ .ചാലിശ്ശേരി കൊല്ലഴിപറമ്പിൽ മീനാക്ഷിയമ്മ ഈ വിദ്യകൾ ഒന്നും സാങ്കേതികമായി പഠിച്ചിട്ടില്ല .കല്യാണം കഴിഞ്ഞു വന്നത് ഒരു കലാകുടുംബത്തിൽ ആയിരുന്നു .ഭർത്താവ് അപ്പുണ്ണി മികച്ച വാദ്യ കലാകാരനായിരുന്നു .അതോടൊപ്പം ചിത്രം വരയും കലാപ്രവർത്തനങ്ങളും നടത്തിയിരുന്നു .അന്ന് മുതൽ കണ്ടും കേട്ടും പഠിച്ചതൊക്കെയും വെറുതെ ഇരിക്കുമ്പോൾ ഓരോന്നായി ഞാൻ ഇങ്ങനെ ചെയ്യ്ത് നോക്കും എന്നാണ് മീനാക്ഷിയുടെ മറുപടി .


തയ്യൽ മെഷിനെ എനിക്ക് പേടിയാണ് .എന്റെ കൈവെള്ളയിൽ അത് നിൽക്കില്ല അതുകൊണ്ടു ഞാൻ ഇപ്പോഴും സൂചിയും നൂലും ആയാണ് ഓരോന്നും ചെയ്യുക . ഇപ്പോഴും പ്ലസ്റ്റുവിനു പഠിക്കുന്ന പേരക്കുട്ടിക്ക് ചുരിദാർ ഒക്കെ തുന്നി ഉണ്ടാക്കാറുണ്ട് ഞാൻ .ആദ്യം കാണുമ്പോ ഓരോരുത്തരും ഇതൊക്കെ എങ്ങനെ എന്ന് ചോദിക്കും .
ഭർത്താവു അപ്പുണ്ണി മൂന്ന് വർഷം മുന്നേ മരിച്ചു .അപ്പോൾ മുതൽ ഒറ്റക്കുള്ള ഇരുപ്പു നേരങ്ങളിൽ ഞാൻ ഇങ്ങനെ ഓരോന്ന് പരീക്ഷിക്കും. ഇളയ മകനും കുടുംബത്തിനുമൊപ്പം അയ്യന്തോളിൽ താമസിക്കുന്ന മീനാക്ഷിയുടെ മക്കൾ കലാരംഗത്തും സിനിമയിലും സജീവമാണ് .


ന്യൂസ് പേപ്പറിൽ ഉണ്ടാക്കിയെടുത്ത കാളവണ്ടിയും പേപ്പർ പൂക്കളുമൊക്കെ ഈ വീടിന്റെ അകത്തളങ്ങളിൽ അമ്മയുടെ കരവിരുതിന്റെ തെളിവായി ഉണ്ട് .ലോക്ഡൗണിൽ ഓരോരുത്തരും മുഖത്തു വെക്കാനുള്ള മാസ്കുകൾക്കായി നെട്ടോട്ടം ഓടുമ്പോഴും അയ്യന്തോൾ ചുങ്കത്തുള്ള മഴത്തുള്ളി വീട് ശാന്തം മായിരുന്നു. കാരണം ചെറിയ കോട്ടൺ തുണികളിൽ വീട്ടുകാർക്കുള്ള മാസ്കുകൾ കൈതുന്നലിൽ ഈ ‘അമ്മ തുന്നിയെടുത്തിരുന്നു . ഈ മാതൃദിനത്തിൽ സജീവമായ ജീവിതമാണ് ഈ ‘അമ്മ നമുക്ക് തരുന്ന ജീവിതപാഠം .

സനിത അനൂപ്

Related Posts

മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

Comments Off on മൃഗാശുപത്രി മുതൽ മത്സ്യ ക്ലബ് വരെ, ഒരു കോടി രൂപ ചെലവഴിച്ച് ഇന്റീരിയർ; ഇത് മുള്ളൂർക്കര പഞ്ചായത്ത് ഓഫിസ്…

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

Comments Off on ബെന്നി ബഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞു

ചൂണ്ടൽ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ്

Comments Off on ചൂണ്ടൽ പഞ്ചായത്തിൽ 9 പേർക്ക് കോവിഡ്

കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

Comments Off on കൊടുങ്ങല്ലൂർ വടക്കേ നട സൗന്ദര്യവൽക്കരിക്കുന്നു

ജില്ലയുടെ കോവിഡ് പ്രതിരോധം:കയ്യടിച്ച് കേന്ദ്രസംഘം

Comments Off on ജില്ലയുടെ കോവിഡ് പ്രതിരോധം:കയ്യടിച്ച് കേന്ദ്രസംഘം

ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

Comments Off on ജില്ലയിൽ കോവിഡ് വ്യാപനം കുറക്കാൻ മാർഗരേഖ പുറത്തിറക്കി ജില്ലാഭരണകൂടം

ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

Comments Off on ഷൊര്‍ണ്ണൂരിലെ മേളം ഇനി ആന്‍റണി പെരുമ്പാവൂരിനു സ്വന്തം

പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

Comments Off on പച്ചക്കറിയ്ക്ക് തറവില പ്രഖ്യാപിച്ചു. കർഷകർക്ക് പുതുപ്രതീക്ഷ

യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

Comments Off on യാ​ഹൂ ഗ്രൂ​പ്പ് പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തു​ന്നു

ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

Comments Off on ഞാൻ എഴുതാത്ത അവതാരികയുമായി ഡി സി ബുക്കിന്റെ പുസ്‌തകം : എം.എന്‍ കാരശേരി

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Create AccountLog In Your Account%d bloggers like this: