വേണമെങ്കിൽ ഈ ടീച്ചർ തെങ്ങിലും കയറും .

‘ആൺകുട്ടികളാരുന്നേൽ അവരെകൂട്ടി ജോലിക്കു പോകാമായിരുന്നു’ തെങ്ങുകയറ്റ തൊഴിലാളിയായ ഗോപാലൻ ഭാര്യ ഉഷയോട് തമാശക്കാണെങ്കിലും പറഞ്ഞുപോയ ഈ വാക്കുകൾ മകൾ ശ്രീദേവിയുടെ മനസിൽ തറച്ചു. ലോക്‌ ഡൗൺ നാളുകളിൽ തെങ്ങുകയറ്റവും ഓട്ടോ ഡ്രൈവിങ്ങും പഠിച്ച്‌ കുടുംബത്തിന്‌ വരുമാനമുണ്ടാക്കുകയാണിന്ന്‌ ഈ ബിഎഡ്‌ വിദ്യാർഥിനി. പെൺകുട്ടികളാണെന്നത്‌ ഒന്നിനും പരിമിതയില്ലന്ന്‌ മലപ്പുറം ഗവൺമെന്റ്‌ കോളേജിലെ ബികോം വിദ്യർഥികളായ അനുജത്തിമാരെയും അവൾ പഠിപ്പിച്ചു. പുലർച്ചെ അച്ഛനൊപ്പം തേങ്ങയിടാൻ പോകുകയാണിപ്പോൾ ശ്രീദേവി. ‘ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ’ അത്രേയുള്ളൂ അവൾക്കത്‌.  കലിക്കറ്റ്‌ സർകലാശാല ക്യാമ്പസിൽ നിന്ന്‌ എം എ പാസായ ശ്രീദേവിക്ക്‌ ചരിത്രത്തിൽ ഗവേഷണം ചെയ്യാനും അധ്യാപികയാകാനുമാണ്‌ ആഗ്രഹം.

കാടാമ്പുഴ മുക്കലംപാട്ട്‌ വടക്കേതിൽ  ഗോപാലന്റെയും ഉഷയുടെയും മുത്തമകളായ ശ്രീദേവി ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിൽ പഠിക്കുകയാണിപ്പോൾ. മാർച്ച്‌ 11ന്‌ ഹോസ്‌റ്റലിൽ നിന്ന്‌ മടങ്ങിയെത്തിയ അവൾ ലോക്‌ ഡൗണായതിനാൽ  വീട്ടിൽ കുടുങ്ങി. മുമ്പ്‌ ട്യൂഷൻ സെന്ററിലും അക്ഷയ കേന്ദ്രത്തിലും ജോലിക്കുപോയി കുടംബത്തെ സഹായിച്ചിട്ടുണ്ട്‌ അവൾ. കോവിഡ്‌ കാലത്ത്‌ അത്തരം ജോലികളൊന്നും ചെയ്യാനാവാത്തതിനാൽ അച്ഛന്റെ തൊഴിൽ പയറ്റാൻ തീരുമാനിക്കയായിരുന്നു. അമ്മയും അനുജത്തിമാരായ ശ്രീകുമാരിയും ശ്രീകലയും എതിർത്തെങ്കിലും പിന്മാറിയല്ല. യന്ത്രം വാങ്ങി തെങ്ങിൽ കയറിയപ്പോൾ തേങ്ങയിടാൻ പഠിപ്പിച്ചത്‌ അച്ഛൻ. അയൽവക്കത്തെ താത്തയ്‌ക്ക്‌ ഇളനീർ വേണമെന്ന്‌ പറഞ്ഞപ്പോൾ അച്ഛൻ ആ ദൗത്യം മകളെ ഏൽപിച്ചു. ആദ്യം കിട്ടിയ കൂലി അച്ഛനെ ഏൽപിച്ചപ്പോൾ ആ മുഖത്ത്‌ പുഞ്ചിരി. ഇതിനിടെ അമ്മയോട്‌ വാശിപടിച്ച്‌ ഒാട്ടോ ഓടിക്കാനും  അവൾ പഠിച്ചു.

‘ഇതൊന്നും വല്യസംഭവമല്ലങ്കിലും എനിക്കിത് ഒരുപാട് സന്തോഷങ്ങൾ നല്‌കിയവയാണ്. സമൂഹം നിർമ്മിച്ചുവച്ച കാഴ്ചപ്പാടിൽ ജീവിച്ചു വളർന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കുടുംബത്തിനകത്തൂന്നും ചുറ്റുപാടിന്നും കേൾക്കുന്നുണ്ട്. എന്നാൽ ആദ്യമെല്ലാം വേണ്ടന്ന് പറഞ്ഞെങ്കിലും നമുക്ക് സാധ്യമാണന്ന് തിരിച്ചറിയുന്ന നിമിഷം ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ അമ്മേടേം അച്ഛന്റേം മകളായി ജനിച്ചത് തന്നെയാണ് ഏറ്റവും വല്ല്യ ഭാഗ്യം.’ തെങ്ങുകയറ്റം പഠിച്ചതും അതുവഴി പണമുണ്ടാക്കിയതും ഓട്ടോ ഓടിക്കാൻ പഠിച്ചതുമെല്ലാം വിവരിച്ചു ശ്രീദേവി ഫേസ്‌ ബുക്കിലിട്ട ഈ കുറിപ്പ്‌ വൈറലാണിപ്പോൾ.

#sreedevi gopalan

എന്റെ കുട്ടിക്കാലങ്ങളൊന്നും അത്ര നല്ലതായിരുന്നില്ല. ഓർക്കാൻ മാത്രം സന്തോഷങ്ങളുമില്ല. ഇടക്കൊക്കെ വിശന്നു കരഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അതൊക്ക മാറി വന്നു. എനിക്ക് ഓർമ്മവച്ച നാൾ മുതൽ അമ്മ ജോലിക്ക് പോയി കണ്ടിട്ടുണ്ട്. ഇടക്കൊക്കെ ലീവ് എടുക്കാൻ പറഞ്ഞ തന്നെ വീട്പണി, അവിടെ ഇവിടെയായി കൊടുക്കേണ്ട കാശിന്റെ കണക്ക്, അങ്ങനെ ഓരോന്ന് പറഞ്ഞു അമ്മ ജോലിക്ക് പോവും. അച്ഛന് കാലങ്ങളായി ശ്വാസം മുട്ടലുണ്ട്. പക്ഷെ അച്ഛന്റെ ജോലിക്ക് അതൊരു തടസ്സമായിരുന്നില്ല. മഴക്കാലമാകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവാറ്.

ഇടക്കൊക്കെ അനിയത്തിമാരെ നോക്കാൻ വേണ്ടി സ്കൂളിൽ പോവാൻ കഴിയാത്ത സാഹചര്യങ്ങളോക്കെ ഉണ്ടായിട്ടുണ്ട്. അവരെ സ്കൂളിൽ ചേർത്തപ്പോൾ ഞാനും പഴയപോലെ പോവാൻ തുടങ്ങി. ഞാൻ സ്കൂളിൽ ഇടക്കിടക്കു വരുന്നത് കണ്ട ശാന്ത ടീച്ചർ അന്നെനിക്കൊരു പേരിട്ടു. ഒന്നരാടം കോഴിന്ന്. പക്ഷെ ടീച്ചറ് തന്നെയാണ് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു എന്നെ ശ്രദ്ധിച്ചതും. പിന്നീട് നല്ല സമയങ്ങളായിരുന്നു. എന്റെ പ്ലസ് ടു വിനു ശേഷമുള്ള വെക്കേഷനാണ് ആദ്യമായി ഒരു ജോലിക്ക് പോകുന്നത്. ട്യൂഷൻ സെന്ററിലെ ഓഫീസിൽ. ഡിഗ്രി കഴിഞ്ഞപ്പോ അത് കാടാമ്പുഴ അക്ഷയ സെന്ററിൽ ആയി. ആദ്യമായി ശമ്പളം കിട്ടുന്നതിന്റെ സന്തോഷം അന്നാണ് അറിയുന്നത്. പ്രത്യേകിച്ച് അച്ഛനും അമ്മയ്ക്കും കൊടുക്കുമ്പോ… അനിയത്തിമാർക്ക് സ്കൂൾ ബാഗും കുടയും മേടിക്കുമ്പോഴൊക്കെ കിട്ടണ സന്തോഷം. അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല. പിന്നെ പിജി കഴിഞ്ഞു. B. Ed ഫൈനൽ സെമസ്റ്റർ പരീക്ഷ എഴുതാൻ നേരമാണ് കൊറോണ പ്രശ്നങ്ങൾ തുടങ്ങിയത്. മാർച്ച്‌ 11 ന് വീട്ടിൽ വന്നിരിക്കാൻ തുടങ്ങി. ഓൺലൈൻ മോഡൽ പരീക്ഷക്ക് ശേഷം അറിയാത്ത ഭക്ഷണങ്ങളിൽ ചിലതുണ്ടാക്കൻ പഠിച്ചു, ചെറിയ വായനകളും. 😊

നിലവിലെ സാഹചര്യത്തിൽ അച്ഛൻ മാത്രമാണ് ജോലിക്ക് പോകുന്നത്. എനിക്ക് ചെയ്യാൻ അറിയുന്ന ജോലികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയും. ഇടക്കൊക്കെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്, മൂത്തത് ഒരാൺകുട്ടി ആയിരുന്നേൽ അച്ഛന്റെ കൂടെ തേങ്ങയിടാനൊക്കെ പോയേനെന്ന്. പിന്നീട് ഓർത്തപ്പോ തോന്നി എനിക്കും ഇതൊക്ക ആയിക്കൂടെന്ന്. അങ്ങനെ അമ്മയോടും അച്ഛനോടും എനിക്ക് തേങ്ങയിടാൻ പഠിക്കണമെന്ന് പറയുന്നു. നിനക്ക് പ്പോ ഇതാണോ കണ്ടേന്ന് അമ്മ, ഇത്രേം പഠിച്ചിട്ട് ഇനി തെങ്ങ് കേറാൻ നടക്കുവാണോന്ന് അച്ഛൻ. അനക് വേറെ പണില്ലേന്ന് അനിയത്തികുട്ടി. പിന്നെ അടിയായി ബഹളായി… ഒരൂസം വൈന്നേരം അച്ഛന്റെ തളപ്പെടുത്തു ഞാൻ തെങ്ങ് കേറി നോക്കി. എന്റെ തടി വച്ചു എങ്ങനെ കേറാനാണെന്ന് എനിക്ക് തന്നെ തോന്നി. 😄അങ്ങനെ തെങ്ങ് കയറ്റ യന്ത്രം മേടിച്ചു തരണമെന്ന് പറഞ്ഞു അടിയായി. കൊറേ പറഞ്ഞപ്പോ എന്റെ വാശിക്കൊടുവിൽ ഞാനും അച്ഛനും കൂടെ പോയി മെഷീൻ മേടിച്ചു. അപ്പുറത്തെ കാക്കേടെ പറമ്പിലെ തെങ്ങിൽ കയറി പഠിക്കാനും തുടങ്ങി. ഞാൻ തെങ്ങിൽ കയറി ഒരു തേങ്ങയൊക്കെ ഇട്ടു കണ്ടപ്പോ അച്ഛനും അമ്മയ്ക്കും ചിരി. അനിയത്തിമാര് തെങ്ങിൽ കയറാൻ പരസ്പരം അടിയുണ്ടാക്കുന്നു. അങ്ങനെ അമ്മയൊഴികെ എല്ലാരും കയറി പരീക്ഷിച്ചു.🤗

ഇന്നലെ അടുത്ത വീട്ടിലെ താത്തെടെ പേരകുട്ടിക്ക് ഇളനീർ വേണന്ന് പറഞ്ഞു അച്ഛനെ വിളിച്ചു. അച്ഛൻ എന്നോട് പറഞ്ഞു. ആദ്യം നുണയാണോന്ന് ഓർത്തു. പക്ഷെ അച്ഛൻ സീരിയസ് ആണേ…😜 അങ്ങനെ ഇളനീര് ഇട്ടു… രണ്ട് തെങ്ങിൽ കയറിയതിനു 80 രൂപയും കിട്ടി. കാശ് അച്ഛനും അമ്മക്കും കൊടുത്തു. രണ്ടാളും അത് കയ്യിൽ വെക്കാൻ പറഞ്ഞു. എന്നിട്ട് വൈന്നേരം ആയപ്പോ അമ്മയോട് ചോദിച്ചു…ഒന്ന് കേറിനോക്ക്യാലോ അമ്മാന്ന്… ഒട്ടും പ്രതീക്ഷിക്കാതെ അമ്മ വന്നു കേറിനോക്കുന്നു. ഇറങ്ങിവന്നപ്പൊഴേക്കും അമ്മ പറയാ, ഇനി നീ അച്ഛന്റെ കൂടെ ജോലിക്ക് പൊക്കോന്ന്. അങ്ങനെ അമ്മ ഹാപ്പിയായി. ഇന്ന് രാവിലെ അച്ഛന്റെ കൂടെ ജോലിക്ക് പോയി 360 രൂപക്ക് ജോലി ചെയ്തു. ഇച്ചിരി പൊടിയും ചൊറിച്ചിലുമൊക്കെ കാണുന്നെ ള്ളൂ. അത് കുളിച്ച പോവൂലോ… 😊

നിലവിലെ സാഹചര്യത്തിൽ ബസ് ഇല്ലാത്തോണ്ട് എവിടെ പോണേലും ഓട്ടോ വിളിക്കണം. ഓട്ടോക്ക് ആണേൽ നല്ല ചാർജ്ണ്ട്. സ്കൂട്ടി എടുക്കുന്ന കര്യം പറഞ്ഞപ്പോ അമ്മക്ക് സ്കൂട്ടിയിൽ കയറാൻ ഇഷ്ട്ടമല്ല. പേടിയാണ്. അപ്പോഴാണ് കാർ എടുത്താലോന്ന് ആലോചിച്ചത്. അതിപ്പൊ താങ്ങൂലന്ന് ഉടനെ മറുപടിയും കിട്ടി.😊 പിന്നെന്ത് ചെയ്യുന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് അമ്മ പറയണേ, ഒരാൺകുട്ടി ണ്ടായിരുന്നങ്കിൽ മ്മക്ക് ഓട്ടോ മേടിക്കായിരുന്നുന്ന്. അമ്മയോട് ഞാൻ ഓടിച്ച മതിയോന്ന് ചോദിച്ചു. അമ്മ ചിരിച്ചു. പിന്നെ നീ ഓടിക്കോന്ന് ചോദിച്ചു. മ്മക്ക് പഠിക്കാമ്മേന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ഒരു സെക്കന്റ്‌ ഓട്ടോ മേടിക്കുന്നു. അച്ഛന്റെ സുഹൃത്ത്‌ പഠിപ്പിച്ചു തരുന്നു. ഇപ്പൊ അത്യാവശ്യത്തിനു പോകാൻ എന്റെ കൂടെ ഓട്ടോയിൽ ഇരിക്കാൻ അമ്മ റെഡിയാണ്. ഇനിയിപ്പോ തേങ്ങയിട്ട് വന്നിട്ട് ഓട്ടോ ടാക്സിയായി ഓടാൻ പോയാലോന്നൊരു ആലോചന കൂടിയുണ്ട്. അപ്പൊ ഇതൊക്കെയാണ് കൊറോണകാലത്തെ വിശേഷങ്ങൾ.

ഇതൊന്നും അത്ര വല്യ സംഭവമല്ലങ്കിലും എനിക്ക് ഇത് ഒരുപാട് സന്തോഷങ്ങൾ നല്കിയവയാണ്. സമൂഹം നിർമ്മിച്ചുവച്ച കാഴ്ചപ്പാടിൽ ജീവിച്ചു വളർന്നവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയില്ലെന്ന് കുടുംബത്തിനകത്തുന്നും ചുറ്റുപാടിന്നും കേൾക്കുന്നുണ്ട്. എന്നാൽ ആദ്യമെല്ലാം വേണ്ടന്ന് പറഞ്ഞെങ്കിലും നമുക്ക് സാധ്യമാണന്ന് തിരിച്ചറിയുന്ന നിമിഷം ഇങ്ങനെ കട്ടക്ക് കൂടെ നിക്കണ അമ്മേടേം അച്ഛന്റേം മകളായി ജനിച്ചത് തന്നെയാണ് ഏറ്റവും വല്ല്യ ഭാഗ്യം.

#sreedevi gopalan

 

Related Posts

നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു

Comments Off on നടിയെ ആക്രമിച്ച കേസ്: ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു

സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

Comments Off on സമ്പർക്ക സാധ്യതകൾ പരമാവധി ഒഴിവാക്കണം; മന്ത്രി വി.എസ്. സുനിൽകുമാർ

 കർഷകർക്ക് പ്രതീക്ഷയേകി കുന്നംകുളത്ത് കാർഷിക വിപണന കേന്ദ്രം ; ആദ്യ ആഴ്ചച്ചന്ത 27 ന് 

Comments Off on  കർഷകർക്ക് പ്രതീക്ഷയേകി കുന്നംകുളത്ത് കാർഷിക വിപണന കേന്ദ്രം ; ആദ്യ ആഴ്ചച്ചന്ത 27 ന് 

മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

Comments Off on മൃതദേഹം സംസ്കരിക്കാന്‍ ഗെയ്റ്റ് തുറന്ന് നല്‍കിയില്ല: ചാലിശ്ശേരി പള്ളിയിൽ പ്രതിഷേധം

12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

Comments Off on 12 കോടിയുടെ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ വിപണിയിലേക്ക്

‘വെള്ളരിക്കാ പട്ടണം’ വരുന്നു

Comments Off on ‘വെള്ളരിക്കാ പട്ടണം’ വരുന്നു

ടോവിനോയ്ക്കു ഒന്നരമാസത്തെ  വിശ്രമം

Comments Off on ടോവിനോയ്ക്കു ഒന്നരമാസത്തെ  വിശ്രമം

ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

Comments Off on ജില്ലയുടെ തീരദേശ മേഖലകളിൽ കർശന നിയന്ത്രണം: മന്ത്രി എ സി മൊയ്തീൻ

കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

Comments Off on കടലിളകുമ്പോൾ തീരത്തിന്‌ ഭീതി

വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

Comments Off on വടക്കുംകര ഗവ യു പി സ്‌കൂൾ ഇനി സമ്പൂർണ ഹൈടെക് സ്‌കൂൾ

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Comments Off on മൂര്‍ക്കനിക്കരയില്‍ കുടുംബശ്രീയുടെ ഫിറ്റ്‌നസ് സെന്റര്‍

Create AccountLog In Your Account%d bloggers like this: