വടക്കുംനാഥനിൽ അതിജീവനത്തിന്റെ ആൽമരം

പ്രകൃതിയുടെ തിരിച്ചുവരവിന്റെ അടയാളംപോലെ മരണമുനമ്പിൽനിന്ന് തിരിച്ചെത്തുകയാണ്‌ ഒരാൽമരം.‌   വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരനടയ്‌ക്കു മുന്നിലെ നൂറ്റാണ്ട്‌ പഴക്കമുള്ള ആൽമരം ഭരണസമിതി മുറിച്ചു മാറ്റാൻ തീരുമാനമെടുത്തതാണ്‌. ശാഖകൾ ഓരോന്നായി ഉണങ്ങിക്കരിഞ്ഞതോടെയാണിത്‌.  മൂന്നു വർഷം മുമ്പ്‌ ശാഖകൾ മുറിച്ചു. വനംവകുപ്പിന്റെ  പരിശോധനയിൽ ആൽമരം കാലഹരണപ്പെട്ടതായി കണ്ടെത്തി.  ആചാരപ്രകാരം ആൽമരം ഒറ്റയടിക്ക്‌ മുറിക്കാനാവാത്തതുകൊണ്ടാണ്‌‌‌  ശിഖരങ്ങൾ മുറിച്ചത്‌.  പ്രധാന തടി മാത്രമായി നിർത്തി.  പൂജാദികർമങ്ങൾ നടത്തി ആൽമരം പൂർണമായും മുറിച്ചു മാറ്റാനുള്ള സമയവും നിശ്ചയിച്ചു. പുതിയ ആൽമരത്തൈയും കൊണ്ടു വന്നു.
എന്നാൽ, ഇതിനിടെ ആൽമരത്തിന്റെ പ്രധാന തടിയിൽനിന്ന്‌ കിളിർക്കാൻ തുടങ്ങി. ഇതോടെ  മുറിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. വേനൽക്കാലത്ത്‌ വെള്ളം ഒഴിച്ച്‌  സംരക്ഷിച്ചു. അതിജീവനത്തിന്റെ  പ്രതീകമായി  നിരവധി ശാഖകളായി ആൽമരം തലയുയർത്തി നിൽക്കുന്നു.
 രണ്ടു പതിറ്റാണ്ട്‌ മുമ്പ്‌ ഒടിഞ്ഞുവീണ ഇലഞ്ഞി മരത്തിന്റെ സ്ഥാനത്ത്‌ പുതിയ ഇലഞ്ഞിമരവും വളർന്ന്‌ പന്തലിച്ച്‌ നിൽക്കുന്നു. ഇലഞ്ഞിത്തറ മേളം ഇവിടെയാണ്‌ നടക്കുന്നത്‌. ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന തേക്കിൻകാട്‌ മൈതാനം പച്ചപ്പിന്റെ ഇടമാണ്‌. ആൽമരം സംരക്ഷിക്കുന്നതുപോലെ സാംസ്‌കാരിക നഗരിയുടെ ഹൃദയമായ തേക്കിൻകാടിന്റെ‌ പച്ചപ്പ്‌ നിലനിർത്താനുള്ള ശ്രമത്തിലാണ്‌ ദേവസ്വം അധികൃതർ. പടിഞ്ഞാറേ ഗോപുര നടയുടെ തെക്കു ഭാഗത്ത്‌ പൂന്തോട്ടം തയ്യാറാക്കുന്ന പ്രവർത്തനവും വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്‌. തേക്കിൻകാട്‌ മൈതാനിയിലെ നിലവിലെ തകർന്ന തറകൾ ശരിയാക്കുന്ന ജോലികൾ നടന്നുവരുന്നു.

 

Related Posts

ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

Comments Off on ഇന്ന് എസ്. കെ എന്ന മാന്ത്രികസഞ്ചാരിയുടെ ഓർമ്മദിനം

ഭൂമിയിലെ മാലാഖമാർ …

Comments Off on ഭൂമിയിലെ മാലാഖമാർ …

#അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

Comments Off on #അരപ്പട്ട #കെട്ടിയ #ഗ്രാമത്തിൽ….

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

Comments Off on അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നയന്‍താരയും വിഗ്നേശ് ശിവനും

‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

Comments Off on ‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Comments Off on വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

Comments Off on ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

ദൈവതുല്യം ഈ പത്മനാഭന്‍

Comments Off on ദൈവതുല്യം ഈ പത്മനാഭന്‍

ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

Comments Off on ഒരു വടക്കന്‍ വീരഗാഥയുടെ ഹൈ ഡെഫനിഷന്‍ പതിപ്പ്

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Create AccountLog In Your Account%d bloggers like this: