ദേവസഭാതലം – ഒരു നിരീക്ഷണം….

ദേവസഭാതലം – ഒരു നിരീക്ഷണം 1990 ഇല്‍ പുറത്തിറങ്ങിയ ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ കൈതപ്രം എഴുതി രവീന്ദ്രന്‍ മാഷ്‌ സംഗീതം നല്‍കിയ ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ത്യന്‍ സംഗീതത്തില്‍ എന്നല്ല ലോക സംഗീതത്തില്‍ തന്നെ ഇങ്ങനെ ഒരു ഗാനം ഉണ്ടോ എന്ന് സംശയമാണ്. സിനിമയിൽ രണ്ടു സംഗീത ശിരോമണികൾ തമ്മിലുള്ള മൽസരമാണ് നടക്കുന്നത്. പക്ഷെ ആ മത്സരത്തില്‍ ജയിക്കുന്നത് ഇവര്‍ രണ്ടു പേരുമല്ല, മറിച്ചു സംഗീതം തന്നെയാണ്.. . അസാധ്യമായ ഒരു ആലാപന ശൈലിയാണ് ദാസേട്ടന്‍ ഈ ഗാനത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. അതുപോലെ തന്നെ മോഹൻലാൽ എന്ന നടൻ ഈ ഗാന രംഗത്തോട് എത്രമാത്രം നീതിപുലർത്തിയിരിക്കുന്നു എന്നതു വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യം ആണ് ഒന്‍പതോളം രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനത്തിനു വേണ്ടി ഉപയോഗിച്ചത്.!!! അതായത് സമ്പൂർണ്ണ രാഗങ്ങളും ഔഡവ രാഗങ്ങളും.. . ആരോഹണത്തിലും അവരോഹണത്തിലും 7 സ്വരങ്ങൾ വീതം ഉള്ള രാഗങ്ങളെ സമ്പൂർണ്ണ രാഗങ്ങൾ എന്നും , 5 സ്വരങ്ങൾ വീതം വരുന്ന രാഗങ്ങളെ ഔഡവ രാഗങ്ങൾ എന്ന് വിളിക്കുന്നു. ഈ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന രാഗങ്ങൾ എല്ലാം തന്നെ ആരോഹണ അവരോഹണം Symmetric ആണ്. അതായത് ആരോഹണത്തിലുള്ള സ്വരങ്ങൾ തന്നെ അവരോഹണത്തിലും. അന്യ സ്വരങ്ങള്‍ ഒന്നും കടന്നു വരുന്നതുമില്ല.. . അനന്തൻ നമ്പൂതിരി യാ യി മോഹൻലാൽ പാടുന്ന രാഗങ്ങൾക്കൊക്കെ ഒരു ഹിന്ദുസ്ഥാനി ഛായ രവീന്ദ്രൻ മാഷ് കൊടുക്കുന്നുണ്ട്. സംഗീത ശാസ്ത്രം അനുസരിച്ച് സപ്തസ്വരങ്ങള്‍ നമുക്ക് കിട്ടിയിരിക്കുന്നത് പ്രകൃതിയില്‍ നിന്നാണ്. ഓരോ പക്ഷി മൃഗാദികളില്‍ നിന്നുമാണ് ഈ സപ്ത സ്വരങ്ങള്‍ ഉണ്ടായിരിക്കുന്നത്.

പഞ്ചമം പാടുന്ന കുയില്‍ എന്നു പറയുന്ന പോലെ കുയിലിന്റെ സ്വരത്തില്‍ നിന്നുമാണ് ‘ പ ‘ എന്ന സ്വരം ഉണ്ടായിട്ടുള്ളത്. ഷഡ്ജം മുതൽ നിഷാദം വരെയുള്ള ഏഴു സ്വരങ്ങളേയും അവയുടെ പ്രത്യേകതകളെയും അവ പ്രതിനിധാനം ചെയ്യുന്ന പക്ഷിമൃഗാദികളെയും കുറിച്ചാണ് ദേവസഭാതലം എന്നാ ഗാനത്തിലൂടെ പറയുന്നത്. സപ്തസ്വരങ്ങളും അവയ്ക്ക് ആധാരമായ പക്ഷിമൃഗാദികളും അവ ഗാനത്തിന്റെ വരികളില്‍ വരുന്നതു എങ്ങനെയെന്ന്‍ നോക്കാം.. . ഷഡ്‌ജം ( സ ) – മയിൽ – ‘ മയൂര ‘ നാദം സ്വരമായ്.. ഋഷഭം ( രി ) – കാള – ‘ രിഷഭ ‘ സ്വരങ്ങളാല്‍ പൌരുഷമേകും… ഗാന്ധാരം ( ഗ ) – ആട് – ‘ അജ ‘ രവ ഗാന്ധാരം…. മധ്യമം ( മ ) – ക്രൗഞ്ച പക്ഷി – ‘ക്രൗഞ്ചം’ ശ്രുതിയിലുണർത്തും…. പഞ്ചമം (പ ) – കുയിൽ – ‘ പഞ്ചമം ‘ വസന്ത ‘കോകില’ സ്വനം… ധൈവതം ( ധ ) – കുതിര – ‘അശ്വ’ രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും …. നിഷാദം ( നി ) – ആന – ‘ ഗജ ‘ മുഖനാദം സാന്ത്വനഭാവം. …. ഹിന്ദോളം മുതല്‍ രേവതി വരെ ഒന്‍പതു രാഗങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ്‌ ഈ ഗാനം കമ്പോസ് ചെയ്യാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.!!!!! എന്തുകൊണ്ട് അദ്ദേഹം തോഡിയും ഹിന്ദോള വും ഒക്കെ തിരഞ്ഞെടുത്തു എന്ന് രവീന്ദ്രൻ മാഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്. . #ഹിന്ദോളം #തോഡി #പന്തുവരാളി #ആഭോഗി #മോഹനം #ഷണ്മുഖപ്രിയ #കല്യാണി #ചക്രവാകം #രേവതി. . ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം (മോഹന്‍ലാല്‍ പാടുന്നത് ) രാഗം – ഹിന്ദോളം ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം (കൈതപ്രം പാടുന്നത്) രാഗം – തോടി ഷഡ്ജം ( മയിൽ ) രാഗം – പന്തുവരാളി മയൂരനാദം സ്വരമായ് വിടരും ഷഡ്ജം അനാഗതമന്ത്രം മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം രിഷഭം ( കാള ) രാഗം – ആഭോഗി ‘ഋഷഭ’ സ്വരങ്ങളായ് പൌരുഷമേകും ശിവവാഹനമേ നന്തി ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ നന്തി ഗാന്ധാരം ( ആട് ) രാഗം – മോഹനം സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം ‘അജ’ രവഗാന്ധാരം ഗാന്ധാരം ഗാന്ധാരം ആമോദകാരക സ്വരം സുന്ദരഗാന്ധാരം ഗാന്ധാരം ഗാന്ധാരം മധ്യമം ( ക്രൗഞ്ച പക്ഷി ) രാഗം – ഷണ്മുഖപ്രിയ ‘ക്രൗഞ്ചം’ ശ്രുതിയിലുണർത്തും നിസ്വനം മധ്യമം മാധവം ശ്രുതിയിൽ ഇണങ്ങും കാരുണ്യം മധ്യമം പഞ്ചമം ( കുയിൽ ) രാഗം – കല്യാണി പഞ്ചമം വസന്ത ‘കോകില’ സ്വനം സ്വനം കോകിലസ്വനം വസന്തകോകിലസ്വനം ധൈവതം ( കുതിര ) രാഗം – കല്യാണി മേഘരാഗങ്ങളെ തൊട്ടുണരുന്നതാ മണ്ടൂകമന്ത്രം ധൈവതം ‘അശ്വ’രവങ്ങൾ ആജ്ഞാചക്രത്തിലുണർത്തും സ്വരരൂപം ധൈവതം നിഷാദം ( ആന ) രാഗം – ചക്രവാകം ഗജമുഖനാദം സാന്ത്വനഭാവം ആഗമജപലയ നിഷാദരൂപം നി നി നി നി ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ എകമായ് ഒഴുകും ഗംഗാപ്രവാഹം അനുദാത്തമുദാത്തസ്വരിതപ്രചയം രാഗം – രേവതി താണ്ഡവമുഖരലയപ്രഭവം പ്രണവാകാരം സംഗീതം ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം
Text by Manoop
—————————————

Related Posts

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

Comments Off on മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

Comments Off on പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

വേഴാമ്പൽ കേഴും വേനൽകുടീരം നീ….

Comments Off on വേഴാമ്പൽ കേഴും വേനൽകുടീരം നീ….

ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

Comments Off on ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

Comments Off on പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Create AccountLog In Your Account%d bloggers like this: