അറിയാം : ഫസ്റ്റ് സ്കൂൾ എങ്ങനെ ഫസ്റ്റ് ആകുന്നുവെന്നു .

നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ ഫസ്റ്റ് സ്കൂൾ എങ്ങനെ വേണ്ടെന്ന് വയ്ക്കും.

നമ്മൾ ഓരോരുത്തരും മാറി ചിന്തിക്കേണ്ട കാലം എപ്പോഴേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ട സ്വത്ത് ആയ നമ്മുടെ കുഞ്ഞുങ്ങളെ കൂടുതലായി ശ്രദ്ധിക്കാനോ അവരുടെ കുട്ടിത്തവും വിദ്യാഭ്യാസവും വേണ്ടത്ര പുരോ​ഗതിയിലേക്ക് പോകുന്നുണ്ടോ എന്നെല്ലാം ചിന്തിക്കാൻ പോലും കഴിയാത്ത തിരക്കിലേക്കാണ് നമ്മൾ ഓരോരുത്തരും പോയ്ക്കൊണ്ടിരിക്കുന്നത്. അല്ല, ഓടികൊണ്ടിരിക്കുന്നത്.

ജീവിത തിരക്കുപോലെ തന്നെ ഭക്ഷണവും വിദ്യാഭ്യാസവും അവരുടെ ബാല്യവും എല്ലാം തന്നെ തിരക്കിൽ നിന്ന് തിരക്കിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. മക്കളെ സ്നേഹിക്കുന്ന നമുക്ക് അവരുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ല. എന്നാലോ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത് അതുതന്നെയല്ലെ?

ടെക്നോളജിയുടെ വളർച്ച അതിഭീകരമായി വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മുടെ മക്കൾ വളർന്നു വരുന്നത്. പ്രകൃതിയും, ജീവജാലങ്ങളും, കാലങ്ങളും, വിശേഷങ്ങളും എല്ലാം തന്നെ കയ്യിലിരിക്കുന്ന കൊച്ചു യന്ത്രത്തിലൂടെ യാന്ത്രികമായി അറിയേണ്ടി വരുന്ന ബാല്യം ആണ് നമ്മൾ അവർക്ക് കൊടുക്കുന്നത്. കൃത്യമായ ചിട്ടകളിലൂടെ അവരുടെ കളിയും ചിരിയും അറിവും എല്ലാം തന്നെ പങ്കുവെച്ചുപോകുന്നു.

ഡേ-കെയറിലും, സ്കൂളിലുമൊക്കെ ഏല്പിച്ച് തിരക്കിലേക്ക് ഊളിയിടുന്ന മാതാപിതാക്കൾക്ക് ഇത്തരത്തിലുള്ള അറിവ് പകർന്ന് കൊടുക്കാനും എന്തിന് കുറച്ച് സമയം മക്കളോടൊത്ത് ഉല്ലസിക്കാനുമൊക്കെ കഴിയാറുണ്ടോ?

ഇവിടെ അവതരിപ്പിക്കുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടോടെ നടത്തുന്ന ഫസ്റ്റ് സ്കൂളിനെകുറിച്ചാണ്.

കളിക്കാനും കളികളിൽ കൂടി പഠിക്കാനുമാണ് ഇവിടെ അവസരം. ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞും സമൂഹത്തിന്റെ ഭാ​ഗമായി മാറുന്ന ആദ്യ കാൽ വെയ്പാണ് സ്കൂൾ. അവിടുന്നാണ് തന്റെ ചുറ്റുപാടുകളെയും വ്യക്തികളെയും സമൂഹത്തെയും കുഞ്ഞുങ്ങൾ പഠിക്കുന്നത്. എന്നാൽ അവർ അങ്ങനെ പഠിക്കുന്നുണ്ടോ?

യൂണിഫോം, ഷൂ, സ്നാക്സ്, ടിഫിൻ എന്നിവയെല്ലാം പാഠപുസ്തകങ്ങളോടൊപ്പം കൊടുത്തുവിടുന്ന കുഞ്ഞുങ്ങളെ വിദ്യാഭ്യാസം എന്ന ചട്ടക്കൂടിനകത്തേക്ക് നമ്മൾ തള്ളിവിടുന്നു. തീർന്നില്ല, വൈകീട്ട് വന്ന് കഴിഞ്ഞാൽ ഒരു ടീ ബ്രേക്ക് കഴിഞ്ഞ് വീണ്ടും ട്യൂഷൻ എന്ന ചട്ടക്കൂട്ടിലേക്ക്. അതും കഴിഞ്ഞ് വന്നാൽ ഹോംവർക്ക്. അവരുടെ സംശയങ്ങൾ ചോദിക്കാനോ, മിണ്ടാനോ, കളിക്കാനോ പല കുട്ടികൾക്കും കഴിയുന്നില്ല, സമയമില്ല, സ്വാതന്ത്ര്യമില്ല എന്നതാണ് സത്യം.

മണ്ണപ്പം ചുട്ടും, ഏറുമാടം കയറിയും, കുഞ്ഞി കിണറ്റിൽ നിന്ന് വെള്ളം കോരി കളിച്ചും, ചെടികൾ നട്ടും, അതിനെ പരിപോഷിപ്പിച്ചും, കുഞ്ഞു പാചകം ചെയ്തും, ഡോക്ടറും നേഴ്സും ആയും കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചും, സുഹൃത്ബന്ധത്തിന്റെ തീവ്രത മനസ്സിലാക്കിയും, തിരിച്ചറിയാനും ബഹുമാനിക്കാനും നല്ലതും ചീത്തയും മനസ്സിലാക്കാനും പഠിക്കുന്നതോടൊപ്പം മികച്ച വിദ്യാഭ്യാസം നേടിയും അവർ വളരട്ടെ.

കുഞ്ഞുങ്ങളുടെ കളിച്ചുവളരേണ്ട, കൗതുകം നിറഞ്ഞ, നിഷ്കളങ്കതയെ ചങ്ങലയ്ക്കിട്ട് തളയ്ക്കാതെ അവരെ അവരുടെ ലോകത്തിലേക്ക് ഇറക്കിവിടുക. അവിടെ നിന്നും അവർ ലോകത്തെ പഠിക്കട്ടെ. അതിനായി അവർക്കൊപ്പം കുറെ മാലാഖമാരും ഉണ്ട് ഫസ്റ്റ് സ്കൂളിൽ. ഇവിടുത്തെ ടീച്ചർമാർ ഏഞ്ചൽമാരാണ്. പുഞ്ചിരിയോടെ കുഞ്ഞുങ്ങളൊടൊപ്പം തന്നെ ഈ ഏഞ്ചൽമാരും ഉണ്ട്.

വളരുന്ന കുഞ്ഞുങ്ങൾക്ക് എന്തും അറിയാനും മനസ്സിലാക്കാനും ഉള്ള കൗതുകം കൂടുതലാണ്. ഓരോന്നും തൊട്ടും അറിഞ്ഞും നിറയെ സംശയങ്ങളുമായി അവർ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുന്നു. അവരുടെ കൗതുകങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ ഉത്തരവുമായി കൂടെ ഏഞ്ചൽമാരും അവരുടെ ഉയർന്ന നിലവാരമുള്ള പഠനലോകവും ഇവിടെ, അവരുടെ കൂടെത്തന്നെയുണ്ട്.

   

 

കുഞ്ഞുങ്ങൾ ഭ്രൂണാവസ്ഥയിൽ നിന്ന് തന്നെ അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്നു. ഏഴ് വയസ്സുവരെ കുഞ്ഞുങ്ങൾക്ക് കിട്ടുന്ന അറിവ് ആണ് അവരുടെ വ്യക്തിത്വം എന്ന് ശാസ്ത്രം പറയുന്നു. നല്ല ചിന്തകളും അറിവും ഈ പ്രായത്തിനുള്ളിൽ നൽകികൊണ്ട് നല്ല വ്യക്തിത്വമുള്ള തലമുറയെ വളർത്തിക്കൊണ്ടു വരികതന്നെ വേണം. അതിനായി ഒരു സ്കൂൾ… ഇന്റർനാഷണൽ ലെവലിൽ …. അതും ഇന്ത്യയിൽ തന്നെ ആദ്യമെന്ന് പറയാനായി ഒരു സ്കൂൾ… ഫസ്റ്റ് സ്കൂൾ.

   

 

 

 

കുട്ടികളുടെ ദിനചര്യകൾ കൃത്യമായി പ്ലാൻ ചെയ്തുകൊണ്ടാണ് ഓരോ ദിവസവും തുടങ്ങുന്നത്. പ്രാർത്ഥന, യോഗ, പഠനം, കളികളിലൂടെ കണക്കുകളും ചിന്തകളും വളർത്തുന്ന പഠനരീതികൾ എല്ലാം കൊണ്ടും വലിയൊരു ലോകത്തിലേക്ക് നടന്നു കയറുകയാണ് ഇവിടെ ഓരോ കുരുന്നുകളും.

                       

വിശാലമായ പുൽമേടാണ് കളിസ്ഥലം. ഇവിടെ നിറയെ പച്ചപ്പും വർണ്ണങ്ങളുമാണ്. ഊഞ്ഞാൽ, സ്വിമിം​ഗ് പൂൾ, കുഞ്ഞു കിണർ, ​ഗാർഡൻ, മാവും, പുളിയും, പേരയും, ചെടികളും നിറഞ്ഞ കുളിർമ്മയുള്ള പുൽത്തകിടി, അസ്സംബ്ലി കൂടാനും കളിക്കാനുമായി ഓഡിറ്റോറിയം, വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ് മുറികളും വരാന്തകളും തൊടിയും എന്തിന് മനസ്സ് നിറഞ്ഞ് പോകുന്ന അന്തരീക്ഷം. ഒപ്പം ബാല്യത്തിന്റെ നനുത്ത ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്കും ആകും ഫസ്റ്റ് സ്കൂളും ഇവിടുത്തെ കുട്ടികളെയും സന്ദർശിച്ചാൽ.

ഭാവി തലമുറയെ കുറിച്ച് ഒരു കരുതൽ ഇനിയും നിങ്ങളിൽ ബാക്കിയുണ്ടെങ്കിൽ ഈ സ്കൂളും ഇവിടുത്തെ പഠനാന്തരീക്ഷവും ഒരു പാഠമാണ്, ആത്മവിശ്വാസം നൽകുന്ന പാഠപുസ്തകം.

തീം കൺസപ്റ്റിലാണ് ഇവിടുത്തെ പഠനം മുന്നോട്ട് പോകുന്നത്. മൺസൂൺ തുടക്കമായതിനാൽ ജൂലൈ മാസത്തിൽ ഇവിടെ ​ഗ്രീൻ തീം ആണ് സെലക്ട് ചെയ്തിട്ടുള്ളത്. ഓരോ മാസവും വ്യത്യസ്തമായ തീം ആണ് ഉള്ളത്. വെള്ളം, വെയിൽ, മഞ്ഞ അങ്ങനെ അങ്ങനെ……

പച്ച നിറമുള്ള ഇലകൾ, കായ്കൾ, പൂക്കൾ അതിന്റെ മണം, രുചി, എന്നിങ്ങനെയുള്ള അറിവിന്റെ ലോകം ഓരോ കുട്ടികയും കൗതുകത്തോടെ പങ്കുവയ്ക്കുന്നു. അവരുടെ അറിവുകളും കഴിവുകളും ചിത്രങ്ങളായും രചനകളായും സ്കൂൾ അങ്കണത്തിൽ നിരനിരയായിരിക്കുന്നത് ഓരോ കുഞ്ഞു മനസ്സിലും ആനന്ദവും അഭിമാനവും നിറയ്ക്കുകയും അവർക്ക് അതിലൂടെ കിട്ടുന്ന പ്രോത്സാഹനം ജീവിതവിജയത്തിന് ലക്ഷ്യംവയ്ക്കുന്ന രീതിയിൽ വളർത്തികൊണ്ടു വരികയും ചെയ്യുന്നത് ഈ സ്കൂളിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് തന്നെ.

നിങ്ങളുടെ കുട്ടികളുടെ പ്രീപ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞിട്ടുണ്ടെങ്കിലും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഇവിടുത്തെ അന്തരീക്ഷവുമായി സമരസപ്പെടുന്നതിന് കെയർ ടേക്കിം​ഗ് സംവിധാനവും ഫസ്റ്റ് സ്കൂളിനുണ്ട്.

തീർച്ചയായും കുട്ടികൾ അവരുടെ പ്രകൃതിയുമായി ഇണങ്ങി വിശാലമായ ലോകം മനസ്സിലാക്കി വളരട്ടെ… അതിനായി ഫസ്റ്റ് സ്കൂൾ തിരഞ്ഞെടുക്കാൻ നിങ്ങൾ മടിക്കേണ്ടതില്ല.

:#WEBDESK

കൂടുതൽ അറിയാൻ സന്ദർശിക്കൂ…..

Website: http://www.1stschool.com/

Page: https://www.facebook.com/1stschoolthrissur/

Related Posts

പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

Comments Off on പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

Comments Off on എഴുത്തുവീട്ടിൽ കൊക്കഡാമയിലൂടെ പുതുജീവിതവുമായി ഇവർ

ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

Comments Off on ഈ ലോക് ഡൗണിനെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണൂ : സ്കൈ സ്പോർട്സിനൊപ്പം

വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

Comments Off on വളത്തിന്റെ ഗുണമേന്മ : കുന്നംകുളവും ഗുരുവായൂരും നമ്പർ വൺ

തേൻമണമുള്ള വീട് നെക്ടർ

Comments Off on തേൻമണമുള്ള വീട് നെക്ടർ

Create AccountLog In Your Account%d bloggers like this: