Breaking :

കോവിഡ് കാലകഥകൾ :മരിച്ചവരുടെ ഇടത്താവളം .

കൊറോണക്കാലത്ത് വായനയൊന്നും കാര്യമായി നടന്നില്ല എന്നതാണ് സത്യം. ചുറ്റിലും കേൾക്കുന്ന വാർത്തകൾ മനസ്സിലേക്ക് വല്ലാത്തൊരു സിസ്സംഗതയും നിരാശയും വാരിനിറച്ചുകൊണ്ടിരിക്കുന്നു. ജീവിതമെന്ന അനിശ്ചിതത്വത്തിനുമേൽ കൂടുതൽ അനിശ്ചിതത്വം വന്ന് മൂടുന്നതുപോലെ ഒരു തോന്നൽ. ഇന്നോളം എന്റെ ഏത് അശാന്തിയെയും ശാന്തമാക്കിത്തന്നത് അക്ഷരങ്ങളാണ് എന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്.
അങ്ങനിരിക്കുമ്പോഴാണ്, പ്രിയ സുഹൃത്ത് അരുൺ വിളിച്ചു പറഞ്ഞത് വീട്ടിലേക്ക് വരുന്നുണ്ടെന്ന്. അരുൺ കേരളാപോലീസിൽ സ്‌പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്.  “നീ എന്തിനാണ് വീട്ടിൽ വരുന്നത് ഞാൻ ക്രൈം ഒന്നും ചെയ്തിട്ടില്ല” എന്ന് പറഞ്ഞപ്പോൾ അവൻ പറയുവാണ്. “ഇന്ന്‌ ഞാൻ ഒരു ക്രൈം ചെയ്യും” എന്ന്‌. അങ്ങനെ അവൻ വന്നു. കൊറോണക്കാലം ആയത് കൊണ്ട് ഞാൻ ഗെയ്റ്റ് തുറന്നില്ല! ചായ കൊടുത്തില്ല. അവൻ പുറത്തും ഞാൻ അകത്തും ഗെയ്‌റ്റിനപ്പുറമിപ്പുറം നിന്ന് വെല്ലുവിളിച്ചു. “നിങ്ങൾ എഴുത്തുകാരനാണെങ്കിൽ എനിക്ക്‌ പുല്ലാണ്” എന്നും പറഞ്ഞ് അവൻ ബാഗിൽ കൈയിടുന്നു കണ്ടപ്പോൾ വല്ല തോക്കും എടുക്കാനാണോ, ഞമ്മളിപ്പം മയ്യത്താവുമോ എന്ന് ഞാൻ ഭയപ്പെട്ടു. നോക്കുമ്പോൾ അവൻ ഒരു പുസ്തകം എടുത്തു.
എന്നിട്ട് പേരെഴുതി ഒപ്പിട്ട് എനിക്ക്‌ തന്നു. ഒരു നവജാതശിശുവിനെ കൈമാറുന്ന സൂക്ഷ്മതയോടെ. അവന്റെ കഥാ സമാഹാരമായിരുന്നു അത്. പിന്നെയും അല്പനേരം എന്തൊക്കെയോ പറഞ്ഞ് അവൻ പോയി. വളരെ ചെറിയ പുസ്തകം ആയതുകൊണ്ടും അത് വീട്ടിൽ കൊണ്ടുതന്നെ പ്രിയ കൂട്ടുകാരന്റെ അക്ഷരങ്ങളോടുള്ള സ്നേഹം കൊണ്ടും ഞാനത് ഒറ്റ ഇരിപ്പിൽ വായിച്ചു. കൊച്ചു കൊച്ചു കഥകൾ. ചില കഥ അര പേജിൽ തീരുന്നു. ചിലതൊക്കെ എനിക്ക്‌ നല്ലോണം ഇഷ്ട്ടപ്പെട്ടു. എല്ലാത്തിലും ജീവിതമുണ്ട്. ചില നഷ്ടബോധങ്ങളും പ്രത്യാശകളുമുണ്ട്. അരുൺ എന്തിനാണ് കഥയെഴുതിയത് എന്ന്‌ ഈ കഥകൾതന്നെ നമ്മോട് പറയുന്നുണ്ട്. “അനുഭവങ്ങളാണ് എഴുത്തുകാരന്റെ ദസ്‌കാപ്പിറ്റൽ” എന്ന് വർഗീസാന്റണി പറഞ്ഞത് ഓർമ്മ വന്നു. പ്രിയ കൂട്ടുകാരന് ഇനിയും എഴുതാനുള്ള ഊർജ്ജവും മാനസിക പരിസരവും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
No photo description available.
: അലി കടുകശ്ശേരി 
പ്രസാധനം :ഐവറി ബുക്ക്സ്
തൃശൂർ
Related Posts

ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

Comments Off on ഉറക്കംതൂങ്ങി മരങ്ങളുടെ നഗരം :ജേക്കബ് എബ്രഹാം

പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

Comments Off on പശു അമ്മയാകുന്ന നാട്ടിലെ ചില പെൺകാഴ്ച്ചകൾ….

വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

Comments Off on വെഞ്ചാമരം പോലെ ചില ഓർമ്മകൾ …

മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

Comments Off on മാന്‍ ബുക്കര്‍ പ്രൈസ് ലിസ്റ്റില്‍ അവ്‌നി ഡോഷിയുടെ പ്രഥമ നോവല്‍

കഥപറയും നിഴലുകൾ…

Comments Off on കഥപറയും നിഴലുകൾ…

കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

Comments Off on കടലിരമ്പങ്ങളുടെ കവി: ജൂതകവി ചാൾസ് റെസ്നിക്കോഫിനെക്കുറിച്ചു എഴുത്തുകാരി രോഷ്‌നി സ്വപ്ന

ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Comments Off on ഒടിഞ്ഞ ചിറകുകളിൽ ഖലീൽ ജിബ്രാൻ :പാർവതി പി ചന്ദ്രൻ .

Create AccountLog In Your Account%d bloggers like this: