സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

ധിക്കാരിയായ ചെറുപ്പക്കാരനായാണ് മലയാളസിനിമയിലേക്ക് സുകുമാരൻ കടന്നുവന്നത് .എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിര്മാല്യത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് സുകുമാരൻ അവതരിപ്പിച്ചത്.കഴിഞ്ഞ തലമുറയുടെ മനസ്സില്‍ ‘ക്ഷോഭിക്കുന്ന യൗവ്വന’ത്തിന് സുകുമാരന്റെ മുഖമായിരുന്നു. മലയാളചലച്ചിത്രരംഗത്തെ സജീവ സാന്നിദ്ധമായിരുന്ന സുകുമാരന്റെ ഓർമ്മകൾക്ക് ഇന്ന് ( ജൂൺ 16) 22 വയസ്സ് ആകുന്നു. എടപ്പാളിലെ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ അദ്ധ്യാപകൻ ആയിരുന്നു എന്നത് ഇന്ന് വളരെക്കുറച്ചു പേർക്ക് മാത്രം അറിയാവുന്ന ഒന്നാണ് .

ആത്മവിശ്വാസത്തിന്റെ മാത്രം ബലത്തില്‍ സുകുമാരന്‍ ‘നിര്‍മാല്യ’ത്തിലെ അപ്പുവായി. പി.ജെ. ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ നിഷേധിയായ മകന്‍. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു. അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു.Jayaram Takes A Long Overdue Revenge On Prithviraj For His Father ...

250-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇദ്ദേഹം. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. “കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ”ന്റെ മുൻ ചെയർമാൻ ആയിരുന്നു.

ഒരു വര്‍ഷം നാൽപത് ചിത്രങ്ങളിൽ അഭിനയിച്ച സുകുമാരന് അത് നാലു ചിത്രങ്ങളായി ചുരുങ്ങി. അപ്പോഴും അവസരം തേടിപ്പോയില്ല. സുകുമാരന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും പ്രത്യേകത സുകുമാരനെ മാറ്റിനിര്‍ത്തി ആ ചിത്രത്തെ ഓര്‍ക്കാനാവില്ല എന്നതായിരുന്നു. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്, പിന്‍ഗാമി, സൈന്യം, ഭരണകൂടം, ഇന്ത്യന്‍ മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവയാണ് അവസാന കാലത്ത് അഭിനയിച്ചവ. ശിബിരത്തിലാണ് അവസാനം അഭിനയിച്ചത്.15 Rare Pictures of Prithviraj Sukumaran 1411 Prithviraj:
പ്രശസ്ത ചലച്ചിത്രനടി മല്ലിക സുകുമാരന്റെ ഭാര്യയാണ് . സിനിമ നടൻമാരായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നീവർ മക്കളുമാണ്.നിര്‍മാല്യ’ത്തിലെ അപ്പുവില്‍ തുടങ്ങി ‘വംശ’ത്തിലെ കുരിശിങ്കല്‍ വക്കച്ചന്‍ വരെ ഇരുന്നൂറ്റമ്പതോളം വേഷങ്ങളെ അനശ്വരമാക്കി സുകുമാരന്‍ വിട വാങ്ങുമ്പോള്‍ 49 വയസ്സു മാത്രമായിരുന്നു പ്രായം. തന്റെ അഭിനയജീവിതം കാല്‍നൂറ്റാണ്ട് തികയ്ക്കാനിരിക്കെയായിരുന്നു വിയോഗം.In this lock down period, Mallika Sukumaran alone in her house ...
നടന്‍ എന്നതിനപ്പുറം:

250ഓളം ചിത്രങ്ങളില്‍ സുകുമാരന്‍ അഭിനയിച്ചു. സിനിമയില്‍ തിരക്കുള്ള കാലത്തുതന്നെ രണ്ടു ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ‘ഇരകള്‍’ ആയിരുന്നു ആദ്യത്തേത്. 1985ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രം നേടി. തന്റെയും ഭാര്യ മല്ലികയുടെയും പേരുകളിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് എം.എസ്. ഫിലിംസിന്റെ ബാനറിലായിരുന്നു ഇരകള്‍ നിര്‍മിച്ചത്. ‘പടയണി’യായിരുന്നു അടുത്ത ചിത്രം. ടി.എസ്. മോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരാണ് അഭിനയിച്ചത്. മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരുകള്‍ ചേര്‍ത്തുള്ള ഇന്ദ്രരാജ് ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു പടയണി ഒരുക്കിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും സുകുമാരന്‍ പ്രവര്‍ത്തിച്ചു.Sukumaran songs, Sukumaran hits, Download Sukumaran Mp3 songs ...

:അനൂപ് ചാലിശ്ശേരി

Related Posts

ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

Comments Off on ഓർമ്മനക്ഷത്രമായി ജിഷ്ണു ….സനീത അനൂപ്

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

Comments Off on തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

Comments Off on എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി: വിദ്യാ ബാലന്‍.

നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

Comments Off on നിങ്ങളെ ഫൂളാക്കാനായി ഫൂല്‍വാലി : വസ്ത്രങ്ങൾക്ക് പകരം പൂക്കളുമായി നടി അദ

സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

Comments Off on സുരേഷ് ഗോപി ചിത്രം കാവൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്നു

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

Comments Off on നയൻതാരയുടെ മൂക്കുത്തി അമ്മൻ ദീപാവലിക്കെത്തും

ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Comments Off on ഞാൻ കണ്ട ഗന്ധർവ്വൻ : സനിത അനൂപ്

Create AccountLog In Your Account%d bloggers like this: