അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

കാവ്യഭൂമിക
എന്തിനീ ചിലങ്കകൾ…
എന്തിനീ കൈവളകൾ
എൻ പ്രിയൻ
എന്നരികിൽ വരില്ലയെങ്കിൽ…

വിരഹത്തിന്റെ വിഷാദഭാവം..പരിഭവത്തിന്റെ നറുനിലാവ് ഒക്കെയും ഈ നാലുവരികളിൽ തെളിഞ്ഞു നില്കുന്നുണ്ട്. മലയാളിയെ പ്രണയിക്കാനും ഉന്മദിപ്പിക്കാനും വിഷാദത്തിൽ മുക്കാനും പറ്റുന്ന വരികൾ ആയിരുന്നു ഒ ൻ വിയുടേത്
തരള കപോലങ്ങൾ
നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു…
എന്നു കവി പാടുമ്പോൾ പ്രണയം എത്ര സുന്ദരമായാണ് ഇതൾവിടർത്തുന്നത്.

അരികിൽ നീ
ഉണ്ടായിരുന്നെങ്കിൽ
എന്നു ആഗ്രഹിക്കാത്ത
ഒരു പ്രണയിനിയും ഈ ഭൂലോകത്തു ഉണ്ടാവില്ല…

ആത്മാവിൽ മുട്ടി വിളിച്ചത് പോലുള്ള പ്രണയ ഭാവങ്ങൾ വിരഹത്തിന്റെ വിഷാദത്തിന്റെ അലകൾ ഓരോ മലയാളിയിലും എത്തിച്ച കവിയുടെ ഓർമ്മകൾ പോലും മലയാളികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.

ചോര വീണ ചെങ്കതിർ തെളിച്ചമുള്ള വിപ്ലവ ഗാനങ്ങളും കോതമ്പു നിറമുള്ള പെൺകിടാവിനെ ഓർമിപ്പിക്കുന്ന ഭൂമിക്കു ഒരു ചരമഗീതവും മലയാളിയുടെ സ്വകാര്യ അഹംങ്കാരങ്ങൾ ആണ്.
അതു കൊണ്ടല്ലേ നമ്മൾ ഇപ്പോഴും മാമ്പുപൂക്കുംകാലങ്ങളിൽ ഉറക്കെ ഉറക്കെ

മാവായ മാവെല്ലാം പൂത്തിറങ്ങി
മണമുള്ള
മാണിക്യ പൂത്തിരികൾ
എന്നു പാടിത്തീർക്കുന്നത്. ഒരിക്കൽ വഴുതക്കാടുള്ള onv വീട്ടിൽ പോയപ്പോ ഗേറ്റിൽ നിറം മങ്ങിയ onv മരണ നോട്ടീസ് മഴയത്ത് നനഞ്ഞൊലിച്ചു കണ്ടത് ഇപ്പോഴും നിറം മങ്ങിയ ചിത്രമായി മനസ്സിന്റെ ഒരു കോണിൽ ഉണ്ട്. ഇപ്പോഴും onv കവിതകൾ ഉറക്കെ കേൾക്കുമ്പോൾ എനിക്ക് പഴയസ്കൂൾ കലോത്സവങ്ങൾ ഓർമ വന്നു. സരോജിനി ടീച്ചേർക്കും onv കും ഇടയിലുണ്ടായിരുന്ന പ്രണയമായിരുന്നു ആ തൂലികയിൽ എന്നും ജ്വലിച്ചു നിന്നിരുന്നത്.

ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപാട് പാട്ടുകൾ നമുക്ക് നൽകിയ കവിക്ക്  പാട്ടെഴ്ത്തിന്റെ നല്ല ഓർമകൾക്ക് പ്രണാമം.

-സനിത അനൂപ്

Related Posts

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

പൂങ്കാറ്റിനോടും കിളികളോടും….

Comments Off on പൂങ്കാറ്റിനോടും കിളികളോടും….

മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

Comments Off on മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

Comments Off on പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

Comments Off on ശരദിന്ദു മലർദീപനാളം പോലെ ചില പാട്ടോർമകൾ:പി. രഞ്ജിത്ത്

വേഴാമ്പൽ കേഴും വേനൽകുടീരം നീ….

Comments Off on വേഴാമ്പൽ കേഴും വേനൽകുടീരം നീ….

ഏതോ ജൻമകല്പനയിൽ ….

Comments Off on ഏതോ ജൻമകല്പനയിൽ ….

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Create AccountLog In Your Account%d bloggers like this: