മഴയുടെ കാമുകൻ : വിജീഷ് വിജയൻ

മഴയുടെ കാമുകൻ ❣️

നല്ല തോരാ മഴയുള്ള രാത്രികളിൽ ചിമ്മിനി കൂട് കത്തിച്ചു വച്ച് മഴ കേട്ട് ഇഷ്ട്ടമുള്ള കുറെയേറെ പുസ്തകങ്ങൾ വായിച്ചു തള്ളിയത്.ആദ്യമായി സ്കൂളിൽ പോയപ്പോൾ നിറഞ്ഞൊരു മഴ പെയ്തത്.

ആദ്യമായി കോളേജിൽ പോയപ്പോഴും ആ മഴ പെയ്ത്തുണ്ടായിരുന്നു.സ്കൂളിലെ ഒരുച്ചനേരം മഴ കണ്ട് ഭക്ഷണം കഴിക്കുമ്പോ വന്നവൾ നിന്നെയിഷ്ട്ടമെന്ന് പറഞ്ഞത്. ആദ്യ പ്രണയം തിരിച്ചു തന്നത്.Mazha kaalamalle short - Lyrics and Music by ___Ashik_Ashi ...

നനഞ്ഞു സ്കൂളിൽ നടന്നു പോയത്.പുത്തൻ കുടയുടെ മണമറിഞ്ഞു മഴയിൽ നടന്നത്.ക്ലാസ്സ്‌ മുറിയിൽ സ്വപ്നം കണ്ടിരുന്നറിഞ്ഞ എത്രയേറെ മഴക്കാലം.

മഴ ചാറ്റൽ കൊണ്ട് നനഞ്ഞ കോളേജ് വരാന്തയിൽ ആരുമറിയാതെ അവളോടൊപ്പം കൺനോട്ടമെറിഞ്ഞത്.വൈകുന്നേരങ്ങളിൽ കോളേജ് വിട്ട് അവളോടൊപ്പം ബസ് സ്റ്റോപ്പിലേക്ക് ഒരു കുടയിൽ മഴ നനഞ്ഞു നടന്നത്.

മഴയിൽ അവളെ കാത്ത് നിന്നത്.

കൂട്ട്കാരോടൊത്ത്‌ മഴ നനഞ്ഞു ബാലേട്ടന്റെ കടയിലെ ചൂട് ചായ മോന്തി സിഗരറ്റ് വലിച്ചത്.

കുടയെടുത്തു മഴ കണ്ട് ഒച്ചയിൽ ആരും കേൾക്കാതെ പാട്ടുകൾ പാടി യേശു ദാസും ജയചന്ദ്രനുമായി നടന്നത് .

എത്രയേറെ സങ്കടങ്ങൾ മഴയോടൊപ്പം കരഞ്ഞു തീർത്തത്.

കോളേജിലെ രാഷ്ട്രീയ സംഘട്ടനത്തിനിടയിൽ തല്ല് കൊണ്ട് ബോധം പോയ് മഴ വെള്ളം നിറഞ്ഞ കല്ല് വെട്ട് കുഴിയിലേക്ക് വീണ് കിടന്നത്.മഴ വെള്ളത്തിൽ മറഞ്ഞ തോട്ടിലെ കുഴിയിൽ വീണ് ശ്വാസം മുട്ടി മരണത്തെ കണ്ടത്.Mazha Mazha Percusion Mix by aladjoseph on SoundCloud - Hear the ...

മഴ നനഞ്ഞൊഴുകുന്ന പുഴ കണ്ടത്.ഒരു മഴക്കാലത്ത് പുഴയിൽ പെട്ട് പോയ പ്രിയപ്പെട്ടൊരുവന്റെ തണുത്ത മരവിച്ച ശരീരം കണ്ട് പുഴയുടെ ഇരമ്പൽ കേട്ട് പേടിച്ച് സങ്കടപ്പെട്ട് ഉറക്കം വരാതിരുന്നത്.കുത്തിയൊലിച്ചിറങ്ങുന്ന മഴ വെള്ളത്തെ കാൽ കൊണ്ട് ചിറകെട്ടി കളിച്ചത്.

വെള്ളം കയറുമ്പോൾ പുഴയിൽ വന്നടിയുന്ന തേങ്ങയും കെട്ട് പൊട്ടി ഒഴുകി വരുന്ന കൂപ്പിലെ മരങ്ങളും എടുക്കാൻ പോയത്.

ആദ്യ മഴയിൽ ഉയരുന്ന മണ്ണിന്റെ മണമറിഞ്ഞത്.

രാത്രിയിലെ മഴ പെയ്ത്തിൽ വീഴുന്ന ചക്കരമാങ്ങ പെറുക്കാൻ രാവിലെ ചേച്ചിയോടൊപ്പം മത്സരിച്ചു ഓടിയത്.

അനിയനോടപ്പം രാത്രി മഴയിൽ പുതപ്പിനായ് തല്ല് കൂടിയത്.

തോട്ടിലെ ഒഴുക്കിനോടൊപ്പം നീന്തിക്കു ളിച്ചത്.

കളി വള്ളമുണ്ടാക്കി കളിച്ചത്.

ചേമ്പിലകൾ ഒഴുക്കി കളിച്ചത്.

മഴ നനഞ്ഞ് കണ്ടത്തിലെ ചളിയിൽ കൂട്ട്കാരോടോപ്പം ക്രിക്കറ്റും ഫുട്ബോളും കളിച്ചത്.

തെന്നി വീണ് കൈ പൊട്ടി കിടന്നത്.
.
ആദ്യ മഴയിൽ മുളച്ചു പൊന്തിയ കൂണും കശുവണ്ടിയും പറിക്കാൻ നാട് തെണ്ടിയത്.

പുതു പെയ്ത്തിൽ കേറി വരുന്ന പരലുകളെ പിടിക്കാൻ കൂട്ടുകാരോടൊത്ത്‌ നടന്നത്.

നിറഞ്ഞു ഒഴുകുന്ന കിണറുകളിലും കുളങ്ങളിലും പുഴയിലും ചാടി തിമിർത്തത്.

ബസ്സിൽ സൈഡ് സീറ്റിലിരുന്ന് അമ്മ വീട്ടിലേക്കുള്ള മഴയാത്രകൾ.

മഴയിൽ തെന്നി ബൈക്കിൽ നിന്ന് വീണ് വേദനിച്ചത്.

പനി കിടക്കയിൽ ചൂട് കഞ്ഞി മോന്തിയിരുന്നത്.

കുടജാദ്രിയിൽ പോയപ്പോൾ മഴക്കാലം അല്ലാഞ്ഞിരുന്നിട്ട് കൂടി ഒരു ചാറ്റൽ മഴ പെയ്ത്ത്‌ നനഞ്ഞത്.

മഴ കണ്ട് ഇഷ്ട്ടമുള്ള പാട്ട് കേട്ട് നാട്ടിലേക്കുള്ള ട്രെയിൻ യാത്രകൾ.

തറവാട്ടിലെ മച്ചിൻ മുകളിൽ ഒരു മഴ ഇരമ്പൽ കേട്ട് ആദ്യ പാപം ചെയ്തത്.

ആദ്യമായി അമ്മയോടൊത്ത്‌ പാലക്കയം തട്ട് പോയപ്പോൾ മല മുകളിൽ ഒപ്പമൊരു മഴമൊത്തം നനഞ്ഞത്.

അന്ന് ഒരു കടവരാന്തയിൽ മഴ തോരാൻ കാത്തിരുന്ന് നിർബന്ധിച്ചു അമ്മയുടെ പ്രണയ കഥ കേട്ടത്.

അച്ഛനോടൊപ്പം റബ്ബർ തോട്ടത്തിൽ മഴകുഴി വെട്ടാൻ പോയത്.

മഴ പെയ്ത്തുള്ള വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ് അച്ഛൻ വരാൻ വൈകുമ്പോ അമ്മയുടെ സങ്കടത്തോടപ്പം അച്ഛനെ കാത്തിരുന്നത്.

മഴ കേട്ട് അച്ഛനെയും അമ്മയെയും കെട്ടി പിടിച്ചുറങ്ങിയത്.

വെളുപ്പിന് സൊസൈറ്റി യിൽ മഴ കൊണ്ട് തണുത്തു വിറച്ചു പാൽ കൊണ്ട് കൊടുക്കാൻ പോയത്.

അമ്മൂമ്മയുടെ ചൂട് പറ്റി മഴയറിഞ്ഞു കഥകൾ കേട്ടത്.

മഴയിൽ കറുത്ത കുടകൾക്കിടയിൽ വല്യഛന്റെ മരണം കണ്ടത്.

മഴ പെയ്ത്തിൽ കടവ് കടക്കുമ്പോ തോണിയിലുരുന്ന് കടത്തുകാരൻ പപ്പേട്ടനിലൂടെ മുഹമ്മദ്‌ റാഫിയെ കേട്ടത്.

പ്രിയപ്പെട്ടൊരുവളോടൊപ്പം ആദ്യമായി നെട്ടൂർ ഷാപ്പിൽ പോയ് നിറഞ്ഞൊരു മഴ പെയ്ത്തു കണ്ട് കള്ള് മോന്തിയത്.

കക്കയും ബീഫും പോർക്കും തിന്നത്.

അന്ന് ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും അവളോടൊപ്പം മഴ ചാറ്റൽ കൊണ്ട് ഊര് ചുറ്റി ബീച്ചിൽ മഴ പെയ്യുന്ന കടല് കണ്ടത്.

പാലസും സിനഗോഗും ജൂതത്തെരുവും ബസലിക്കയും കണ്ടത്.

അവളോടൊപ്പം കായിക്കാന്റെ ബിരിയാണി തിന്നത്.

കപ്പലണ്ടി കൊറിച്ചത്.

ഐസ് ക്രീം നുണഞ്ഞത്.

മസാല ചായ കുടിച്ചത്.

പാർലറിൽ കേറി അവളോടൊപ്പം ബിയർ കുടിച്ചത്.

വിക്റ്റർ ജോർജ് നെ വായിച്ച് ഭ്രാന്ത് കേറി ക്യാമറയിലൂടെ മഴ പടങ്ങൾ എടുത്തു നടന്നത്.

ജീവിതത്തിലോട്ട് ക്ഷണിച്ചവളുടെ മഴ കൊണ്ട് ഈറനണിഞ്ഞ വിരൽ തുമ്പ് കൊരുത്ത്‌ പാർക്കിലെ മഴ മരത്തണലിരുന്ന് ആദ്യ ചുംബനം കൊടുത്തത്തത്. നാണിച്ചു പോയവളുടെ മുഖം ഉന്മാദത്തോടെ നോക്കി നിന്നത്.

പ്രണയകാലത്ത് അവളോടൊപ്പം ഊര് ചുറ്റിയ മഴയോർമകൾ.

അവളോടൊപ്പം നനഞ്ഞ് ചുറ്റിയ അമ്പലയാത്രകൾ.

അവളോടൊപ്പം രാത്രി മഴ കേട്ടുറങ്ങിയത് .രമിച്ചത്.

അപ്പൂനൊപ്പം ടെറസ്സിൽ ഒരു മഴ മൊത്തം നനഞ്ഞത്. പിറ്റേന്ന് പനി പിടിച്ചു രണ്ടാളും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത് .

ക്ലാരയുടെയും ജയകൃഷ്ണന്റെയും മാത്രം മത്തു പിടിപ്പിക്കുന്ന മഴ പെയ്ത്തുകൾ .

വെള്ളപൊക്കം നോവിച്ച പെരുമഴക്കാലം.

ചൂട് കട്ടൻ മോന്തി ബാൽക്കണിയിൽ ഇരുന്ന് ഇന്നും കാണുന്ന എന്റെ മാത്രം മഴക്കാലം.

ഇത്‌ എഴുതുമ്പോഴും നേർത്തു പെയ്യുന്ന രാത്രി മഴ.

അങ്ങനെ അങ്ങനെ ഉന്മാദത്തിന്റെ പ്രണയത്തിന്റെ സന്തോഷത്തിന്റ സങ്കടങ്ങളുടെ എത്രയേറെ മഴയോർമകൾ ❣️

 

:Vijeesh Vijayan

Related Posts

സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

Comments Off on സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

കൊറോണക്കാലത്തെ നൊസ്റ്റാൾജിയ …പ്രത്യുഷ് മുരളി

Comments Off on കൊറോണക്കാലത്തെ നൊസ്റ്റാൾജിയ …പ്രത്യുഷ് മുരളി

ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

Comments Off on ദേശാടനക്കിളി കരയാറില്ല…ഒരു പത്മരാജൻ ഓര്മ

കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

Comments Off on കരമന അരങ്ങൊഴിഞ്ഞിട്ട്‌ ഇന്ന് 20വർഷം

ഓർമകളിൽ ഭരതേട്ടൻ…

Comments Off on ഓർമകളിൽ ഭരതേട്ടൻ…

സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

Comments Off on സുകുമാരന്റെ ഓർമ്മകൾക്ക് 23 വർഷം.

അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

Comments Off on അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

Comments Off on ഓർമ്മകളിൽ ബോബനും മോളിയും പിന്നെ ടോംസും

സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

Comments Off on സെറ്റില്‍ നിലത്തിരുന്നു വിശ്രമിച്ച സൂപ്പര്‍ താരമായിരുന്നു പ്രേംനസീർ : ശ്രീലത നമ്പൂതിരി

ഓർമയുടെ ഫ്രെമിൽ ഒരു ശരത്കാലം

Comments Off on ഓർമയുടെ ഫ്രെമിൽ ഒരു ശരത്കാലം

തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

Comments Off on തൃശ്ശൂരിന്റെ സ്വന്തം രാഗം തിയേറ്റർ

ഓർമകളിൽ ഗന്ധർവൻ …

Comments Off on ഓർമകളിൽ ഗന്ധർവൻ …

Create AccountLog In Your Account%d bloggers like this: