സൂക്ഷിച്ചു നോക്കു ഇതു ഒടുവിലാൻ അല്ല…

ഇതു ഒടുവിലാൻ അല്ല. എല്ലാത്തിലും മുൻപിൽ നിൽക്കുന്ന നാട്ടിൻപുറത്തെ ഈ മനുഷ്യനെ എങ്ങനെ നമ്മൾ ഒടുവിലാൻ ആകും. ദേവസുരത്തിലെ പെരിങ്ങോടനെ നമ്മൾ എങ്ങനെയാണ് മറവിയുടെ ഇടവഴിയിൽ ഉപേക്ഷിക്കുക. ഗോളാന്തര വാർത്തയിലെ ആ കളളവാറ്റുകാരനെ ഓർക്കാതെ എപ്പോഴാണ് ഒരു എക്‌സൈസ് റെയ്ഡ് പൂർത്തിയാവുക. ആ ചാരായപാത്രവും തലയിൽ വെച്ചു നടന്നുവരുന്ന ഒടുവിലാൻ കഥാപാത്രം ആണ് ഒരു പരിധി വരെ മമ്മൂക്കയുടെ രമേശനെ നാട്ടിലെ ഹീറോയും കണ്ണിലുണ്ണിയും ഒക്കെ ആക്കുന്നത്.Oduvil Unnikrishnan - Rotten Tomatoes

പൊന്മുട്ടയിടുന്ന താറാവിലെ ആ പശുവിനെ അന്വേഷിച്ചു അലയുന്ന നാട്ടിൻപുറത്തെ മനുഷ്യൻ കൂടി ചേരുന്നതാണ് സത്യൻ അന്തിക്കാടിന്റെ നാട്ടിൻപുറ ചിത്രം. മഴവിൽക്കാവടിയിലെ തെങ്ങുകയറ്റക്കാരനും ബ്രോക്കറും ആയ ഒടുവിൽ സന്ദേശത്തിൽ പശുകറവയുള്ള അയൽപക്കകാരന്റെ മുഖം രസതന്ത്രത്തിൽ കൃത്യമായ വീട്ടു വാടക മേടിക്കാൻ എത്തുന്ന വീട്ടുടമ ലളിതാമ്മയുടെ ഒന്നു ഒന്നര ഡയലോഗിൽ ഞെട്ടി വിറക്കുമ്പോൾ പ്രേക്ഷകരെയാണ് സത്യത്തിൽ ഒടുവിലാൻ നിങ്ങൾ അമ്പരപ്പിച്ചത്. അഭിനയത്തിന്റെ എത്ര തലങ്ങൾ ആണ് നിങ്ങൾ ഈ വെള്ളിത്തിരയിൽ ബാക്കിവെച്ചത്.Oduvil Unnikrishnan

അച്ചുവിന്റെ അമ്മയിൽ എത്തുമ്പോൾ ഒരു വീട്ടുസഹായിയുടെ റോൾ മാത്രമേ സത്യൻ നിങ്ങൾക്കായി മാറ്റിവെച്ചത്. പക്ഷെ ആ അഞ്ചുമിനിറ്റിൽ നിങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുന്ന ആ രസതന്ത്രം ആണ് ഒടുവിൽ ഉണ്ണികൃഷ്ണൻ നിങ്ങളെ നിങ്ങൾ ആകുന്നത്. കുറുപ്പിന്റെ കണകുപുസ്‌തകം എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിൽ ഒരു കിടിലൻ ഒടുവിലാൻ ഡയലോഗ് ഉണ്ട്. പാന്റും ഷർട്ടും ഒക്കെ ഇട്ടു നടക്കുമ്പോൾ ഒരു ലുക്ക് ഒക്കെ വേണം. ചുമ്മ കവ കവ എന്നു നടക്കരുത്. സത്യം പറയാമല്ലോ ഇന്നും ഒരു പാന്റുകാരനെ കാണുമ്പോൾ ഞാൻ ഈ ലുക്കിൽ ഒന്നു ആലോചിച്ചു നോക്കാറുണ്ട്.

രാജസേനൻ ചിത്രമായ മേലേപറമ്പിൽ ആൺവീട്ടിൽ ഒടുവിലാൻ നായകനെ കൃത്യമായി സഹായിക്കുന്ന ഒരുചങ്ങാതിയാണ്. നന്മകൾ മാത്രം പറയുന്ന ഒരു സ്വാതികൻ. ആക്ഷേപഹാസ്യം ആയിരുന്നു ഈ കലാകാരന്റെ കൈമുതൽ. മോഹൻലാൽ ചിത്രമായ വരവേല്പിൽ ഇത്തിരി കുശുമ്പും കുനുശേട്ടും ഉള്ള വലിയേട്ടൻ ആണ്. പ്രവാസിയായ അനിയൻ തുടങ്ങുന്ന ബസ് സർവീസിന് സ്വന്തം പേരായ നാരായണൻ എന്ന പേര് വേണം എന്ന് വാശി പിടിക്കുന്ന ആ മുഖം നമ്മൾ എങ്ങനെയാണ് മറന്നിടുക. ജയറാമിനൊപ്പം ചെണ്ടകൊട്ടിന്റെ അസാമാന്യ രസങ്ങൾ സമ്മാനിച്ച തൂവൽകൊട്ടാരത്തിൽ ഒടുവിലാൻ നിസഹായനായ അച്ഛനാണ്. സ്വന്തം മകളുടെ പ്രണയത്തെ ഉൾക്കൊള്ളാൻ തയ്യാറായിട്ടും തീർത്തും നിസഹായമായി പോകുന്നൊരു അച്ഛൻ.ORU CHERU PUNCHIRI | malayalaulagam

ഒരു ചെറു പുഞ്ചിരിയിൽ ഒടുവിൽ നിങ്ങൾ അഭിനയിച്ചു ജീവിക്കുകയായിരുന്നു. ഹാർമോണിയത്തിന്റെ രാഗഭാവങ്ങൾ കൂടെ അഞ്ചുപൈസ പോലും സ്വന്തമായി ഇല്ലാത്തതിന്റെ നിസ്സഹായതയും കൂട്ടിനോക്കിയപ്പോൾ മാത്രമാണ് ജീവന്റെ ഭാഗമായ ഹാർമോണിയം തമ്പുരാന്റെ മദ്യപാനാസദസ്സിൽ അയാൾ വിൽപ്പനക്ക് വെക്കുന്നത്. നെഞ്ചിൽ കൊള്ളിയാൻ മിന്നുമ്പോഴും തന്റെ ആരും അല്ലാതിരുന്നിട്ടും മോളെ പോലെ സ്നേഹിക്കുന്ന ഉണ്ണിമായക്കുവേണ്ടി അവളുടെ ഏറ്റവും ആഗ്രഹമായ സ്വർണ്ണമൂക്കുത്തിക്കു വേണ്ടി ചില്ലറപൈസകൾ കൂട്ടി വെക്കുന്ന ഒടുവിലാൻ മുഖം ഏതൊരു മലയാളി ആണ് മറക്കുക.

തലയണ മന്ത്രത്തിൽ ശൃംഗാര രസം തുളുമ്പി നിൽക്കുന്ന ഡാൻസ് മാസ്റ്റർ. തമാശയുടെ നർമരസം വിട്ടുകളയാതെ ഓരോ നോക്കിലും വാക്കിലും ആ രസപേരുമ പ്രേക്ഷകനിൽ എത്തിക്കുന്നതിൽ നിങ്ങൾ നൂറിൽ നൂറു മർക്കുംനേടിയ നടൻ ആയിരുന്നു. കണ്ണിലെ തിളങ്ങുന്ന സങ്കട തെളിച്ചങ്ങൾ ചോർന്നു പോകാതെ അഭിനയിക്കുന്നതിൽ നിങ്ങൾ എന്നും ഒന്നാമൻ ആയിരുന്നു.Oduvil Unnikrishnan - Oduvil Unnikrishnan | M3DB.COM നാട്ടിടവഴികളിൽ നമ്മൾ കണ്ടു മറന്ന പല കഥാപാത്രങ്ങൾക്കും ഒടുവിൽ ഉണ്ണികൃഷണന്റെ രൂപവും ഭാവവും ഉണ്ടായതായി നമുക്ക് തോന്നുന്നിടത്താണ് ഈ നടന്റെ തിളക്കം പിന്നെയും പിന്നെയും ഉദിച്ചുയരുന്നത്. ഇല്ല ഒടുവിലാൻ നിങ്ങൾ ഒടുവിൽ അല്ല. ആസ്വാദനകലയുടെ ഏറ്റവും ജനകീയരൂപമായ സിനിമയിൽ നിങ്ങൾ ഭാവകലയുടെ മുടിചൂടാ മന്നൻ ആയിരുന്നു.

-സനിത ആമി

Related Posts

എനിക്കെതിരെ സൈബർ ആക്രമണങ്ങൾ കൂടുന്നു :നടി ആര്യ

Comments Off on എനിക്കെതിരെ സൈബർ ആക്രമണങ്ങൾ കൂടുന്നു :നടി ആര്യ

പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

Comments Off on പ്രിയഗായകന് ആദരാഞ്ജലികളോടെ ടീം ടൈംസ് ഓഫ് തൃശ്ശൂർ

അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

Comments Off on അവതാർ 2 ചിത്രീകരണം പൂർത്തിയായി : ജെയിംസ് കാമറൂൺ

നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

Comments Off on നടന്‍ ബിജു മേനോന് പിറന്നാള്‍ ആശംസകളുമായി ലളിതം സുന്ദരം ടീം

രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

Comments Off on രമ്യ കൃഷ്ണന് ഇന്ന് 50ാം പിറന്നാള്‍.

ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

Comments Off on ശിവവസന്തമായിരുന്ന ശിവസുന്ദർ : പി.ഉണ്ണികൃഷ്ണന്‍

മഴയുടെ കാമുകൻ : വിജീഷ് വിജയൻ

Comments Off on മഴയുടെ കാമുകൻ : വിജീഷ് വിജയൻ

ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

Comments Off on ബോഡി ഷെയ്മിംഗിനെ കുറിച്ച് നിത്യ മേനോന്‍

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

Comments Off on മലയാളത്തിന്റെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 69-ാം പിറന്നാൾ.

കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ് ജിതേഷേട്ടൻ :വിയോഗം തീരാനഷ്ട്ടം സംവിധായിക ലീല

Comments Off on കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ് ജിതേഷേട്ടൻ :വിയോഗം തീരാനഷ്ട്ടം സംവിധായിക ലീല

അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

Comments Off on അയ്യന്തോളിലെ അപ്പൻതമ്പുരാന്റെ വീട് .

സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Comments Off on സ്വപ്നം പോലെ മാഞ്ഞുപോയി നമ്മടെ സപ്ന

Create AccountLog In Your Account%d bloggers like this: