Breaking :

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

വേണ്ടാം എന്ന അംബാസിഡറിന്റെ കഥ..

ദിനംപ്രതി നമ്മുടെ സമൂഹത്തിൽ സംഭവിക്കുന്ന മനസിനെ ഉലയ്ക്കുന്നതായ വാർത്തകൾക്ക് ഇടയിൽ പ്രചോദനവും അഭിമാനവും പകർന്നു തന്നുകൊണ്ട് ചില വാർത്തകൾ കടന്നു വരാറുണ്ട്. സമീപകാലത്ത് എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ച വാർത്തകളിൽ ഒന്ന് വേണ്ടാം എന്ന തമിഴ് പെൺകുട്ടിയുടെ ജീവിത വിജയത്തിന്റെ കഥയാണ്. ‘വേണ്ടാം’ എന്ന വാക്കിനു ‘വേണ്ട ‘എന്നാണ് അർത്ഥം.

തമിഴ് നാട്ടിലെ തിരുവള്ളൂരിലെ നാരായണപുരം എന്ന ഗ്രാമത്തിൽ കുടുംബത്തിലെ നാലാമത്തെ പെൺകുട്ടി ആയാണ് വേണ്ടാം ജനിക്കുന്നത്. പെൺകുഞ്ഞിനെ ഒരു ഭാരം ആയി കരുതുന്ന സാമൂഹിക വ്യവസ്‌ഥിതിയും കുടുംബത്തിലെ ചിലരുടെ സമ്മർദ്ദവും ആണ്‌ അവൾക്ക് വേണ്ടാം എന്ന പേര് വരുവാൻ കാരണമായി തീർന്നത്. എന്നാൽ എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു കൊണ്ട് അവൾ തന്റെ ഗ്രാമത്തിന്റെയും കുടുംബത്തിന്റെയും അഭിമാനമായി വളർന്നു.

ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്ന വേണ്ടാം ക്യാമ്പസ് ഇന്റർവ്യൂ വഴി ജപ്പാനിലെ പ്രശസ്തമായ കമ്പനിയിൽ ജോലി നേടി. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടുന്ന പതിനൊന്നു വിദ്യാർത്ഥികളിൽ ഒരാളാണ് വേണ്ടാം. പിന്നീട് വേണ്ടാമിനെ തിരുവള്ളൂർ ജില്ലാ കളക്റ്റർ ബാലികാ ശിശു ക്ഷേമ വിഭാഗത്തിന്റെ ബ്രാന്റ് അംബാസിഡർ ആയി നിയമിച്ചു. വേണ്ടാമിന്റെ ജീവിതം ഏതൊരു പെൺകുട്ടിയ്ക്കും സമാനതകളില്ലാത്ത പ്രചോദനമാണ്. ഇന്നും പല തരത്തിലുള്ള വിവേചനങ്ങൾ നിലനിൽ ക്കുന്ന ഈ സമൂഹത്തിന് വെളിച്ചം പകരുന്നതാണ് വേണ്ടാമിന്റെ ജീവിതം.

:parvathy p chandran

Related Posts

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

Comments Off on പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ബിഷപ്പ് ഫ്രാങ്കോ സുപ്രീംകോടതിയിൽ

നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

Comments Off on നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

Comments Off on മഹാത്മാവിന്റെ സ്മരണയിൽ വറീതിന് ഇന്ന് പിറന്നാൾ

പൊരിവെയിലിൽ അവർ നടന്നു തീർത്തത് 25 കിലോമീറ്റർ …അനൂപ് ചാലിശ്ശേരി

Comments Off on പൊരിവെയിലിൽ അവർ നടന്നു തീർത്തത് 25 കിലോമീറ്റർ …അനൂപ് ചാലിശ്ശേരി

ഗജകേസരികളുടെ സുഖചികിത്സ കഴിഞ്ഞു

Comments Off on ഗജകേസരികളുടെ സുഖചികിത്സ കഴിഞ്ഞു

അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

Comments Off on അൽഫോൻസ് പുത്രന്റെ ‘പാട്ട്’: നായകൻ ഫഹദ്

ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

Comments Off on ചായക്കോപ്പയിലെ കൊടുങ്കാറ്റായ്‌ തൃശ്ശൂർക്കാരൻ

വിയറ്റ്‌നാമില്‍ ‘അരി എ.ടി.എമ്മുകള്‍’.

Comments Off on വിയറ്റ്‌നാമില്‍ ‘അരി എ.ടി.എമ്മുകള്‍’.

മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

Comments Off on മുഖം മിനുക്കി നമ്മടെ ജില്ലാ ഹോമിയോ ആശുപത്രി

ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

Comments Off on ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

Comments Off on വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

Comments Off on പൂമംഗലത്തിന്റെ സ്വന്തം ‘മട്ട’

Create Account



Log In Your Account



%d bloggers like this: