Breaking :

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ്

മഴയെ മഴയോളം പ്രണയിച്ച വിക്ടർ ജോർജ് ഒരു വലിയ മഴയിലേക്ക് ഇറങ്ങിനടന്നത് ജൂലൈ 9, 2001 ലാണ് .ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍…..ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.

Remembering Victor George - Better Photographyഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്……വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍….ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!

വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു। ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറിന്റെമറ്റൊരുമുഖത്തെക്കുറിച്ച്കൂടുതലറിഞ്ഞത് അപ്പോഴാണ്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍…വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്‍ക്കും പരിചിതനാണ്।

ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?

ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.

പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.

ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.Aaron Ashwin: VICTOR GEORGE

കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.

രണ്ടുവർഷത്തോളം വിക്ടർ റെയിൻ ബുക്ക് എന്ന തന്റെ പദ്ധതിയിൽ പ്രവർത്തിച്ചു. കന്യാകുമാരികോവളംശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ‍ എന്നിവിടങ്ങളിലെല്ലാം‍ മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി.

ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു.

വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം’It’s Raining’ മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍…

ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.

വിക്ടര്‍, അവിടെ മഴയുണ്ടോ???

: കടപ്പാട്

ഗുരുവായൂരിൽ വിവാഹം നാളെമുതൽ

 

Related Posts

പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

Comments Off on പകരം വെക്കാനാവാത്ത മലയാളത്തിന്റെ കഥാസൂര്യന്….

എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

Comments Off on എങ്ങനെയാണ് മീൻ വിൽക്കുന്നത് മോശമാകുന്നത്: വിനോദ് കോവൂർ

സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

Comments Off on സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു

കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

Comments Off on കാൻസർ വന്നത് എന്നെ അന്വേഷിച്ചാണ് അതുകൊണ്ട് കോവിഡ് വന്നത് ആലീസിനെ അന്വേഷിച്ച് : ഇന്നസെന്റ്

പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

Comments Off on പാട്ടും പാചകവും കാഴ്ചകളുമായി നഞ്ചമ്മയുടെ യൂട്യൂബ് ചാനൽ

നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

Comments Off on നിങ്ങളാണ് എന്നെ കൊവിഡ് മുക്തയാക്കിയത്; നന്ദി പറഞ്ഞ് തമന്ന

‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

Comments Off on ‘കര്‍ഷകനല്ലേ മാഡം, കള പറിക്കാന്‍ ഇറങ്ങിയതാണ്’; വൈറലായി മോഹന്‍ലാലിന്‍റെ കൃഷിഫോട്ടോകള്‍

മധുബാനി മാസ്ക്കുകൾ

Comments Off on മധുബാനി മാസ്ക്കുകൾ

ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

Comments Off on ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പ്രാർഥന ഇന്ദ്രജിത്ത്

ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

Comments Off on ഗ്രീന്‍ ചലഞ്ചുമായി പ്രഭാസ്; വനം ദത്തെടുത്തത് രണ്ട് കോടി രൂപയ്ക്കു

ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

Comments Off on ടൈറ്റാനിക്‌ ഓർമ്മയായിട്ട് ഇന്നലെ 118 വർഷങ്ങൾ .

വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Comments Off on വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി ‘ഉയരെ

Create Account



Log In Your Account



%d bloggers like this: