മിയോവാക്കി സ്റ്റൈലിൽ കൊച്ചുവനം ഒരുക്കി വിയ്യൂർ സെൻട്രൽ ജയിൽ

 

ജയിലിൽ ഇനി മുതൽ കള്ളന്മാരും പോലീസും മാത്രം അല്ല ഉണ്ടാവുക .ഒരു കൊച്ചുകാടു കൂടി വിയൂർ ജയിൽ വളപ്പിൽ നാട്ടു നനച്ചു വളർത്തുന്നുണ്ട് .

ഇതോടൊപ്പം നൂറു മിയോവാക്കി കാടുകൾ ജില്ലയ്‌ക്ക്‌ പച്ചപ്പേകും. മരങ്ങളിൽ കിളിക്കൊഞ്ചലുകൾ ഉയരും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ്‌ കാടൊരുക്കുന്നത്‌. ജപ്പാനീസ് സസ്യശാസ്ത്രജ്ഞനായ അകീര മിയോവാക്കി വിഭാവനംചെയ്‌ത രണ്ടു സെന്റ് സ്ഥലത്തും സ്വാഭാവിക വനം ഒരുക്കുന്ന മാതൃകയിൽ നഗരങ്ങളിലും പച്ചത്തുരുത്തുകളൊരുങ്ങും. ചൂടും പൊടിയും കുറച്ച്‌ പ്രകൃതിയെ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.


വിയ്യൂർ ജയിലിലെ ഔഷധത്തോട്ടത്തോടനുബന്ധിച്ച് 20 സെന്റിലാണ്‌ വനവൽക്കരണം. ചുറ്റുമതിലും ജലസമൃദ്ധമായ കിണറുമടക്കം ഫലഭൂയിഷ്ടമായ പ്രദേശമാണ് ഇതിനായി കണ്ടെത്തിയത്. മിയോവാക്കി മാതൃകയിൽ രണ്ടുസെന്റിൽ 250 വൃക്ഷത്തൈ നടാം. 20 സെന്റിൽ 2500 തൈ നടും. അരമീറ്റർ കുഴിയെടുത്ത്‌ പച്ചിലക്കമ്പോസ്റ്റ് നിറച്ച് നിലമൊരുക്കും. ഇതിൽ ഉയരക്രമമനുസരിച്ച്‌ വൻ ഉയരമുള്ള വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ഔഷധച്ചെടികൾ എന്നിങ്ങനെ നട്ട്‌ വനാന്തരീക്ഷം സൃഷ്ടിക്കും. ചെറുവൃക്ഷങ്ങൾ തണലിലും വളരുന്നവയാകും. ഭൂമിയുടെ സ്ഥിതി, ജലലഭ്യത എന്നിവ കണക്കിലെടുത്ത്‌ മാവ്, പ്ലാവ്, പുളി, പേര, കണിക്കൊന്ന, അരയാൽ, അത്തി, മട്ടി, ഞാവൽ, മഹാഗണി, കുന്തിരിക്കം, തേക്ക് തുടങ്ങിയവ നടും. വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പിന്‌ കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജ്‌, കെഎഫ്‌ആർഐ സ്ഥാപനങ്ങളിലെ ശാസ്‌ത്രജ്ഞർ സഹായത്തിനുണ്ടാവും. ജയിൽ വനവൽക്കരണത്തിന്‌ സൂപ്രണ്ട്‌ എൻ എസ് നിർമലാനന്ദൻനായരുടെ പിന്തുണയുണ്ട്‌. ജയിൽ അന്തേവാസികൾ നിലമൊരുക്കിത്തുടങ്ങി. ഫോറസ്ട്രി കോളേജ് ഡീനും പരിഷത്ത് പരിസര വിഷയസമിതി ജില്ലാ ചെയർമാനുമായ ഡോ.കെ വിദ്യാസാഗർ നിർദേശങ്ങൾ നൽകി.


അരണാട്ടുകര ജോൺ മത്തായി സെന്ററിന്റെ ക്യാമ്പസിൽ തൈ നട്ടാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചതെന്ന്‌ പരിഷത്ത് ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ പറഞ്ഞു. 52 ഇനങ്ങളിലുള്ള 159 വൃക്ഷത്തൈകളാണ് നട്ടത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് മിയോവാക്കി കാടുണ്ടാക്കാനുള്ള ആവശ്യങ്ങളുയരുന്നുണ്ടെന്നും സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷണച്ചുമതല അതത്‌ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കുമായിരിക്കും. സംസ്ഥാന ഇന്നവേഷൻ കൗൺസിൽ പത്തിടത്ത് മിയോവാക്കി കാടൊരുക്കുന്നുണ്ട്. കൊടുങ്ങല്ലൂർ അഴീക്കോട് മുസിരിസ് തീരത്ത് കാടൊരുക്കിയിട്ടുണ്ട്.

Related Posts

തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

Comments Off on തൃശ്ശൂരിൽ10 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ

ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

Comments Off on ട്രിപ്പിൾ ലോക്ക്ഡൗൺ: ഗതാഗതക്രമീകരണം 

മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Comments Off on മുൻ കേരള രഞ്ജി താരം സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

Comments Off on ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ…ഓർമകളിൽ ചുനക്കര രാമൻകുട്ടി

സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Comments Off on സംസ്ഥാനത്ത് ഇന്ന് 8830 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

Comments Off on യൂറോപ്പിൽ കോവിഡ് രണ്ടാം വ്യാപനം രൂക്ഷം

ജില്ലയിൽ 172 പേർക്ക് കോവിഡ്; 135 പേർ രോഗമുക്തരായി

Comments Off on ജില്ലയിൽ 172 പേർക്ക് കോവിഡ്; 135 പേർ രോഗമുക്തരായി

പുതിയ കണ്ടെയിൻമെൻറ് സോണുകൾ

Comments Off on പുതിയ കണ്ടെയിൻമെൻറ് സോണുകൾ

യൂട്യൂബ് ചാനലിലൂടെ അപവാദപ്രചരണം : എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ തൃശ്ശൂരിലെ മൂന്നുപേർക്കെതിരെ കേസ്

Comments Off on യൂട്യൂബ് ചാനലിലൂടെ അപവാദപ്രചരണം : എം.ജി ശ്രീകുമാറിന്‍റെ പരാതിയിൽ തൃശ്ശൂരിലെ മൂന്നുപേർക്കെതിരെ കേസ്

ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

Comments Off on ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭാപുരസ്‌കാരം സിജോ സണ്ണിക്ക്

പഠനം ഇനി പൊരിക്കും

Comments Off on പഠനം ഇനി പൊരിക്കും

Create AccountLog In Your Account%d bloggers like this: