പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനമായി …ഗിരീഷ് പുത്തഞ്ചേരി

ഗിരീഷ് പുത്തഞ്ചേരി… മലയാളികളെ ഗാനവിസ്മയങ്ങളുടെ ലോകത്ത് ആറാടിച്ച ഗാനരചയിതാവ്…. പ്രണയവും വിരഹവും കൊഞ്ചലും അതിന്റെ തീവ്രതയില് തന്നെ ആ വരികളിലൂടെ ഗാനാസ്വാദകരെ അനുഭവിപ്പിച്ചു. ഈ വികാരങ്ങള് അതിന്റെ പാരമ്യത്തില് അനുഭവിക്കുന്ന ഓരോ നിമിഷവും മലയാളികള് അവരറിയാതെ ചുണ്ടില് വിരിഞ്ഞത് ഈ വരികളായിരുന്നു…. ഇതെല്ലാം പൂർത്തിയാക്കി വെറും നാല്പത്തിയെട്ടാം വയസ്സിൽ കാലവനികക്കുള്ളിൽ മറഞ്ഞു…

Fans of Gireesh Puthenchery - Home | Facebook

https://www.youtube.com/watch?v=v1tfC5mg6iE
(“പിന്നെയും പിന്നെയും…” –‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്’-1997)

മുന്നൂറോളം സിനിമകളിലായി ആയിരത്തിലേറെ ചലച്ചിത്ര ഗാനങ്ങള്‍ പുത്തഞ്ചേരിയുടെ തൂലികയില്‍ നിന്ന് ഉതിര്‍ന്നു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏഴുതവണ ഗിരീഷിനെ തേടിയെത്തി. 2001 മുതല്‍ തുടര്‍ച്ചയായി നാലുതവണ പുരസ്‌കാരം ഗിരീഷ് സ്വന്തമാക്കി….

https://www.youtube.com/watch?v=1NasdBvrstg
(“കനകമുന്തിരികള്‍…”–‘പുനരധിവാസം’-1999)

കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം. ജ്യോതിഷം,വൈദ്യം,വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കരുടെയും കർണ്ണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മേയ് 1-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി ഗവണ്മെന്റ് എൽ പി സ്ക്കൂൾ,മൊടക്കല്ലൂർ AUP സ്ക്കൂൾ, പാലോറ ഹൈസ്കൂൾ,ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്,കോഴിക്കോട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിതഗാനങ്ങളെഴുതിക്കൊണ്ടുള്ള തുടക്കം. H M V , രംഗിണി തുടങ്ങിയ റെക്കോഡിംഗ് / കാസറ്റ് കമ്പനികൾക്കു വേണ്ടിയും ടി വി ചാനലുകൾക്കു വേണ്ടിയും ഒട്ടേറെ ഗാനങ്ങളെഴുതി.

Gireesh Puthenchery - Wikiwand

‘എൻക്വയറി’ (1990 – പൂവച്ചല്‍ ഖാദര്‍ + ഗിരീഷ് പുത്തഞ്ചേരി) എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വരുന്നത്.

നാടകരംഗത്തു സജീവമായിരിക്കെ, രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ‘ദേവാസുരം’ എന്ന ചിത്രത്തിലെ ‘സൂര്യകിരീടം’ ഉൾപ്പെടെ ഗാനങ്ങളാണ് ഗിരീഷിനെ പ്രശസ്തനാക്കിയത്. എം. ജി. രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ദേവാസുരത്തിലെ “സൂര്യകിരീടം വീണുടഞ്ഞു…” എന്ന ഗാനം സൂപ്പര്‍ ഹിറ്റായി മാറിയതോടെ മലയാള സിനിമാ ഗാനശാഖയിലും ഗിരീഷ് പുത്തഞ്ചേരി എന്ന പേരു സൂപ്പര്‍ഹിറ്റായി. എ. ആര്‍. റഹ്മാന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഇളയരാജ, രവീന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഈണങ്ങള്‍ക്കു ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളെഴുതി. 344 ചിത്രങ്ങളിലായി 1599-ലേറെ ഗാനങ്ങൾ രചിച്ചു.

ഗിരീഷ് പറഞ്ഞു: നിന്നെ ഞാന്‍ കൊല്ലും ...

“നിലാവിന്റെ നീലഭസ്മ…” (അഗ്നിദേവന്‍-1995), “പിന്നെയും പിന്നെയും…” (കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്-1997), “കനകമുന്തിരികള്‍…”(പുനരധിവാസം-1999), “ആകാശ ദീപങ്ങള്‍ സാക്ഷി…” (രാവണപ്രഭു-2001), “കാര്‍മുകില്‍ വര്‍ണ്ണന്റെ…” (നന്ദനം-2002), “ഉറങ്ങാതെ രാവുറങ്ങീല…” (ഗൗരീശങ്കരം-2003), “കണ്ണും നട്ട് കാത്തിരുന്നിട്ടും..” (കഥാവശേഷന്‍-2004) എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തത്.

 

https://www.youtube.com/watch?v=h_SpZC7ZVcg
(“കണ്ണും നട്ട് കാത്തിരുന്നിട്ടും..” –‘കഥാവശേഷൻ’‍-2004)

മരണം: 2010 ഫെബ്രുവരി 10 (പ്രായം 48)

-ആർ. ഗോപാലകൃഷ്ണൻ

Related Posts

മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

Comments Off on മെലഡിയുടെ രാജാവ് :ജോൺസൺമാഷ്

ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

Comments Off on ആയിരം അജന്താ ചിത്രങ്ങളിൽ…വിരഹം തുളുമ്പുന്ന ഗാനം

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

Comments Off on ഷിബു ചക്രവർത്തി അര്ജുനൻ മാസ്റ്റർ കൂട്ടുകെട്ടിൽ ഒരു പ്രെണയഗാനം

കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

Comments Off on കെ .പി ബ്രഹ്മാനന്ദന്റെ ഓർമ്മകൾക്ക് 16 വയസ്സ്

നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

Comments Off on നാദങ്ങളായ് നീ വരൂ… / ഓർമ്മദിനം കണ്ണൂർ രാജൻ

പൂങ്കാറ്റിനോടും കിളികളോടും….

Comments Off on പൂങ്കാറ്റിനോടും കിളികളോടും….

വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

Comments Off on വൈശാഖ സന്ധ്യേ നിൻ ചുണ്ടിലെന്തേ….

പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

Comments Off on പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു ……

അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

Comments Off on അരികിൽ നീ….ഉണ്ടായിരുന്നെങ്കിൽ…

ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

Comments Off on ഓർമയുടെ തന്ത്രികളിൽ നിന്നും ബാലഭാസ്കർ ഓർമയായിട്ട് ഇന്ന് രണ്ട് വര്‍ഷം

ദേവസഭാതലം – ഒരു നിരീക്ഷണം….

Comments Off on ദേവസഭാതലം – ഒരു നിരീക്ഷണം….

Create AccountLog In Your Account%d bloggers like this: