മനോഹരമായ പൂന്തോട്ടം ഒരുക്കാന്‍ ഇതാ ചില ടിപ്സ്

പൂന്തോട്ടം ഒരുക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പുല്‍മെത്തകള്‍ക്ക് ചുറ്റും പൂത്തുലഞ്ഞു നില്‍ക്കുന്ന വിവിധ ഇനങ്ങളിലുള്ള പൂച്ചെടികള്‍ വീട്ടിലോരുക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. വെയില്‍ അധികം ലഭിക്കാത്ത സ്ഥലങ്ങളില്‍ ഷെയ്ഡ് ഗാര്‍ഡനും, വെള്ളം കുറവുള്ള സ്ഥലങ്ങളില്‍ ഡ്രൈ ഗാര്‍ഡനും ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. സ്ഥലത്തിനും, മണ്ണിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള ചെടികള്‍ വേണം പൂന്തോട്ടം തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. സ്ഥലപരിമിതിയുള്ളിടത്ത് കുറച്ച്‌ ചെടികള്‍ നടുന്നതാണ് നല്ലത്.

ഉദ്യാനം തയ്യാറാക്കും മുമ്ബ് കൃത്യമായ പ്ലാനിങ്ങ് അനിവാര്യമാണ്. പൂന്തോട്ടത്തില്‍ നടാനുള്ള ചെടികള്‍, പുല്‍ത്തകിടി, നടപ്പാത, അലങ്കാരക്കുളം തുടങ്ങിയവയുടെ ക‌ൃത്യമായോരു ലേഔട്ട് തയ്യാറാക്കുക. പൂന്തോട്ടത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവിധ ഘടകങ്ങളെ കൂടുതലായി അറിഞ്ഞാലോ?

പുല്‍ത്തകിടിയ്ക്കായി നമ്മുടെ നാട്ടില്‍ സാധാരണയായി ഉപയോഗിച്ചു വരുന്നത് മെക്സിക്കന്‍ പുല്ലും, പാളപ്പുല്ലുമാണ്. നന്നായി പരിപാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രമെ മെക്സിക്കന്‍ പുല്‍ത്തകിടി ഉപയോഗിക്കാവൂ.കൂടാതെ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ പുല്‍മെത്തകള്‍ നന്നായി വളരുകയുള്ളു. നിഴല്‍ കൂടിയ സ്ഥലങ്ങള്‍ക്കനുയോജ്യം പാളപ്പുല്ലാണ്.

വീട്ടുമുറ്റത്തെ പൂന്തോട്ടം Kannur metro ...

മറ്റിനങ്ങളെ അപേക്ഷിച്ച്‌ ഇവയില്‍ കീടാണുശല്ല്യം വളരെ കുറവാണ്. എന്നാല്‍ പുല്‍മെത്തയില്‍ നിരന്തരം ജലസേചനമുണ്ടെങ്കില്‍ മാത്രമെ പച്ചപ്പ് നിലനില്‍ക്കുകയുള്ളു. ഇല്ലെങ്കില്‍ ഇവ പെട്ടെന്ന് വാടി കരിയാനുള്ള സാദ്ധ്യത കൂടുതലാണ്.
ഇന്ന് മിക്ക ഉദ്യാനങ്ങളുടെയും പ്രധാന ആകര്‍ഷണം അലങ്കാര പൂച്ചെടികള്‍ ഉപയോഗിച്ചുള്ള അതിര്‍ത്തികളാണ്. നന്ദ്യാര്‍വട്ടം, കോറിയോപ്സിസ്, കൊങ്ങിണി, പെന്റാസ്, കണവാഴ, ഹെലിക്കോണിയ തുടങ്ങിയ ചെടികളാണ് വെയിലുള്ള സ്ഥലത്ത് നടാന്‍ അനുയോജ്യം.

വീട്ടില്‍ പൂന്തോട്ടം ഒരുക്കാന്‍ ...

എന്നാല്‍ ഷേഡ് ഗാര്‍ഡനിലേയ്ക്കായി കോസ്റ്റസ്, ആല്പീനിയ, ഒഫിയോപോഗണ്‍ തുടങ്ങിയ ചെടികളാണ് നല്ലത്. പൂന്തോട്ടങ്ങള്‍ക്കുള്ളില്‍ തന്നെ വിവിധ ഡൈവേര്‍ഷന്‍സൊരുക്കാന്‍ ഇത്തരം അതിര്‍വേലിച്ചെടികള്‍ സഹായിക്കും.
ഉദ്യാനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലോന്നാണ് നടപ്പാത. നാടന്‍ കരിങ്കല്ല്, കോണ്‍ക്രീറ്റ് സ്ലാബ്, വെള്ളാരം കല്ലുകള്‍ തുടങ്ങിയവയ്ക്കൊപ്പം കോബിള്‍ സ്റ്റോണ്‍, ടെറാക്കോട്ട സ്ളാബ്, സെറാ സ്റ്റോണ്‍ എന്നിവയും നടപ്പാതയ്ക്ക് മോടി കൂട്ടാന്‍ ഉപയോഗിക്കാം. ചുറ്റുമുള്ള പുല്‍ത്തകിടികള്‍ക്കും ചെടികള്‍ക്കും അനുയോജ്യമായ തരത്തില്‍ വേണം നടപ്പാത നിര്‍മ്മിക്കാന്‍. ഗാര്‍ഡന്റെ മദ്ധ്യത്തിലൂടെയുള്ള നടപ്പാത പൂന്തോട്ടങ്ങളുടെ പ്രധാന ആകര്‍ഷണമാണ്.

മട്ടുപ്പാവിലെ പൂന്തോട്ടം | പുഴ.കോം ...

അലങ്കാരക്കുളം നിര്‍മ്മിക്കാനായി കുറഞ്ഞത് 3-4 മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ആമ്ബല്‍, താമര എന്നീ ജലസസ്യങ്ങളാണ് വീട്ടിലെ അലങ്കാരക്കുളം നിര്‍മ്മിക്കാന്‍ അനുയോജ്യം. കൃത്യമായ ഇടവേളകളില്‍ ഇലകള്‍ നീക്കം ചെയ്താല്‍ മാത്രമെ ഈ ചെടികള്‍ നന്നായി പൂവിടുകയുള്ളു.

:മരിയ തെരേസ ജോൺ

Related Posts

വീടിനുള്ളിലെ ചൂട് കുറക്കാൻ ചില ടിപ്സ്

Comments Off on വീടിനുള്ളിലെ ചൂട് കുറക്കാൻ ചില ടിപ്സ്

ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

Comments Off on ബോ​ട്ടി​ൽ മ​ണി​പ്ലാ​ന്‍റ് അപാരത

ബൂട്ടുകളും പൂക്കൂടകളാക്കാം…

Comments Off on ബൂട്ടുകളും പൂക്കൂടകളാക്കാം…

സിമ്പിളായി തീർത്ത പൂക്കാലം

Comments Off on സിമ്പിളായി തീർത്ത പൂക്കാലം

Create AccountLog In Your Account%d bloggers like this: